32 സ്‌പെഷ്യല്‍ ട്രെയിനുകള്‍; കേരളത്തിലേക്ക് പ്രതിവാര ട്രെയിനുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ശബരിമല തീർഥാടക തിരക്ക് കണക്കിലെടുത്ത് 32 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ. ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിച്ചാണ് പുതിയ സർവീസുകള്‍. നവംബർ 17 മുതല്‍ ജനുവരി 25 വരെയാണ് ഈ ട്രെയിനുകള്‍ സർവീസ് നടത്തുക.

കാക്കിനട ടൗണ്‍ – കോട്ടയം (07109) പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ നവംബർ 17 മുതല്‍ ജനുവരി 19 വരെയുള്ള തിങ്കളാഴ്ചകളില്‍ സർവീസ് നടത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം വൈകിട്ട് 5:30ന് കോട്ടയത്ത് എത്തും. ഇതിൻ്റെ തിരിച്ചുള്ള സർവീസ്, കോട്ടയം – കാക്കിനട ടൗണ്‍ പ്രതിവാര എക്സ്പ്രസ് സ്പെഷ്യല്‍ (07110), നവംബർ 18 മുതല്‍ ജനുവരി 20 വരെയുള്ള ചൊവ്വാഴ്ചകളില്‍ ഓടും.

രാത്രി 8:30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാത്രി കാക്കിനടയില്‍ എത്തും. ഹസൂർ സാഹിബ് നന്ദേഡ് – കൊല്ലം (07111) പ്രതിവാര എക്സ്പ്രസ് സ്പെഷ്യല്‍ നവംബർ 20 മുതല്‍ ജനുവരി 15 വരെയുള്ള വ്യാഴാഴ്ചകളില്‍ സർവീസ് നടത്തും. രാവിലെ 10 മണിക്ക് പുറപ്പെടുന്ന ട്രെയിൻ മൂന്നാംദിവസം പുലർച്ചെ മൂന്നിന് കൊല്ലത്ത് എത്തും. കൊല്ലം – ഹസൂർ സാഹിബ് നന്ദേഡ് പ്രതിവാര എക്സ്പ്രസ് സ്പെഷ്യല്‍ (07112) നവംബർ 22 മുതല്‍ ജനുവരി 17 വരെയുള്ള ശനിയാഴ്ചകളില്‍ ഓടും.

പുലർച്ചെ 5:40ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാത്രി 9:30ന് ഹസൂർ സാഹിബ് നന്ദേഡില്‍ എത്തും. ചർളപ്പള്ളി – കൊല്ലം (07113) പ്രതിവാര സ്പെഷ്യല്‍ എക്സ്പ്രസ് നവംബർ 18 മുതല്‍ ജനുവരി 13 വരെയുള്ള ചൊവ്വാഴ്ചകളില്‍ സർവീസ് നടത്തും. ഉച്ചയ്ക്ക് 11:20ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാത്രി 10ന് കൊല്ലത്ത് എത്തും. കൊല്ലം – ചർളപ്പള്ളി പ്രതിവാര സ്പെഷ്യല്‍ എക്സ്പ്രസ് (07114) നവംബർ 20 മുതല്‍ ജനുവരി 15 വരെയുള്ള വ്യാഴാഴ്ചകളില്‍ ഓടും. പുലർച്ചെ 2:30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം പകല്‍ 12:30ന് ചർളപ്പള്ളിയില്‍ എത്തും.

മച്ചിലിപട്ടണം – കൊല്ലം (07101) പ്രതിവാര സ്പെഷ്യല്‍ നവംബർ 14 മുതല്‍ ജനുവരി 2 വരെയുള്ള വെള്ളിയാഴ്ചകളില്‍ സർവീസ് നടത്തും. വൈകിട്ട് 4:30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാത്രി 10ന് കൊല്ലത്ത് എത്തും. കൊല്ലം – മച്ചിലിപട്ടണം സ്പെഷ്യല്‍ പ്രതിവാര സ്പെഷ്യല്‍ നവംബർ 16 മുതല്‍ ജനുവരി 4 വരെയുള്ള ഞായറാഴ്ചകളില്‍ ഓടും. പുലർച്ചെ 2:30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ എട്ടിന് മച്ചിലിപട്ടണത്ത് എത്തും.

നരസപ്പുർ – കൊല്ലം സ്പെഷ്യല്‍ പ്രതിവാര ട്രെയിൻ (07105) നവംബർ 16, 18 തീയതികളിലാണ് സർവീസ് നടത്തുക. പകല്‍ മൂന്നിന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാത്രി 10ന് കൊല്ലത്ത് എത്തും. കൊല്ലം – നരസപ്പുർ സ്പെഷ്യല്‍ (07106) നവംബർ 18, 20 തീയതികളില്‍ സർവീസ് നടത്തും. പുലർച്ചെ 2.30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ ഏഴിന് നരസപ്പുരില്‍ എത്തും.

