കലിഫോർണിയ: വിവിധ ഐഒഎസ്, ആന്‍ഡ്രോയിഡ് മോഡലുകളില്‍ തങ്ങളുടെ സേവനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് സാമൂഹ്യമാധ്യമ ഭീമൻമാരായ വാട്സാപ്പ്. കയ്യില്‍ ഇപ്പോഴുള്ളത് വര്‍ഷങ്ങള്‍ പഴക്കമുള്ള ഫോണ്‍ ആണെങ്കില്‍, സ്ഥിരമായി വാട്‌സാപ്പ് ഉപയോഗിക്കുന്ന ആളാണെങ്കില്‍ ശ്രദ്ധിക്കുക ചിലപ്പോള്‍ ഇനിമുതല്‍ വാട്‌സാപ്പ് ആപ്ലിക്കേഷന്‍ ഫോണില്‍ പ്രവര്‍ത്തനം നിര്‍ത്തിയേക്കാം. ആപ്പിള്‍, വാവേ, ലെനോവോ, എല്‍ജി, മോട്ടോറോള, സാംസങ് തുടങ്ങിയ കമ്പനികളുടെ സ്മാര്‍ട്‌ഫോണുകള്‍ എന്നിവ വാട്സാപ്പ്. സേവനം നിര്‍ത്തലാക്കുന്ന പട്ടികയില്‍ ഉണ്ട്.
പഴയ ഒഎസിലും സാങ്കേതിക വിദ്യയിലും പ്രവർത്തിക്കുന്ന ഫോണുകളിൽ സേവനം അവസാനിപ്പിക്കുന്നത് വാട്‌സാപ്പിന്റെ പതിവ് നടപടി ക്രമമാണ്. ഓരോ വർഷവും നിശ്ചിത മോഡലുകളെ സേവനപരിധിയിൽ നിന്ന് വാട്‌സാപ്പ് ഒഴിവാക്കാറുണ്ട്. ഇപ്പോൾ ആൻഡ്രോയിഡ് 5 നും ഐഒഎസ് 12നും മുമ്പ് പുറത്തിറങ്ങിയ ഫോണുകളാണ് വാട്‌സാപ്പ് സേവനം അവസാനിപ്പിക്കുന്നത്. വാട്സാപ്പിനു പുറമേ മറ്റ് പല ആപ്പുകളും ഇത്തരത്തിൽ ചില മോഡലുകളിൽ പ്രവർത്തനം അവസാനിപ്പിക്കാറുണ്ട്. ആപ്പിൾ ഐ ഫോൺ 6, ഐ ഫോൺ എസ് ഇ, സാംസങ്ങിന്റെ ജനപ്രിയ മോഡലുകളായ ഗാലക്‌സി നോട്ട് 3, ഗാലക്‌സി എസ്3 മിനി, ഗാലക്സി എസ്4 മിനി എന്നിവയിലും വാട്‌സാപ്പ് കിട്ടില്ല. ഈ ഫോണുകളിൽ തുടർന്നും വാട്സാപ് ഉപയോഗിക്കണമെന്നുള്ളവർ പുതിയ പതിപ്പിലേക്ക് അപ്ഗ്രേഡ് ചെയ്യണം.
വാട്സാപ്പ് സേവനം അവസാനിപ്പിക്കുന്ന ഫോണുകൾ
സാംസങ് – ഗാലക്സി എസ് പ്ലസ്, ഗാലക്സി കോർ, ഗാലക്സി എക്സ്പ്രസ് 2, ഗാലക്സി ഗ്രാൻഡ്, ഗാലക്സി നോട്ട് 3 എൻ9005, ഗാലക്സി നോട് 3 നിയോ എൽടിഇ പ്ലസ്, ഗാലക്സി എസ് 19500, ഗാലക്സി എസ്3 മിനി വിഇ, ഗാലക്സി എസ്4 ആക്ടീവ്, ഗാലക്സി എസ്4 മിനി I9190, ഗാലക്സി എസ്4 മിനി I9192 duo, ഗാലക്സി എസ്4 മിനി I9195 എൽടിഇ, ഗാലക്സി എസ്4 സൂം
മോട്ടോറോള – മോട്ടോ ജി, മോട്ടോ എക്സ്
ആപ്പിൾ – ഐഫോൺ 5, ഐഫോൺ 5സി, ഐഫോൺ 6, ഐഫോൺ 6എസ് പ്ലസ്, ഐഫോൺ 6എസ്, ഐഫോൺ എസ് ഇ
ഹുവായ് – അസെൻഡ് പി6 എസ്, അസെൻഡ് ജി525, ഹുവായ് സി1999, ഹുവായ് ജിഎക്സ് 1എസ്, ഹുവായ് Y625
ലെനോവോ – ലെനോവോ 46600, ലെനോവോ A858T, ലെനോവോ P70, ലെനോവോ S890, ലെനോവോ A820
സോണി – എക്സ്പീരിയ Z1, എക്സ്പീരിയ E3, എക്സ്പീരിയ എം
എൽജി – ഒപ്റ്റിമസ് 4എക്സ് HD P880, ഒപ്റ്റിമസ് ജി, ഒപ്റ്റിമസ് ജി പ്രോ, ഒപ്റ്റിമസ് എൽ7
ZTE – ZTE V956, ZTE UMi X2, ZTE ഗ്രാൻഡ് എസ് ഫ്ലെക്സ്, ZTE ഗ്രാൻഡ് മെമോ
മറ്റുള്ളവ – Faea F1, THL W8, Archos 53 Platinum, Wiko Cink Five, Wiko Darknight
<br>
TAGS : WHATSAPP | ANDROID PHONES
SUMMARY : WhatsApp services are suspended in around 35 phones
ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ രണ്ടു പേർ അറസ്റ്റില്‍. ഭീകരരെ സഹായിച്ച പഹല്‍ഗാം സ്വദേശികളാണ് അറസ്റ്റിലായതെന്ന് എൻഐഎ അറിയിച്ചു. ബട്‌കോട്ട് സ്വദേശി…
തൃശൂർ: കെഎസ്‌ആർടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി സവാദ് റിമാൻഡില്‍. തൃശ്ശൂർ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ്…
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറന്‍ ബിഹാറിന് മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു.…
കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം ഇന്ന് കൊച്ചിയില്‍. പ്രസിഡന്റായി മോഹൻലാല്‍ തുടർന്നേക്കും. തിരഞ്ഞെടുപ്പ് ഒഴിവാക്കി അഡ്ഹോക്…
കാസറഗോഡ് : കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കെ. മണികണ്ഠൻ രാജിവച്ചു. പെരിയ ഇരട്ട കൊലക്കേസിലെ 14-ാം പ്രതിയായ…
അഹമ്മദാബാദ്: വിമനാപകടത്തില്‍ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന തുടരുന്നു. ഇതുവരെ 247 പേരെ തിരിച്ചറിഞ്ഞു. 232 പേരുടെ മൃതദേഹം വിട്ടുനല്‍കി.…