കൊച്ചി: കേരളത്തിലെ പ്രമുഖ ബാങ്കില്‍നിന്ന് സൈബര്‍ തട്ടിപ്പിലൂടെ 27 കോടി രൂപ തട്ടിയെടുത്ത പ്രതിയെ അസമിലെത്തി പിടികൂടി കേരള പോലീസ്. അസമിലെ മോറിഗാവ് ജില്ലയിലെ ലാഹോരിഘട്ട് സ്വദേശി സിറാജുല്‍ ഇസ്‌ലാമിനെയാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പിടികൂടിയത്. തട്ടിപ്പിലെ പങ്കാളിയും ഇയാളുടെ ഇളയ സഹോദരനുമായ ഷെറിഫുല്‍ ഇസ്‌ലാം ഒളിവിലാണ്.
കോഴി ഫാമും ഭൂമിയടക്കമുള്ള സ്വത്തുവകകളും വലിയ വീടുമൊക്കെയായി ആഡംബര ജീവിതമായിരുന്നു ഇവരുടേത്. കേരളത്തിലെത്തിച്ച പ്രതിയെ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വിദഗ്ധമായാണ് സിറാജുല്‍ ഇസ്‌ലാം തട്ടിപ്പ് ആസൂത്രണം ചെയ്തു നടപ്പാക്കിയത്. ആവശ്യക്കാര്‍ക്ക് ആധാറും പാന്‍കാര്‍ഡും എടുത്തുകൊടുക്കുന്ന ഏജന്‍സി നടത്തുകയായിരുന്നു ഇയാള്‍. അങ്ങനെ ലഭിക്കുന്ന പാന്‍ കാര്‍ഡുകളില്‍ മെച്ചപ്പെട്ട സിബില്‍ സ്‌കോര്‍ ഉള്ളവ കണ്ടെത്തി അതില്‍ സ്വന്തം ചിത്രം ചേര്‍ത്ത് ഡിജിറ്റല്‍ കെവൈസി പൂര്‍ത്തിയാക്കും.
അതിനായി ആധാറിലും സ്വന്തം ചിത്രം പതിക്കും. തുടര്‍ന്ന് ഈ രേഖകള്‍ ഉപയോഗിച്ച്, ബാങ്കിന്റെ ഓണ്‍ലൈന്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്ന പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്ത് വെര്‍ച്വല്‍ ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കും. കാര്‍ഡ് ലഭിച്ചാലുടന്‍ അതിലെ പണം പ്രമുഖ ഡിജിറ്റല്‍ വാലറ്റ് ആപ്പിലേക്കും അവിടെനിന്ന് സ്വന്തം അക്കൗണ്ടിലേക്കും മാറ്റും. ഇത്തരത്തില്‍ 500 ലേറെ പേരുടെ പാന്‍കാര്‍ഡുകളാണ് പ്രതി തട്ടിപ്പിന് ഉപയോഗിച്ചത്.
SUMMARY: 27 crores earned through cyber fraud; Luxurious house and farms, Kerala police arrest the accused in Assam
ന്യൂഡല്‍ഹി: ഇന്ധന ചോർച്ചയെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. കൊൽക്കത്തയിൽ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്.…
ദുബായ്: മലയാളി വിദ്യാർഥി ദീപാവലി ആഘോഷത്തിനിടെ ദുബായിൽ ഹൃദയാഘാതം മൂലം മരിച്ചു. ബിബിഎ മാർക്കറ്റിങ് ഒന്നാം വർഷ വിദ്യാർഥിയും പ്രവാസി…
തൃശ്ശൂർ: പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി നാളെ രാവിലെ…
തിരുവനന്തപുരം: ക്ലിഫ് ഹൗസിലെ പ്രതിഷേധം അവസാനിപ്പിച്ച് ആശാ വർക്കേഴ്സ്. മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് സാഹചര്യം ഒരുക്കി തരാമെന്ന് ഉറപ്പ് ലഭിച്ചതായി സമരസമിതി…
കൊച്ചി: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവൺമെൻറ് പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെൻ്ററിൽ…
തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയില്‍ പ്രതിഷേധം അറിയിച്ചതിന് പിന്നാലെ ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്ക് പുതിയ പദവി നല്‍കി. രണ്ട് സംസ്ഥാനങ്ങളുടെ ടാലന്റ്…