ചർളപ്പള്ളി – കൊല്ലം സ്പെഷ്യല്‍ (07107) നവംബർ 17, 19 തീയതികളില്‍ സർവീസ് നടത്തും. പകല്‍ 12ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാത്രി 10ന് കൊല്ലത്ത് എത്തും. കൊല്ലം – ചർളപ്പള്ളി സ്പെഷ്യല്‍ പ്രതിവാര എക്സ്പ്രസ് (07108) നവംബർ 19, 21 തീയതികളില്‍ സർവീസ് നടത്തും. പകല്‍ 2:30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 10:30ന് ചർളപ്പള്ളിയില്‍ എത്തും.

ചെന്നൈ എഗ്‌മൂർ – കൊല്ലം എക്സ്പ്രസ് സ്പെഷ്യല്‍ (06111) നവംബർ 14 മുതല്‍ ജനുവരി 14 വരെയുള്ള വെള്ളിയാഴ്ചകളില്‍ സർവീസ് നടത്തും. രാത്രി 11:55ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം വൈകിട്ട് 4:30ന് കൊല്ലത്ത് എത്തും. കൊല്ലം – ചെന്നൈ എഗ്‌മൂർ പ്രതിവാര സ്പെഷ്യല്‍ (06112) നവംബർ 15 മുതല്‍ ജനുവരി 17 വരെയുള്ള ശനിയാഴ്ചകളില്‍ സർവീസ് നടത്തും.

ചെന്നൈ സെൻട്രല്‍ – കൊല്ലം പ്രതിവാര സ്പെഷ്യല്‍ (06113) നവംബർ 16 മുതല്‍ ജനുവരി 18 വരെയുള്ള ഞായറാഴ്ചകളില്‍ സർവീസ് നടത്തും. രാത്രി 11:50ന് പുറപ്പെട്ട് പിറ്റേദിവസം വൈകിട്ട് 4:30ന് കൊല്ലത്ത് എത്തും. കൊല്ലം – ചെന്നൈ സെൻട്രല്‍ പ്രതിവാര സ്പെഷ്യല്‍ (06114) നവംബർ 17 മുതല്‍ ജനുവരി 19 വരെയുള്ള തിങ്കളാഴ്ചകളില്‍ സർവീസ് നടത്തും. വൈകിട്ട് 6:30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം പകല്‍ 11:30ന് ചെന്നൈയില്‍ എത്തും.

ചെന്നൈ സെൻട്രല്‍ – കൊല്ലം പ്രതിവാര സ്പെഷ്യല്‍ (06119) നവംബർ 19 മുതല്‍ ജനുവരി 21 വരെ സർവീസ് നടത്തും. പകല്‍ 3:10ന് പുറപ്പെട്ട് പിറ്റേദിവസം പുലർച്ചെ 6:40ന് കൊല്ലത്ത് എത്തും. കൊല്ലം – ചെന്നൈ സെൻട്രല്‍ പ്രതിവാര സ്പെഷ്യല്‍ (06120) നവംബർ 20 മുതല്‍ ജനുവരി 22 വരെയുള്ള വ്യാഴാഴ്ചകളില്‍ സർവീസ് നടത്തും.

ചെന്നൈ സെൻട്രല്‍ – കൊല്ലം പ്രതിവാര സ്പെഷ്യല്‍ നവംബർ 20 മുതല്‍ ജനുവരി 22 വരെയുള്ള വ്യാഴാഴ്ചകളില്‍ സർവീസ് നടത്തും. രാത്രി 11:50ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6:30ന് കൊല്ലത്ത് എത്തും. കൊല്ലം – ചെന്നൈ സെൻട്രല്‍ പ്രതിവാര സ്പെഷ്യല്‍ നവംബർ 21 മുതല്‍ ജനുവരി 23 വരെയുള്ള വെള്ളിയാഴ്ചകളില്‍ സർവീസ് നടത്തും. വൈകിട്ട് 6:30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം പകല്‍ 11:30ന് ചെന്നൈയില്‍ എത്തും.

ചെന്നൈ സെൻട്രല്‍ – കൊല്ലം സ്പെഷ്യല്‍ (06117) നവംബർ 22 മുതല്‍ ജനുവരി 24 വരെയുള്ള ശനിയാഴ്ചകളില്‍ സർവീസ് നടത്തും. രാത്രി 11:50ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം വൈകിട്ട് 4:30ന് കൊല്ലത്ത് എത്തും. കൊല്ലം – ചെന്നൈ പ്രതിവാര എക്സ്പ്രസ് (06118) നവംബർ 23 മുതല്‍ ജനുവരി 25 വരെയുള്ള ഞായറാഴ്ചകളില്‍ സർവീസ് നടത്തും. വൈകിട്ട് 6:30ന് പുറപ്പെട്ട് പിറ്റേദിവസം പകല്‍ 11:30ന് ചെന്നൈയില്‍ എത്തും.

