ഡെറാഡൂണ്‍: 38-ാമത് ദേശീയ ഗെയിംസില്‍ കേരളത്തിനായി ആദ്യ മെഡല്‍ നേടി സജൻ പ്രകാശ്. രണ്ട് ഇനങ്ങളിലാണ് സജൻ വെങ്കലം നേടിയത്. 200 മീറ്റർ ഫ്രീസ്റ്റൈല്‍ നീന്തലിലും 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലുമാണ് വെങ്കല നേട്ടം. ഒരു മിനിറ്റ് 53.73 സെക്കൻഡിലാണ് സജൻ 200 മീറ്റർ ഫ്രീസ്റ്റൈല്‍ മത്സരം പൂർത്തിയാക്കിയത്.
ദേശീയ ഗെയിംസ് ചരിത്രത്തില്‍ കേരളത്തിനുവേണ്ടി ഏറ്റവും അധികം മെഡല്‍ നേടിയ താരമാണ് സജന്‍. 200 മീറ്റർ ഫ്രീ സ്റ്റൈലില്‍ ഒരു മിനിറ്റ് 53.73 സെക്കൻഡില്‍ ഫിനിഷ് ചെയ്താണ് സജൻ വെങ്കലം നേടിയത്. കർണാടകയുടെ ശ്രീഹരി നടരാജനാണ് സ്വർണം നേടിയത്. കർണാടകയുടെ തന്നെ ഹരീഷിനാണ് വെള്ളി. 100 മീറ്റർ ബട്ടർഫ്ലൈസില്‍ തമിഴ്‌നാടിന്റെ രോഹിത് ബെനഡിക്ടണിന് സ്വർണം. മഹാരാഷ്ട്രയുടെ ആംബ്രെ മിഹറിനാണ് വെള്ളി.
TAGS : SPORTS
SUMMARY : 38th National Games: Sajan Prakash wins double bronze in swimming
സുല്‍ത്താന്‍ ബത്തേരി: ഹേമചന്ദ്രന്‍ വധക്കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശി വെല്‍ബിന്‍ മാത്യു ആണ് അറസ്റ്റിലായത്.…
കണ്ണൂര്‍: പയ്യന്നൂരിൽ പാചകവാതക ഏജൻസി ജീവനക്കാരനെ ആക്രമിച്ച് രണ്ടുലക്ഷം രൂപ കവർന്നു. ചെറുകുന്നിലെ അന്നപൂർണ ഏജൻസി ജീവനക്കാരനും പയ്യന്നൂർ റൂറൽ…
ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തില്‍ നിന്നും ഭൂമിയില്‍ തിരിച്ചെത്തിയ ശുഭാംശു ശുക്ല ഇന്ത്യയിലെത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ച ആദ്യ…
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം സെപ്റ്റംബര്‍ 20ന് പമ്പ തീരത്ത് സംഘടിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍. വിവിധ രാജ്യങ്ങളില്‍ നിന്നായി…
പാലക്കാട്: വാളയാറിൽ കാർ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശികളായ മലർ, ലാവണ്യ എന്നിവരാണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇതിനൊപ്പം വയനാട്, കോഴിക്കോട്,…