ചെന്നൈ: ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ യുവതി ചികിത്സയിലായിരിക്കേ മരിച്ചു. 22 വയസ്സുകാരി ശ്വേതയാണ് മരിച്ചത്. തിരുവിഥി അമ്മന്‍ സ്ട്രീറ്റില്‍ താമസക്കാരിയായ ശ്വേത സ്വകാര്യ സ്‌കൂളിലെ അധ്യാപിക കൂടിയാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് ശ്വേത സഹോദരനൊപ്പം വാനഗരത്തിനടുത്തുളള ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റില്‍ നിന്നും ഷവര്‍മ കഴിച്ചത്.
ശേഷം വീട്ടിലെത്തിയ യുവതി മീന്‍കറിയും കഴിച്ചു. ഇതോടെ അസ്വസ്തതകള്‍ തുടങ്ങുകയായിരുന്നു. ഭക്ഷണം കഴിച്ച് പിന്നാലെ യുവതി ഇടതടവില്ലാതെ ഛര്‍ദ്ദിച്ചു. കുറച്ച് സമയം കഴിഞ്ഞതും ബോധരഹിതയാകുകയും ചെയ്തു. ഉടന്‍ തന്നെ പോരൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച സ്റ്റാന്‍ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടുത്തിടെയും ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ 14കാരി മരിച്ചിരുന്നു. കലൈയരശിക്ക് സമീപം എഎസ് പേട്ട സ്വദേശിയായ പെണ്‍കുട്ടിയാണ് മരിച്ചത്.
TAGS : SHAWARMA | FOOD POISON
SUMMARY : A 22-year-old woman died of food poisoning after eating shawarma
പറ്റ്ന: ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര സുപ്രീംകോടതിയെ സമീപിച്ചു. പരിഷ്കരണം ഭരണഘടനാ വിരുദ്ധമാണെന്നും…
മാണ്ഡി: ഹിമാചല്‍ പ്രദേശിലെ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 75 ആയി. മാണ്ഡി ജില്ലയില്‍ വെള്ളപ്പൊക്കത്തില്‍ കാണാതായവർക്കായി തിരച്ചില്‍…
കൊച്ചി: പ്രേം നസീർ വിവാദത്തില്‍ മാപ്പ് പറഞ്ഞ് നടൻ ടിനി ടോം. തൻ്റെ ഇൻ്റർവ്യൂയില്‍ നിന്നും അടർത്തിയെടുത്ത് ഒരു ഭാഗം…
തിരുവനന്തപുരം: സാങ്കേതിക തകരാറുകള്‍ കാരണം മൂന്നാഴ്ചയിലധികമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് F-35B യുദ്ധവിമാനം നന്നാക്കാൻ ബ്രിട്ടനില്‍ നിന്നുള്ള…
ദുബായ്: കോഴിക്കോട് പേരാമ്പ്ര സ്വദേശി ദുബായില്‍ നിര്യാതനായി. മുളിയങ്ങല്‍ ചേനോളി താഴെ കുഞ്ഞഹമ്മദിന്റെ മകൻ സമീസ് (39) ആണ് മരിച്ചത്.…
ന്യൂഡൽഹി: ആക്‌സിയം4 ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ നിലയത്തിലെത്തി ചരിത്രം കുറിച്ച ശുഭാംശു ശുക്ലയും സംഘവും രണ്ടാഴ്ചത്തെ വാസത്തിന് ശേഷം ജൂലൈ…