തിരുവനന്തപുരം: കേരളത്തിൽ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള ‘കെ ഹോംസ്’ ടൂറിസം പദ്ധതിക്കായി അഞ്ച് കോടി രൂപ വകയിരുത്തി ധനമന്ത്രി കെ എൻ ബാലഗോപാല്‍. രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരണ വേളയിലാണ് പ്രഖ്യാപനം.
ഫോര്‍ട്ട് കൊച്ചി കുമരകം, കോവളം, മൂന്നാര്‍ എന്നിവിടങ്ങളിലെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ പരീക്ഷണാടിസ്ഥാനത്തിലാകും ആദ്യം പദ്ധതി നടപ്പിലാക്കുക. സംസ്ഥാനത്ത് ആള്‍താമസമില്ലാതെ ഒഴിഞ്ഞ് കിടക്കുന്ന ഭവനങ്ങള്‍ വിനോദ സഞ്ചാരികള്‍ക്ക് താമസ സൗകര‍്യമൊരുക്കുന്നതിനായി നല്‍കുന്നതാണ് പദ്ധതി.
വീട് ഉടമകള്‍ക്ക് വരുമാനത്തിന് പുറമേ ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ പരിപാലനവും സുരക്ഷയും ഈ പദ്ധതിയിലൂടെ ഉറപ്പുവരുത്താൻ കഴിയും. സമാന പദ്ധതി ലോകത്ത് പലയിടത്തും വിനോദ സഞ്ചാര രംഗത്ത് നടപ്പാക്കുന്നുണ്ട്. ഇത്തരം മാതൃകകള്‍ പിന്തുടർന്നുകൊണ്ടാണ് സംസ്ഥാനം കെ ഹോം പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നത്.
TAGS : LATEST NEWS
SUMMARY : 5 crore budget allocated for tourism project ‘K Home’ for tourists
പരസ്യചിത്ര ഷൂട്ടിങ്ങിനിടെ തെലുങ്ക് സൂപ്പര്‍താരം ജൂനിയര്‍ എന്‍ടിആറിന് പരിക്ക്. എന്നാൽ പരുക്ക് ഗുരുതരമല്ലെന്നും രണ്ടാഴ്ച വിശ്രമത്തില്‍ കഴിയാന്‍ താരത്തോട് ഡോക്ടര്‍മാര്‍…
കൊച്ചി: യൂട്യൂബിലൂടെ അധിക്ഷേപകരമായ വാർത്തകൾ പ്രചരിപ്പിച്ച കെ എം ഷാജഹാനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും മൂന്ന് എംഎല്‍എമാരുടെ പരാതി. കോതമംഗലം എംഎല്‍എ…
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. തൃശ്ശൂർ ചാവക്കാട് സ്വദേശി റഹീം (59) ആണ്…
ഇംഫാൽ: മണിപ്പൂർ ബിഷ്ണുപൂരിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ വെടിവയ്പ്പിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യു. അസം റൈഫിൾസിന്റെ വാഹനത്തിന് നേരെയാണ് വെടിവയ്പ്പുണ്ടായത്. …
ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ 98-മത് മഹാസമാധി ദിനാചാരണം സെപ്റ്റംബർ 21ന് അൾസൂരു, മൈലസാന്ദ്ര, എസ് എൻ…
ബെംഗളൂരു: ഓള്‍ ഇന്ത്യ കെഎംസിസി ബെംഗളൂരു ബൊമ്മനഹള്ളി ഏരിയ പ്രവർത്തക കൺവെൻഷനും കമ്മിറ്റി രൂപവത്കരണവും മടിവാള സേവരി ഹോട്ടലിൽ നടന്നു.…