തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് 10 കേന്ദ്ര തൊഴിലാളി സംഘടനകളും ദേശീയ തൊഴിലാളി ഫെഡറേഷനും ചേർന്ന് ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് (ബുധൻ) അർധരാത്രി മുതല്‍ ആരംഭിക്കും. വ്യാഴാഴ്ച അർധരാത്രി വരെ പണിമുടക്ക് തുടരും.
കേന്ദ്ര സർക്കാരിന്റെ പുതിയ തൊഴില്‍നിയമ ഭേദഗതികള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം, വിലക്കയറ്റം, തൊഴില്‍ അവസരങ്ങളുടെ കുറവ് തുടങ്ങിയ വിഷയങ്ങളിലൂടെയാണ് സംഘടനകള്‍ പ്രതിഷേധം ഉയർത്തുന്നത്. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ ശക്തിപ്പെടുത്തണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.
പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ മേഖലകളില്‍ സേവനങ്ങളില്‍ ഭാഗികമായോ പൂർണ്ണമായോ തടസ്സം ഉണ്ടാകാനിടയുണ്ട്. ഗതാഗതം, ബാങ്കിംഗ്, ഇൻഷുറൻസ്, തപാല്‍ സേവനം, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ പ്രവർത്തനങ്ങള്‍ ബാധിക്കാമെന്ന് നേതാക്കള്‍ അറിയിച്ചു. അതേസമയം, അടിയന്തര സേവനങ്ങളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കി.
SUMMARY: 24-hour national strike from midnight today
ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…
തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…
ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…
ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…