LATEST NEWS

സ്കൂൾ കുട്ടികളെ അപായപ്പെടുത്താൻ വാട്ടർ ടാങ്കിൽ കീടനാശിനി കലർത്തി; 3 പേർ അറസ്റ്റിൽ

ബെംഗളൂരു: ബെളഗാവിയിലെ ഹൂളിക്കട്ടിയിൽ സർക്കാർ സ്കൂളിലെ കുടിവെള്ള ടാങ്കിൽ കീടനാശിനി കലർത്തിയ സംഭവത്തിൽ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്കൂളിലെ ഹെഡ്മാസ്റ്ററെ സ്ഥലം മാറ്റാൻ 41 വിദ്യാർഥികളെ അപായപെടുത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പോലീസ് വ്യക്തമാക്കി. സാഗർ, മാദർ, നങ്കൻ ഗൗഡ എന്നിവരാണ് പിടിയിലായത്.

ജൂലൈ 14നാണ് സംഭവം. ഉച്ചഭക്ഷണത്തിനു ശേഷം കുടിവെള്ള ടാങ്കിലെ വെള്ളം കുടിച്ച 11 വിദ്യാർഥികളെ ആരോഗ്യനില വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ടാങ്കിൽ കൂടുതൽ വെള്ളം ഉണ്ടായിരുന്നത് കീടനാശിനിയുടെ വീര്യം കുറയാൻ ഇടയാക്കിയതാണ് വൻ അപകടം ഒഴിവാകാൻ കാരണമായത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ  വിദ്യാർഥികളിലൊരാൾ താൻ ടാങ്കിൽ കീടനാശിനി കലർത്തിയതായി വെളിപ്പെടുത്തി.

മിഠായികളും 500 രൂപയും നൽകിയ പ്രതികൾ പറഞ്ഞതു പ്രകാരമാണിതെന്ന് കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് കുട്ടിയെ കേസിൽ മാപ്പു സാക്ഷിയാക്കിയ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ഇതരമതത്തിൽ പെട്ട ഹെഡ്മാസ്റ്ററെ സ്കൂളിൽ നിന്നു പുറത്താക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പോലീസ് വ്യക്തമാക്കി.

SUMMARY: 3 held for getting pesticides poured in school drinking water tank.

WEB DESK

Recent Posts

പ്രശസ്ത തമിഴ് നടൻ മദൻ ബോബ് അന്തരിച്ചു

ചെന്നൈ: : പ്രശസ്ത തമിഴ് നടൻ മദൻ ബോബ്(71) അന്തരിച്ചു. ചെന്നൈ അഡയാറില്‍ ഇന്ന് വൈകിട്ടാണ് അന്ത്യം. രോഗബാധിതനായി ചികിത്സയിലായിരുന്നു.…

3 hours ago

നമ്മ മെട്രോയിൽ ആദ്യം; മാറ്റിവയ്ക്കാനുള്ള കരളുമായി പാഞ്ഞ് ട്രെയിൻ, ശസ്ത്രക്രിയ വിജയകരം

ബെംഗളൂരു: നഗരത്തിലെ ഗതാഗത കുരുക്കിൽ പെടാതിരിക്കാൻ അവയവ ഗതാഗതത്തിനു നമ്മ മെട്രോ ഉപയോഗിച്ച് അധികൃതർ. വൈറ്റ്ഫീൽഡ് സ്റ്റേഷനിൽ നിന്നു രാജരാജേശ്വരി…

5 hours ago

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: കണ്ടെത്തിയത് 40 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട്

തിരുവനന്തപുരം: നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളുടെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍…

5 hours ago

കോടനാട്ടെ വയോധികയുടെ കൊലപാതകം; അയൽവാസിയായ യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ

കൊച്ചി: എറണാകുളം കോടനാട് തോട്ടുവയിൽ വയോധികയെ കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ. 84 വയസ്സുകാരിയായ അന്നമ്മയെ കൊലപ്പെടുത്തിയതിനാണ്…

6 hours ago

നടി ദിവ്യ സ്പന്ദനയ്ക്കെതിരായ സൈബർ ആക്രമണം; 2 പേർ അറസ്റ്റിൽ

ബെംഗളൂരു: നടിയും കോൺഗ്രസ് മുൻ എംപിയുമായ ദിവ്യ സ്പന്ദനയ്ക്കെതിരെ സൈബർ ആക്രമണം നടത്തിയ കേസിൽ 2 പേരെ ബെംഗളൂരു പോലീസ്…

6 hours ago

ബലാത്സംഗക്കേസ്‌; പ്രജ്വല്‍ രേവണ്ണക്ക് ജീവപര്യന്തം

ബെംഗളൂരു: ഹാസനിലെ ഫാം ഹൗസില്‍ വച്ച്‌ 48 വയസ്സുള്ള വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസില്‍ ജനതാദള്‍ (എസ്) മുന്‍ എംപി പ്രജ്വല്‍…

7 hours ago