തിരുവനന്തപുരം: ശബരിമല തീർഥാടക തിരക്ക് കണക്കിലെടുത്ത് 32 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിച്ചാണ് പുതിയ സർവീസുകള്‍. നവംബർ 17 മുതല്‍ ജനുവരി 25 വരെയാണ് ഈ ട്രെയിനുകള്‍ സർവീസ് നടത്തുക.
കാക്കിനട ടൗണ്‍ – കോട്ടയം (07109) പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ നവംബർ 17 മുതല്‍ ജനുവരി 19 വരെയുള്ള തിങ്കളാഴ്ചകളില്‍ സർവീസ് നടത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം വൈകിട്ട് 5:30ന് കോട്ടയത്ത് എത്തും. ഇതിൻ്റെ തിരിച്ചുള്ള സർവീസ്, കോട്ടയം – കാക്കിനട ടൗണ്‍ പ്രതിവാര എക്സ്പ്രസ് സ്പെഷ്യല്‍ (07110), നവംബർ 18 മുതല്‍ ജനുവരി 20 വരെയുള്ള ചൊവ്വാഴ്ചകളില്‍ ഓടും.
രാത്രി 8:30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാത്രി കാക്കിനടയില്‍ എത്തും. ഹസൂർ സാഹിബ് നന്ദേഡ് – കൊല്ലം (07111) പ്രതിവാര എക്സ്പ്രസ് സ്പെഷ്യല്‍ നവംബർ 20 മുതല്‍ ജനുവരി 15 വരെയുള്ള വ്യാഴാഴ്ചകളില്‍ സർവീസ് നടത്തും. രാവിലെ 10 മണിക്ക് പുറപ്പെടുന്ന ട്രെയിൻ മൂന്നാംദിവസം പുലർച്ചെ മൂന്നിന് കൊല്ലത്ത് എത്തും. കൊല്ലം – ഹസൂർ സാഹിബ് നന്ദേഡ് പ്രതിവാര എക്സ്പ്രസ് സ്പെഷ്യല്‍ (07112) നവംബർ 22 മുതല്‍ ജനുവരി 17 വരെയുള്ള ശനിയാഴ്ചകളില്‍ ഓടും.
പുലർച്ചെ 5:40ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാത്രി 9:30ന് ഹസൂർ സാഹിബ് നന്ദേഡില്‍ എത്തും. ചർളപ്പള്ളി – കൊല്ലം (07113) പ്രതിവാര സ്പെഷ്യല്‍ എക്സ്പ്രസ് നവംബർ 18 മുതല്‍ ജനുവരി 13 വരെയുള്ള ചൊവ്വാഴ്ചകളില്‍ സർവീസ് നടത്തും. ഉച്ചയ്ക്ക് 11:20ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാത്രി 10ന് കൊല്ലത്ത് എത്തും. കൊല്ലം – ചർളപ്പള്ളി പ്രതിവാര സ്പെഷ്യല്‍ എക്സ്പ്രസ് (07114) നവംബർ 20 മുതല്‍ ജനുവരി 15 വരെയുള്ള വ്യാഴാഴ്ചകളില്‍ ഓടും. പുലർച്ചെ 2:30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം പകല്‍ 12:30ന് ചർളപ്പള്ളിയില്‍ എത്തും.
മച്ചിലിപട്ടണം – കൊല്ലം (07101) പ്രതിവാര സ്പെഷ്യല്‍ നവംബർ 14 മുതല്‍ ജനുവരി 2 വരെയുള്ള വെള്ളിയാഴ്ചകളില്‍ സർവീസ് നടത്തും. വൈകിട്ട് 4:30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാത്രി 10ന് കൊല്ലത്ത് എത്തും. കൊല്ലം – മച്ചിലിപട്ടണം സ്പെഷ്യല്‍ പ്രതിവാര സ്പെഷ്യല്‍ നവംബർ 16 മുതല്‍ ജനുവരി 4 വരെയുള്ള ഞായറാഴ്ചകളില്‍ ഓടും. പുലർച്ചെ 2:30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ എട്ടിന് മച്ചിലിപട്ടണത്ത് എത്തും.
