LATEST NEWS

അഭിഭാഷകയുടെ വീട്ടില്‍ വന്‍ കവര്‍ച്ച; 29 പവന്‍ സ്വര്‍ണവും കാല്‍ലക്ഷത്തിന്റെ വെള്ളിയും കവര്‍ന്നു

കാസറഗോഡ്: കാസറഗോഡ് കുമ്പള നായ്ക്കാപ്പില്‍ അഭിഭാഷകയുടെ വീട്ടില്‍ വന്‍ കവര്‍ച്ച. കാസറഗോഡ് ബാറിലെ അഭിഭാഷകയായ ചൈത്രയുടെ വീട്ടിലായിരുന്നു കവര്‍ച്ച നടന്നത്. 29 പവന്‍ സ്വര്‍ണവും കാല്‍ലക്ഷത്തിന്റെ വെള്ളിയും 5000 രൂപയുമാണ് മോഷണം പോയത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്.

ചൈത്രയും കുടുംബവും വീടുപൂട്ടി കണിപുര ഗോപാലകൃഷ്ണ ക്ഷേത്ര ഉത്സവത്തിന് പോയ സമയത്തായിരുന്നു കവര്‍ച്ച. രാത്രി എട്ടുമണിക്ക് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. അലമാര കുത്തിത്തുറന്ന് വസ്ത്രങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. നെക്ലേസ്, വളകള്‍, മോതിരങ്ങള്‍, ബ്രേസ്ലെറ്റ്, വലിയ മാല, കമ്മല്‍, കുട്ടികളുടെ മാല, സ്വര്‍ണവള, കല്ലുവെച്ച മാല എന്നിവയാണ് നഷ്ടപ്പെട്ടത്. 35 ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. സംഭവത്തില്‍ കുമ്പള പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Massive robbery at lawyer’s house; 29 pounds of gold and a quarter of a lakh worth of silver stolen

NEWS BUREAU

Recent Posts

ബെംഗളൂരു തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രങ്ങൾക്ക് പകരം ബാലറ്റ് പേപ്പറുകള്‍

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാ നഗരപാലിക (ബി.ബി.എം.പി) വിഭജിച്ച് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (ജി.ബി.എ) കീഴിൽ രൂപവത്കരിച്ച അഞ്ച് നഗര…

16 minutes ago

യുവതിക്കൊപ്പമുള്ള ഡിജിപിയുടെ വിവാദ വീഡിയോ; മുഖ്യമന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു

ബെംഗളൂരു: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനുമായ ഡോ. രാമചന്ദ്ര റാവുവിന്റേതെന്ന പേരിൽ അശ്ലീല വീഡിയോകൾ പുറത്തുവന്ന സംഭവത്തില്‍…

54 minutes ago

ദീപക്കിൻ്റെ ആത്മഹത്യ; യുവതിക്കെതിരെ പോലീസ് കേസെടുത്തു

കോഴിക്കോട്: ദീപകിന്റെ ആത്മഹത്യയില്‍ വിഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസെടുത്തു. സാമൂഹിക മാധ്യമത്തില്‍ വിഡിയോ പങ്കുവെച്ച ഷിംജിത മുസ്തഫക്കെതിരെയാണ് കേസ്. ആത്മഹത്യാ…

58 minutes ago

ഉന്നാവോ അതിജീവിതയുടെ പിതാവിന്റെ കസ്റ്റഡി മരണക്കേസ്; മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സെൻഗാറിന്റെ ജാമ്യാപേക്ഷ തളളി

ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസിലെ പെണ്‍കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍ മരിച്ച കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന മുന്‍ ബിജെപി നേതാവ് കുല്‍ദീപ്…

1 hour ago

ബിജെപി ദേശീയ അധ്യക്ഷ പദവിയിലേക്ക് യുവമുഖം; നിതിൻ നബീൻ നാളെ ഔദ്യോഗികമായി ചുമതലയേൽക്കും

ന്യൂഡല്‍ഹി: ബിജെപിയുടെ ദേശീയ അധ്യക്ഷനായി വർക്കിങ് പ്രസിഡന്റ് നിതിൻ നബീൻ നാളെ ഔദ്യോഗികമായി ചുമതലയേൽക്കും. സംഘടനയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം…

1 hour ago

മാസപ്പിറവി കണ്ടില്ല; ബെംഗളൂരുവില്‍ ശഅബാൻ ഒന്ന് ബുധനാഴ്ച്ച

ബെംഗളൂരു: മാസപ്പിറവി ദൃശ്യമാവാത്തതിനാൽ ബെംഗളൂരുവില്‍ റജബ് 30 പൂർത്തിയാക്കി ശഅബാൻ ഒന്ന് (21/01/2026)ബുധനാഴ്ച്ചയായി ഹിലാൽ കമ്മിറ്റി ഉറപ്പിച്ചതായി മലബാർ മുസ്ലിം…

2 hours ago