ഡൽഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഭജന്‍പുര മേഖലയില്‍ 28 കാരനായ ജിം ഉടമയെ അജ്ഞാത സംഘം കുത്തിക്കൊന്നു. പ്രേം എന്ന സുമിത് ചൗധരിയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട യുവാവ് ഒരു ടൂര്‍, ട്രാവല്‍ ഏജന്‍സി നടത്തിയിരുന്നു. ബുധനാഴ്ച രാത്രി ഗാമ്രി എക്സ്റ്റന്‍ഷനിലെ വീടിന് പുറത്ത് വച്ചാണ് യുവാവ് ആക്രമിക്കപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
സംഭവസമയം യുവാവ് തന്റെ വീടിന് പുറത്ത് ഇരിക്കുകയായിരുന്നു. സ്ഥലത്തെത്തിയ സംഘം കത്തി ഉപയോഗിച്ച് ആക്രമിക്കുകയും മുഖത്തും കഴുത്തിലും നെഞ്ചിലും വയറിലും പലതവണ കുത്തുകയുമായിരുന്നു. മുഖത്ത് 21-ലധികം കുത്തുകളുണ്ടായിരുന്നു. ചൗധരിയെ ജെപിസി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കൊല്ലപ്പെട്ട യുവാവ് ഒരു വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയയാളാണെന്ന് ഡിസിപി അറിയിച്ചു. പ്രതികളെ തിരിച്ചറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. സുമിത് ചൗധരിക്ക് ഭാര്യയും മൂന്ന് വയസ്സുള്ള മകനുമുണ്ട്.
TAGS : CRIME | DELHI | STABBED
SUMMARY : 28-year-old gym owner was stabbed to death by unknown persons
കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആവശ്യപ്പെട്ട്…
തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…
ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി…
ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…
തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…