നരസപ്പുർ – കൊല്ലം സ്പെഷ്യല്‍ പ്രതിവാര ട്രെയിൻ (07105) നവംബർ 16, 18 തീയതികളിലാണ് സർവീസ് നടത്തുക. പകല്‍ മൂന്നിന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാത്രി 10ന് കൊല്ലത്ത് എത്തും. കൊല്ലം – നരസപ്പുർ സ്പെഷ്യല്‍ (07106) നവംബർ 18, 20 തീയതികളില്‍ സർവീസ് നടത്തും. പുലർച്ചെ 2.30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ ഏഴിന് നരസപ്പുരില്‍ എത്തും.
ചർളപ്പള്ളി – കൊല്ലം സ്പെഷ്യല്‍ (07107) നവംബർ 17, 19 തീയതികളില്‍ സർവീസ് നടത്തും. പകല്‍ 12ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാത്രി 10ന് കൊല്ലത്ത് എത്തും. കൊല്ലം – ചർളപ്പള്ളി സ്പെഷ്യല്‍ പ്രതിവാര എക്സ്പ്രസ് (07108) നവംബർ 19, 21 തീയതികളില്‍ സർവീസ് നടത്തും. പകല്‍ 2:30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 10:30ന് ചർളപ്പള്ളിയില്‍ എത്തും.
ചെന്നൈ എഗ്‌മൂർ – കൊല്ലം എക്സ്പ്രസ് സ്പെഷ്യല്‍ (06111) നവംബർ 14 മുതല്‍ ജനുവരി 14 വരെയുള്ള വെള്ളിയാഴ്ചകളില്‍ സർവീസ് നടത്തും. രാത്രി 11:55ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം വൈകിട്ട് 4:30ന് കൊല്ലത്ത് എത്തും. കൊല്ലം – ചെന്നൈ എഗ്‌മൂർ പ്രതിവാര സ്പെഷ്യല്‍ (06112) നവംബർ 15 മുതല്‍ ജനുവരി 17 വരെയുള്ള ശനിയാഴ്ചകളില്‍ സർവീസ് നടത്തും.
ചെന്നൈ സെൻട്രല്‍ – കൊല്ലം പ്രതിവാര സ്പെഷ്യല്‍ (06113) നവംബർ 16 മുതല്‍ ജനുവരി 18 വരെയുള്ള ഞായറാഴ്ചകളില്‍ സർവീസ് നടത്തും. രാത്രി 11:50ന് പുറപ്പെട്ട് പിറ്റേദിവസം വൈകിട്ട് 4:30ന് കൊല്ലത്ത് എത്തും. കൊല്ലം – ചെന്നൈ സെൻട്രല്‍ പ്രതിവാര സ്പെഷ്യല്‍ (06114) നവംബർ 17 മുതല്‍ ജനുവരി 19 വരെയുള്ള തിങ്കളാഴ്ചകളില്‍ സർവീസ് നടത്തും. വൈകിട്ട് 6:30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം പകല്‍ 11:30ന് ചെന്നൈയില്‍ എത്തും.
ചെന്നൈ സെൻട്രല്‍ – കൊല്ലം പ്രതിവാര സ്പെഷ്യല്‍ (06119) നവംബർ 19 മുതല്‍ ജനുവരി 21 വരെ സർവീസ് നടത്തും. പകല്‍ 3:10ന് പുറപ്പെട്ട് പിറ്റേദിവസം പുലർച്ചെ 6:40ന് കൊല്ലത്ത് എത്തും. കൊല്ലം – ചെന്നൈ സെൻട്രല്‍ പ്രതിവാര സ്പെഷ്യല്‍ (06120) നവംബർ 20 മുതല്‍ ജനുവരി 22 വരെയുള്ള വ്യാഴാഴ്ചകളില്‍ സർവീസ് നടത്തും.
