LATEST NEWS

വിയറ്റ്നാമിൽ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് കുട്ടികൾ ഉൾപ്പെടെ 34 മരണം; 8 പേരെ കാണാതായി, കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസ്സമെന്ന് റിപ്പോർട്ട്

ഹനോയ്: വടക്കൻ വിയറ്റ്നാമിൽ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് എട്ട് കുട്ടികൾ ഉൾപ്പെടെ 34 പേർ മരിക്കുകയും 8 പേരെ കാണാതാവുകയും ചെയ്തു. വിയറ്റ്നാമിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഹാ ലോങ് ബേയിലേക്ക് 48 യാത്രക്കാരും അഞ്ച് ജീവനക്കാരുമായി തിരിച്ച വണ്ടർ സീ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. തലസ്ഥാനമായ ഹനോയിയിൽ നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ വിയറ്റ്നാമീസ് കുടുംബങ്ങളായിരുന്നു യാത്രക്കാരിൽ ഭൂരിഭാഗവും എന്നാണ് റിപ്പോർട്ട്.

ഇതുവരെ കണ്ടെടുത്ത മൃതദേഹങ്ങളിൽ കുറഞ്ഞത് എട്ട് പേർ കുട്ടികളാണെന്നാണ് വിഎൻഎക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിൽ കാണാതായവർക്കുള്ള തിരിച്ചലിന് കനത്ത മഴ തടസ്സം സൃഷ്ടിക്കുന്നതായാണ് രക്ഷാപ്രവർത്തകരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിൽപ്പെട്ട 11 പേരെ രക്ഷപെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

വിയറ്റ്നാമീസ് പ്രധാനമന്ത്രി ഫാം മിൻ ചിൻ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചിട്ടുണ്ട്. അപകടകാരണം അധികൃതർ അന്വേഷിക്കുകയും നിയമ ലംഘനങ്ങൾ കർശനമായി കൈകാര്യം ചെയ്യുകയും ചെയ്യുമെന്ന് സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

‘വിഫ’ എന്ന ഉഷ്ണമേഖലാ കൊടുങ്കാറ്റ് വടക്കൻ വിയറ്റ്നാമിലേക്ക് നീങ്ങുന്നുണ്ടെന്നും അടുത്ത ആഴ്ച ആദ്യം ഹാ ലോങ് ബേയ്ക്ക് സമീപമുള്ള തീരപ്രദേശങ്ങളിൽ ആഞ്ഞടിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
SUMMARY: 34 dead, including children, after tourist boat capsizes in Vietnam; 8 missing, heavy rain hampers rescue efforts, report says

NEWS DESK

Recent Posts

തീവ്രന്യൂനമര്‍ദം: ചുഴലിക്കാറ്റിന് സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. കാസറഗോഡ്, കണ്ണൂർ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.…

21 minutes ago

കേരളത്തില്‍ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ ന​ട​പ​ടി​ക​ള്‍ ന​വം​ബ​ര്‍ ഒ​ന്ന് മു​ത​ല്‍

ന്യൂ​ഡ​ല്‍​ഹി: ന​വം​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ കേ​ര​ള​ത്തി​ല്‍ തീവ്ര വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണ (എസ്ഐആര്‍) ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. പ​ശ്ചി​മ ബം​ഗാ​ള്‍,…

28 minutes ago

ജസ്റ്റിസ് സൂര്യകാന്ത് അടുത്ത ചീഫ് ജസ്റ്റിസായേക്കും

ന്യൂഡല്‍ഹി:  ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാകുമെന്ന് സൂചന. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ പിന്‍ഗാമിയായി ജസ്റ്റിസ്…

1 hour ago

കേസ് തള്ളണമെന്ന യെദ്യൂരപ്പയുടെ ഹർജിയില്‍ വിധി പറയാൻ മാറ്റി

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ ബി.എസ്. യെദ്യൂരപ്പയുടെ പേരിലുള്ള പോക്സോ കേസ് തള്ളണമെന്ന ഹർജിയില്‍ കർണാടക…

2 hours ago

സമസ്ത ബെംഗളൂരു കോഡിനേഷൻ കമ്മിറ്റി പ്രവർത്തകസംഗമം

ബെംഗളൂരു: സമസ്ത ബെംഗളൂരു കോഡിനേഷൻ കമ്മിറ്റി പ്രവർത്തക സംഗമം സംഘടിപ്പിച്ചു. അടുത്ത ഫെബ്രുവരി നാലു മുതൽ എട്ടുവരെ കാസർകോട് കുനിയയിൽ…

2 hours ago

ഡൽഹിയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട 2 പേർ അറസ്റ്റിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ദീപാവലി ആഘോഷത്തിനിടയിൽ നടത്താൻ പദ്ധതിയിട്ട വൻ ഭീകരാക്രമണം തടഞ്ഞ് ഡൽഹി പോലീസ്. തെക്കൻ ഡൽഹിയിലെ ഒരു പ്രമുഖ…

10 hours ago