മച്ചിലിപട്ടണം – കൊല്ലം പ്രതിവാര സ്പെഷ്യല്‍ (07103) ഡിസംബർ 5, 12, 19, ജനുവരി 9, 16 തീയതികളില്‍ സർവീസ് നടത്തും. പകല്‍ 11ന് പുറപ്പെട്ട് പിറ്റേദിവസം രാത്രി 10ന് കൊല്ലത്ത് എത്തും. തിരിച്ചുള്ള കൊല്ലം-മച്ചിലിപട്ടണം സ്പെഷ്യല്‍ (07104) ഡിസംബർ 7, 14, 21, ജനുവരി 11, 18 തീയതികളില്‍ സർവീസ് നടത്തും. പുലർച്ചെ 2:30ന് പുറപ്പെട്ട് പിറ്റേദിവസം പകല്‍ 12:30ന് മച്ചിലിപട്ടണത്ത് എത്തും.

SUMMARY: 32 special trains; Weekly trains to Kerala announced

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രിയദര്‍ശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകള്‍ നല്‍കിയ ഹര്‍ജി തള്ളി

ഡല്‍ഹി: യുഡിഎഫ് സർക്കാർ വനിതകള്‍ക്ക് വേണ്ടി ആരംഭിച്ച പ്രിയദർശിനി സൗജന‍്യ യാത്രാ...

കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍. മോഹനൻ അന്തരിച്ചു

കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു....

കരുവാറ്റ കൊലപാതകം: പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ പോലിസ് കസ്റ്റഡിയില്‍വിട്ട ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

ആലപ്പുഴ: കരുവാറ്റയില്‍ വയോധികനെ കൊന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ പോലീസ് കസ്റ്റഡിയില്‍വിട്ട...

കേരളസമാജം മല്ലേശ്വരം സോൺ ഓണോത്സവം 13ന് 

ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മല്ലേശ്വരം സോണിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണോത്സവം...

ബാലവേല; യശ്വന്ത്പുര എപിഎംസി യാർഡിൽ നിന്ന് 29 കുട്ടികളെ രക്ഷപ്പെടുത്തി

ബെംഗളൂരു: ബാലവേലക്കെതിരായ പ്രത്യേക പരിശോധനയിൽ ബെംഗളൂരുവിലെ യശ്വന്ത്പുര എപിഎംസി യാർഡിൽ നിന്ന്...

പ്രിയദര്‍ശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകള്‍ നല്‍കിയ ഹര്‍ജി തള്ളി

ഡല്‍ഹി: യുഡിഎഫ് സർക്കാർ വനിതകള്‍ക്ക് വേണ്ടി ആരംഭിച്ച പ്രിയദർശിനി സൗജന‍്യ യാത്രാ...

കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍. മോഹനൻ അന്തരിച്ചു

കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു....

കരുവാറ്റ കൊലപാതകം: പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ പോലിസ് കസ്റ്റഡിയില്‍വിട്ട ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

ആലപ്പുഴ: കരുവാറ്റയില്‍ വയോധികനെ കൊന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ പോലീസ് കസ്റ്റഡിയില്‍വിട്ട...

കേരളസമാജം മല്ലേശ്വരം സോൺ ഓണോത്സവം 13ന് 

ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മല്ലേശ്വരം സോണിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണോത്സവം...

ബാലവേല; യശ്വന്ത്പുര എപിഎംസി യാർഡിൽ നിന്ന് 29 കുട്ടികളെ രക്ഷപ്പെടുത്തി

ബെംഗളൂരു: ബാലവേലക്കെതിരായ പ്രത്യേക പരിശോധനയിൽ ബെംഗളൂരുവിലെ യശ്വന്ത്പുര എപിഎംസി യാർഡിൽ നിന്ന്...

കുടുംബവഴക്ക്; ബെംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. ബെംഗളൂരു...

കെപിഎസ്‌സി മൃഗഡോക്ടർ നിയമന തട്ടിപ്പ്: മുൻ ചെയർമാന് മുൻകൂർ ജാമ്യമില്ല

ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷൻ മൃഗഡോക്ടർ നിയമന പരീക്ഷാ ക്രമക്കേടിൽ...

‘വേട്ടയാടൽ തുടങ്ങിയിട്ട് ഏറെ കാലമായി, എന്നെ പഴിചാരുക മാത്രം ലക്ഷ്യ’; ഇ​ഡി ആ​രോ​പ​ണ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് പി​ണ​റാ​യി

ആലപ്പുഴ: ഇഡി ഉയർത്തിയ ആരോപണങ്ങളിൽ ആദ്യമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ്  പിണറായി...

Related Articles

Popular Categories