ചെന്നൈ സെൻട്രല്‍ – കൊല്ലം പ്രതിവാര സ്പെഷ്യല്‍ നവംബർ 20 മുതല്‍ ജനുവരി 22 വരെയുള്ള വ്യാഴാഴ്ചകളില്‍ സർവീസ് നടത്തും. രാത്രി 11:50ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6:30ന് കൊല്ലത്ത് എത്തും. കൊല്ലം – ചെന്നൈ സെൻട്രല്‍ പ്രതിവാര സ്പെഷ്യല്‍ നവംബർ 21 മുതല്‍ ജനുവരി 23 വരെയുള്ള വെള്ളിയാഴ്ചകളില്‍ സർവീസ് നടത്തും. വൈകിട്ട് 6:30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം പകല്‍ 11:30ന് ചെന്നൈയില്‍ എത്തും.
ചെന്നൈ സെൻട്രല്‍ – കൊല്ലം സ്പെഷ്യല്‍ (06117) നവംബർ 22 മുതല്‍ ജനുവരി 24 വരെയുള്ള ശനിയാഴ്ചകളില്‍ സർവീസ് നടത്തും. രാത്രി 11:50ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം വൈകിട്ട് 4:30ന് കൊല്ലത്ത് എത്തും. കൊല്ലം – ചെന്നൈ പ്രതിവാര എക്സ്പ്രസ് (06118) നവംബർ 23 മുതല്‍ ജനുവരി 25 വരെയുള്ള ഞായറാഴ്ചകളില്‍ സർവീസ് നടത്തും. വൈകിട്ട് 6:30ന് പുറപ്പെട്ട് പിറ്റേദിവസം പകല്‍ 11:30ന് ചെന്നൈയില്‍ എത്തും.
മച്ചിലിപട്ടണം – കൊല്ലം പ്രതിവാര സ്പെഷ്യല്‍ (07103) ഡിസംബർ 5, 12, 19, ജനുവരി 9, 16 തീയതികളില്‍ സർവീസ് നടത്തും. പകല്‍ 11ന് പുറപ്പെട്ട് പിറ്റേദിവസം രാത്രി 10ന് കൊല്ലത്ത് എത്തും. തിരിച്ചുള്ള കൊല്ലം-മച്ചിലിപട്ടണം സ്പെഷ്യല്‍ (07104) ഡിസംബർ 7, 14, 21, ജനുവരി 11, 18 തീയതികളില്‍ സർവീസ് നടത്തും. പുലർച്ചെ 2:30ന് പുറപ്പെട്ട് പിറ്റേദിവസം പകല്‍ 12:30ന് മച്ചിലിപട്ടണത്ത് എത്തും.
SUMMARY: 32 special trains; Weekly trains to Kerala announced
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ തുടർ നടപടികള്‍ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു. ഈ വിഷയം മുഖ്യമന്ത്രി പിണറായി…
തൊടുപുഴ: നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു. രണ്ടാമത്തെ ഷട്ടര്‍ 20 സെന്റിമീറ്റര്‍ ആണ് ഉയര്‍ത്തിയത്. ഒരു…
കുവൈത്ത്: കുവൈത്ത് അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തില്‍ (റിഗ് പ്രദേശത്ത്) ജോലി ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു.…
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പുനരധിവാസ കേന്ദ്രത്തില്‍ നിന്നും മൂന്ന് കുട്ടികളെ കാണാതായി. ഫ്രീ ബേർഡ്സ് പുനരധിവാസ കേന്ദ്രത്തില്‍ നിന്നുള്ള പെണ്‍കുട്ടികളെയാണ്…
ബെംഗളൂരു: ഇന്ത്യയുടെ പ്രഥമ മനുഷ്യബഹിരാകാശ ദൗത്യമായ ഗഗൻയാനിനായുള്ള നിർണ്ണായകമായ പ്രധാന പാരച്യൂട്ട് പരീക്ഷണം ഐ.എസ്.ആർ.ഒ വിജയകരമായി പൂർത്തിയാക്കി. ക്രൂഡ് ദൗത്യത്തിന്റെ…
ബീജിങ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയില്‍ അടുത്തിടെ തുറന്ന ഹോങ്കി പാലം തകർന്നു വീണു. പാലത്തിന്റെ വലിയൊരു ഭാഗം താഴെയുള്ള…