Categories: KERALATOP NEWS

3 ദിവസം കൂടി ശക്തമായ മഴ; രണ്ട്‌ ജില്ലകളിൽ ഓറഞ്ച്‌ അലർട്ട്‌, ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കന്‍- മധ്യ കേരളത്തിലാണ് മഴ ശക്തി പ്രാപിച്ചിട്ടുള്ളത്. മഴ കനക്കുന്ന സാഹചര്യത്തില്‍ ഇന്ന് (ഒക്‌ടോബര്‍ 11) രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. നാളെ (ഒക്‌ടോബര്‍ 12) എട്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്.

24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (ഓറഞ്ച്‌ അലർട്ട്‌) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (യെല്ലോ അലർട്ട്‌) എന്നും അർത്ഥമാക്കുന്നു.

വരും ദിവസങ്ങളിലെ മുന്നറിയിപ്പുകൾ

മഞ്ഞ അലർട്ട്
12/10/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ
13/10/2024: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്
14/10/2024: ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ.
15/10/2024: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ.
<Br>
TAGS : RAIN UPDATES | KERALA
SUMMARY : 3 more days of heavy rain; Orange alert in two districts

Savre Digital

Recent Posts

സാഹിത്യ സംവാദം

ബെംഗളൂരു: ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് സംഘടിപ്പിച്ച സാഹിത്യ സംവാദവും, നോവൽ ചർച്ചയും ഡോ. നിഷ മേരി തോമസ്  ഉദ്ഘാടനം…

8 minutes ago

മഴ ശക്തം; ഒമ്പത്‌ ഡാമുകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്ന ഒമ്പത്‌ ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമുകള്‍ക്ക്…

14 minutes ago

കർണാടക ആര്‍ടിസി ബസ് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചു: രണ്ട് മരണം, 12 പേർക്ക് പരുക്ക്

ബെംഗളൂരു: ബെല്ലാരിയില്‍ കർണാടക ആർടിസി ബസ് നിർത്തിയിട്ടിരുന്ന സ്റ്റേഷനറി ലോറിയിലേക്ക് ഇടിച്ച് കയറി രണ്ട് യുവാക്കൾക്ക് രണ്ടുപേർ മരിച്ചു. 12…

1 hour ago

വോട്ട് കൊള്ള ആരോപണം ഭരണഘടനക്ക് അപമാനം; ആരോപണങ്ങളെ ഭയക്കുന്നില്ല, രാഹുലിന് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷന് ഒരു പക്ഷവുമില്ലെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷന് ഒരുപോലെയാണെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ.…

2 hours ago

‘ആര്‍ജെഡി എൽഡിഎഫ് വിടുമെന്ന പ്രചാരണം വ്യാജം’; എം വി ശ്രേയാംസ് കുമാർ

കോഴിക്കോട്: ആര്‍ജെഡി എൽഡിഎഫ് വിടുമെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആര്‍ജെഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ.…

2 hours ago

കോഴിക്കോട് വീണ്ടും അമീബിക് മസ്‌തിഷ്ക ജ്വരം, മൂന്ന് മാസം പ്രായമുള്ള കുഞ്ഞടക്കം രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.…

3 hours ago