കൊച്ചി: വാട്സാപ്പിലൂടെ തട്ടിപ്പിനിരയായി തന്റെ 45,000 രൂപ നഷ്ടമായെന്ന് ഗായിക അമൃത സുരേഷ്. അമൃതയുടെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വ്ലോഗിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ‘അമ്മൂന് പറ്റിയ അബദ്ധം – WHATSAPP SCAM’ എന്ന തലക്കെട്ടോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സഹോദരി അഭിരാമിയും അമൃതയ്‌ക്കൊപ്പം വിഡിയോയിലുണ്ട്
വാട്സാപ്പിലൂടെ അടുത്ത ബന്ധുവിന്റെ പേരിൽ പണം ആവശ്യപ്പെട്ട സന്ദേശം വന്നു. വേറൊരു യുപിഐ ഐഡിയിലേക്ക് പണം അയക്കാനായിരുന്നു നിർദേശം. പണം അയച്ചതോടെ വീണ്ടും 30,000 രൂപ ചോദിച്ചുവെന്നും അമൃത സുരേഷ് പറയുന്നു. ഇതോടെ ബന്ധുവിനെ വിളിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായതെന്നും ഗായിക വ്യക്തമാക്കി.
കഴിഞ്ഞദിവസമാണ് സ്റ്റുഡിയോയിൽവച്ച് തന്റെ ബന്ധുവായ ചേച്ചിയുടെ സന്ദേശം വാട്‌സാപ്പിൽ വന്നത്. അത്യാവശ്യമായി 45,000 രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശമായിരുന്നു. സന്ദേശം കണ്ടയുടനെ പറഞ്ഞ അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്തു. ഒപ്പം സ്റ്റുഡിയോയിൽനിന്ന് ചിരിച്ചുകൊണ്ടുള്ള ഒരു സെൽഫിയും അയച്ചുകൊടുത്തു. പണം അയച്ചയുടനെ ‘താങ്ക് യു’ എന്ന് മറുപടിയും ലഭിച്ചു. പിന്നാലെ 30,000 രൂപകൂടി അയക്കാമോ എന്ന് ചോദിച്ച് വീണ്ടും സന്ദേശമെത്തി.
തന്റെ കൈയിൽ പൈസ ഇല്ലാത്തതിനാൽ ചേച്ചിയെ വീഡിയോകോൾ ചെയ്തുവെങ്കിലും കോൾ കട്ട് ചെയ്‌തുവെന്ന് അമൃത പറഞ്ഞു. സാധാരണ കോൾ ചെയ്‌തപ്പോൾ ഫോൺ എടുത്തു. ചേച്ചിയുടെ വാട്സാപ് ഹാക്ക് ചെയ്തെന്നും കുറേ പേരോട് പണം ചോദിച്ച് മെസേജ് അയച്ചിട്ടുന്നും പറഞ്ഞു. നീ പൈസയൊന്നും അയച്ചുകൊടുക്കരുതേയെന്ന് പറഞ്ഞുവെന്നും അമൃത സുരേഷ് വീഡിയോയിൽ പറയുന്നു.
SUMMARY: 45,000 went through WhatsApp; Singer Amrita Suresh is a victim of online fraud
കൊച്ചി: കളമശേരി പത്തടിപ്പാലത്ത് അമിത വേഗത്തിൽ എത്തിയ ഊബർ കാർ ബൈക്കിലേക്ക് ഇടിച്ചു കയറി 64കാരന് ദാരുണാന്ത്യം. കളമശേരി സ്വദേശിയായ…
ന്യൂഡൽഹി: വിവാദ എഐ ഇമേജ് എഡിറ്റുകളില്‍ സമൂഹമാധ്യമായ എക്‌സിന് നോട്ടീസയച്ച് കേന്ദ്ര ഐടി മന്ത്രാലയം. സ്ത്രീകളുടെയും കുട്ടികളുടെയും അടക്കം ചിത്രങ്ങള്‍…
കൊളംബോ: അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതായി ആരോപിച്ച് 11 ഇന്ത്യക്കാരെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. ഇവരുടെ…
ബെംഗളൂരു: നമ്മ മെട്രോയുടെ ഗ്രീൻ, പർപ്പിൾ പാതകളിൽ തിരക്ക് കുറക്കാനുള്ള നടപടികളുമായി ബാംഗ്ലൂര്‍ മെട്രോ റെയിൽ കോർപ്പറേഷൻ(ബി.എം.ആർ.സി.എൽ). സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്…
ആലപ്പുഴ: ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി. പുന്നപ്ര പറവൂർ തൂക്കുകുളം സ്വദേശി അഡ്വ. അഞ്ജിത ബി. പിള്ള (23) യാണ്…
ബെംഗളൂരു: നടൻ ദർശന്റെ ഭാര്യ വി ജയലക്ഷ്മിക്കെതിരായി സാമൂഹിക മാധ്യമങ്ങളിൽ അപകീര്‍ത്തി പോസ്റ്റ് ഇടുകയും മോശം സന്ദേശങ്ങള്‍ അയക്കുകയും ചെയ്ത…