തിരുവനന്തപുരം: നാല് ജില്ലാ കലക്ടർമാർ ഉള്‍പ്പെടെ ഐഎഎസ് തലപ്പത്തെ 25 ഉദ്യോഗസ്ഥർക്ക് മാറ്റം. എറണാകുള്ള കലക്ടറായി ജി. പ്രിയങ്കയെ നിയമിച്ചു. പാലക്കാട് എം.എസ്.മാധവിക്കുട്ടിയും കോട്ടയത്ത് ചേതൻകുമാർ മീണയും, ഇടുക്കിയില്‍ ഡോ.ദിനേശൻ ചെറുവത്ത് എന്നിവരാണ് പുതിയ കലക്ടർമാർ. ഡോ.കെ.വാസുകിയെ പൊതുവിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചു.
തൊഴില്‍ വകുപ്പില്‍ സ്പെഷല്‍ സെക്രട്ടറിയായി എസ്.ഷാനവാസിനെയും നിയമിച്ചു. ഷീബാ ജോർജ് ആരോഗ്യവകുപ്പില്‍ അഡിഷനല്‍ സെക്രട്ടറിയാകും. ബി.അബ്ദുല്‍നാസറിനെ ന്യൂനപക്ഷ വകുപ്പ് അഡിഷനല്‍ സെക്രട്ടറിയായാണ് നിയമിച്ചത്. ഡോ.എസ്.ചിത്ര ഇനി പൊതുവിദ്യാഭ്യാസ അഡിഷനല്‍ സെക്രട്ടറിയായിരിക്കും. തദ്ദേശവകുപ്പ് ഓഫിസർ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി ചുമതലയും ചിത്രയ്ക്കാണ് നല്‍കിയിരിക്കുന്നത്.
ഹൗസിങ് ബോർഡിന്റെയും നിർമിതി കേന്ദ്രത്തിന്റെയും ഡയറക്ടർ പദവിയിലാണ് എ.ഗീതയെ നിയമിച്ചത്. ജെറോമിക് ജോർജിനെ തദ്ദേശവകുപ്പ് പ്രിൻസിപ്പല്‍ ഡയറക്ടറായും എൻ.എസ്.കെ.ഉമേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടറായും നിയമിച്ചു. ഉമേഷ് എറണാകുളം ജില്ലാ കലക്ടർ ആയിരുന്നു. വി.വിഘ്നേശ്വരി കൃഷിവകുപ്പ് അഡിഷനല്‍ സെക്രട്ടറിയായിരിക്കും. ജോണ്‍ വി.സാമുവല്‍ ജലഗതാഗത വകുപ്പ് ഡയറക്ടറാകും.
ഡല്‍ഹി കേരള ഹൗസ് റസിഡന്റ് കമ്മിഷണർ പുനീത് കുമാറിനെ തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറിയായും നിയമിച്ചു. അശ്വതി ശ്രീനിവാസ് ഡല്‍ഹി അഡിഷണല്‍ റസിഡന്‍റ് കമ്മിഷണറാകും. പരിശീലനം പൂർത്തിയാക്കിയ 7 ഐഎഎസ് ഉദ്യോഗസ്ഥരെ വിവിധ ജില്ലകളില്‍ സബ് കലക്ടർമാരായും പൊതുഭരണവകുപ്പ് നിയമിച്ചു.
SUMMARY: 25 officers including four collectors transferred
ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം ഓണാഘോഷം ഓണാരവം 2025 കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ നടന്നു. പൊതുസമ്മേളനത്തിൽ കേരള ഡെപ്യൂട്ടി…
കോഴിക്കോട്: വടകര വില്യാപ്പള്ളി ടൗണിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു. ആർജെഡി വില്യാപ്പള്ളി പഞ്ചായത്ത് ജോ. സെക്രട്ടറി മനക്കൽ താഴെ കുനി…
ബെംഗളൂരു: ബുക്കർപ്രൈസ് ജേതാവ് ബാനു മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യാനുള്ള തീരുമാനത്തിനെതിരെ സമർപ്പിച്ച ഹർജികൾ കർണാടക ഹൈകോടതി തള്ളി.…
തിരുവനന്തപുരം: പ്രവാസികള്‍ക്കു മാത്രമായി രാജ്യത്ത് ആദ്യമായി സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതി - നോര്‍ക്ക കെയര്‍' നടപ്പിലാക്കുകയാണെന്ന് നോര്‍ക്ക…
ബെംഗളൂരു: ബെംഗളൂരുവിനും തിരുവനന്തപുരം നോർത്തിനും ഇടയിൽ ഇരുഭാഗങ്ങളിലേക്കും സർവീസ് നടത്തുന്ന ആറ് പ്രതിവാര സ്പെഷൽ ട്രെയിനുകൾ ഡിസംബർ വരെ നീട്ടിയതായി…
ബെംഗളൂരു: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ കര്‍ണാടക സ്വദേശി മരിച്ചു. മംഗളൂരു ഉള്ളാൾ മില്ലത്ത് നഗര്‍ സ്വദേശി മുഹമ്മദിന്റെ മകൻ അബ്ദുല്‍…