കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗം മികച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാല് വർഷ ബിരുദ കോഴ്സുകള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ പരിഷ്കാരങ്ങള്‍ക്ക് തുടക്കമാവുന്നു. പരമ്പരാഗത കോഴ്സുകള്‍ ആധുനിവത്കരിച്ചു. അടുത്ത ഘട്ടത്തില്‍ നിലവിലെ പോഗ്രാമുകള്‍ തന്നെ പുതുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരീക്ഷ ജയിക്കുന്നതിന് വേണ്ടിയുള്ള പഠനമോ പഠിപ്പിക്കലോ ഇനി ഉണ്ടാവില്ലെന്നും, വിദ്യാര്‍ഥികള്‍ക്ക് സ്വന്തം അഭിരുചി അനുസരിച്ച് ഇഷ്ട വിഷയങ്ങള്‍ പഠിക്കാം. അതാണ് നാലു വര്‍ഷ ബിരുദ കോഴ്‌സുകളുടെ പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ഥികളുടെ മാറുന്ന അഭിരുചിക്കനുസരിച്ച് കരിക്കുലം മാറുന്നില്ല എന്ന ആക്ഷേപം ഒരു ന്യൂനതയായി നിലനിന്നിരുന്നുവെങ്കിലും, നാലുവര്‍ഷം ബിരുദ കരിക്കുലം കൊണ്ട് ഇത് മറികടക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതോടൊപ്പം തന്നെ മുഖ്യമന്ത്രി ഗവര്‍ണറെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. സര്‍വ്വകലാശാലകളുടെ സ്വയംഭരണത്തെ ക്ഷയിപ്പിക്കാനുള്ള രാഷ്ട്രീയ നീക്കം നടക്കുന്നുവെന്നും സര്‍വകലാശാലകളുടെ ജനാധിപത്യ സ്വഭാവം സംരക്ഷിക്കാന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കഴിയണമെന്നും, സര്‍വകലാശാല നിയമങ്ങള്‍ അറുപഴഞ്ചനാണെന്നും അവ ഇനിയും പഴയപടി തുടര്‍ന്നാല്‍ അത് പുതിയ തലമുറയോടുള്ള അനീതിയാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
TAGS : KERALA | PINARAY VIJAYAN | DEGREE COURSE
SUMMARY : 4-year undergraduate courses launched
ഡല്‍ഹി: വോട്ട് കൊള്ള ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി പരസ്യപോരിന് ഇൻഡ്യാ മുന്നണി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ്…
ചെന്നൈ: കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് റമീസിന്റെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. റമീസിൻ്റെ പിതാവ് റഹീം, മാതാവ് ശരീഫ…
ബെംഗളൂരു: കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗം നടത്തിയ എം ബി മേനോൻ മെമ്മോറിയൽ കെഎൻഎസ്എസ് ഫൗണ്ടേഷൻ ഡേ കാരംസ് ടൂർണമെൻറ് മല്ലേഷ്പാളയിലുള്ള…
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂള്‍ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക് വീണ് അപകടം. അപകടത്തില്‍ വാനിലുണ്ടായിരുന്ന 31 കുട്ടികള്‍ക്കും ഒരു അധ്യാപികയ്ക്കുമടക്കം…
ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടയൂർ നോർത്ത് പീടികപടി സ്വദേശി…
ഡല്‍ഹി: ഡല്‍ഹിയിലെ സ്കൂളുകളിലും കോളജുകളിലും ഇ-മെയില്‍ വഴി വീണ്ടും ബോംബ് ഭീഷണി സന്ദേശം എത്തി. ഇത് വിദ്യാർഥികളിലും രക്ഷിതാക്കളിലും വലിയ…