ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; നാല് കലക്ടര്‍മാര്‍ ഉള്‍പ്പെടെ 25 ഉദ്യോഗസ്ഥരെ മാറ്റി

തിരുവനന്തപുരം: നാല് ജില്ലാ കലക്ടർമാർ ഉള്‍പ്പെടെ ഐഎഎസ് തലപ്പത്തെ 25 ഉദ്യോഗസ്ഥർക്ക് മാറ്റം. എറണാകുള്ള കലക്ടറായി ജി. പ്രിയങ്കയെ നിയമിച്ചു. പാലക്കാട് എം.എസ്.മാധവിക്കുട്ടിയും കോട്ടയത്ത് ചേതൻകുമാർ മീണയും, ഇടുക്കിയില്‍ ഡോ.ദിനേശൻ ചെറുവത്ത് എന്നിവരാണ് പുതിയ കലക്ടർമാർ. ഡോ.കെ.വാസുകിയെ പൊതുവിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചു.

തൊഴില്‍ വകുപ്പില്‍ സ്പെഷല്‍ സെക്രട്ടറിയായി എസ്.ഷാനവാസിനെയും നിയമിച്ചു. ഷീബാ ജോർജ് ആരോഗ്യവകുപ്പില്‍ അഡിഷനല്‍ സെക്രട്ടറിയാകും. ബി.അബ്ദുല്‍നാസറിനെ ന്യൂനപക്ഷ വകുപ്പ് അഡിഷനല്‍ സെക്രട്ടറിയായാണ് നിയമിച്ചത്. ഡോ.എസ്.ചിത്ര ഇനി പൊതുവിദ്യാഭ്യാസ അഡിഷനല്‍ സെക്രട്ടറിയായിരിക്കും. തദ്ദേശവകുപ്പ് ഓഫിസർ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി ചുമതലയും ചിത്രയ്ക്കാണ് നല്‍കിയിരിക്കുന്നത്.

ഹൗസിങ് ബോർഡിന്റെയും നിർമിതി കേന്ദ്രത്തിന്റെയും ഡയറക്ടർ പദവിയിലാണ് എ.ഗീതയെ നിയമിച്ചത്. ജെറോമിക് ജോർജിനെ തദ്ദേശവകുപ്പ് പ്രിൻസിപ്പല്‍ ഡയറക്ടറായും എൻ.എസ്.കെ.ഉമേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടറായും നിയമിച്ചു. ഉമേഷ് എറണാകുളം ജില്ലാ കലക്ടർ ആയിരുന്നു. വി.വിഘ്നേശ്വരി കൃഷിവകുപ്പ് അഡിഷനല്‍ സെക്രട്ടറിയായിരിക്കും. ജോണ്‍ വി.സാമുവല്‍ ജലഗതാഗത വകുപ്പ് ഡയറക്ടറാകും.

ഡല്‍ഹി കേരള ഹൗസ് റസിഡന്റ് കമ്മിഷണർ പുനീത് കുമാറിനെ തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറിയായും നിയമിച്ചു. അശ്വതി ശ്രീനിവാസ് ഡല്‍ഹി അഡിഷണല്‍ റസിഡന്‍റ് കമ്മിഷണറാകും. പരിശീലനം പൂർത്തിയാക്കിയ 7 ഐഎഎസ് ഉദ്യോഗസ്ഥരെ വിവിധ ജില്ലകളില്‍ സബ് കലക്ടർമാരായും പൊതുഭരണവകുപ്പ് നിയമിച്ചു.

SUMMARY: 25 officers including four collectors transferred

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇരട്ട ചക്രവാതച്ചുഴി; ബുധനാഴ്ച വരെ ശക്തമായ മഴ തുടരും

തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

മൈസൂരു ദസറയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു: ചരിത്രപ്രസിദ്ധമായ മൈസൂരു ദസറ ആഘോഷത്തിന് ഞായറാഴ്ച രാവിലെ 11.50 നും...

കാൻസർ മരുന്നുകൾക്കുള്ള വിലനിയന്ത്രണം ഹൃദ്രോഗ–വൃക്കരോഗ മരുന്നുകളിലേക്കും വ്യാപിപ്പിക്കണമെന്ന് കർണാടക

ബെംഗളൂരു: കാൻസർ ചികിത്സയ്ക്കുപയോഗിക്കുന്ന ചില മരുന്നുകളുടെ വില നിയന്ത്രിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെ...

കേരളസമാജം മാഗഡി റോഡ് സോൺ ഓണോത്സവ് ഇന്ന്

ബെംഗളൂരു: കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം 'ഓണോത്സവ്' ഞായറാഴ്ച രാവിലെ...

സി.ജെ.പി പ്രക്ഷോഭം; ഇന്നും സമരം തുടരും, പോലീസ് കാവലില്‍ ഡല്‍ഹി, സു​പ്രീം​കോ​ട​തി ഇ​ന്നു പ്ര​ത്യേ​ക സി​റ്റിം​ഗ് ന​ട​ത്തും

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും...

നെടുമ്പാശേരിയിൽ കാർ ഇടിച്ച് മൂന്ന് പേർ മരിച്ചു

എറണാകുളം: നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. മിനിക്കൂപ്പർ ഇടിച്ചാണ് അപകടം...

കെ.എൻ.എസ്.എസ് സർജാപുര കരയോഗം കുടുംബസംഗമം

ബെംഗളൂരു: കെ.എൻ.എസ്.എസ് സർജാപുര കരയോഗം കുടുംബാംഗങ്ങളുടെ വാർഷിക കുടുംബസംഗമമായ “സർഗോത്സവം –...

അച്ഛനെ വാക്കത്തികൊണ്ട് വെട്ടുന്നതിനിടെ മകന്‍ അരയിലിരുന്ന തോട്ട പൊട്ടി മരിച്ചു; സംഭവം തൃശൂരില്‍

തൃശൂർ: ചാലക്കുടി മേലൂരിൽ അച്ഛനും മകനും തമ്മിലുണ്ടായ സംഘർഷത്തിനിടയിൽ അരയിൽ സൂക്ഷിച്ചിരുന്ന...

Related Articles

Popular Categories