Categories: TOP NEWSWORLD

50 വർഷങ്ങൾക്കുശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം ഇന്ന്

ന്യൂയോർക്ക്: അര നൂറ്റാണ്ടിൽ ഒരിക്കൽ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിന് ഇന്ന് ലോകം സാക്ഷ്യം വഹിക്കും. ശാസ്ത്രലോകത്തെ സംബന്ധിച്ച് വളരെ നിർണായകമായ ദിവസമാണ് ഇന്ന്. നട്ടുച്ചയ്ക്ക് പോലും സന്ധ്യയുടെ പ്രതീതി ജനിപ്പിക്കുന്ന സമ്പൂർണ സൂര്യഗ്രഹണമായിരിക്കും ദൃശ്യമാകുക. സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയിലെത്തി വിന്യസിക്കുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ഈസ്റ്റേൺ ഡേലൈറ്റ് ടൈം അഥവാ ഇ.ഡി.ടി പ്രകാരം രാവിലെ 11.42 മുതൽ വൈകിട്ട് 4.52 വരെയാണ് സൂര്യഗ്രഹണം. ഇന്ത്യൻ സമയം അനുസരിച്ച് ഇന്നു രാത്രി 9.13 മുതൽ നാളെ പുലർച്ചെ 2.22 വരെയാണിത്.

യു.എസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലാണ് സമ്പൂർണ ഗ്രഹണം ദൃശ്യമാകുന്നത്. ഇന്ത്യ അടക്കം ഏഷ്യൻ രാജ്യങ്ങളിൽ കാണാനാകില്ല. ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയിലൂടെ കടന്നുപോകുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്.

ചന്ദ്രൻ സൂര്യനാൽ പൂർണമായും മറയ്ക്കപ്പെടും എന്നതാണ് സമ്പൂർണ സൂര്യഗ്രഹണത്തിന്റെ സവിശേഷത. ഇന്നത്തെ പൂർണ ഗ്രഹണ ഘട്ടം 4 മിനി​ട്ടും 28 സെക്കൻഡും നീണ്ടുനിൽക്കും. മെക്സിക്കോയിലെ നസാസ് പട്ടണത്തിലാണ് ഈ ഘട്ടം ആദ്യം ദൃശ്യമാകുന്നത്. ഇന്ത്യൻ സമയം, രാത്രി 11.47. അമേരിക്കൻ സ്പേസ് ഏജൻസിയായ നാസ ഇന്ത്യൻ സമയം രാത്രി 10.30 മുതൽ ഗ്രഹണം തത്സമയം സംപ്രേക്ഷണം ചെയ്യും.സമ്പൂർണ ഗ്രഹണം ദൃശ്യമാകുന്ന ഇടങ്ങളിൽ പുലർച്ചെയും സന്ധ്യയ്ക്കും കാണപ്പെടും പോലെ ആകാശം ഇരുളും. കൊളംബിയ, വെനസ്വേല, പടിഞ്ഞാറൻ ബ്രിട്ടൻ, പോർച്ചുഗൽ, ഐസ്‌ലൻഡ് തുടങ്ങിയവയുടെ ഭാഗങ്ങളിൽ സൂര്യഗ്രഹണം ഭാഗികമായി ദൃശ്യമാകും. അതേസമയം സമ്പൂര്‍ണ സൂര്യഗ്രഹണം തത്സമയം കാണാനുള്ള സൗകര്യങ്ങള്‍ നാസ ഒരുക്കുന്നുണ്ട്. ഏപ്രില്‍ എട്ടിന് ഇന്ത്യന്‍ സമയം രാത്രി 10:30 ന് ആരംഭിക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണത്തിന്റെ നാസ ലൈവ് സ്ട്രീം ഏപ്രില്‍ ഒമ്പതിന് പുലര്‍ച്ചെ 1:30 വരെ നീളും.

ഗ്രഹണസമയത്ത് സൂര്യനെ നേരിട്ട് നോക്കുന്നത് ഒഴിവാക്കണം എന്നാണ് നക്ഷത്ര നിരീക്ഷകര്‍ പറയുന്നത്. കാരണം നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ നോക്കുന്നത് സുരക്ഷിതമല്ല. സോളാര്‍ ഫില്‍റ്ററുകള്‍, പിന്‍ഹോള്‍ പ്രൊജക്ടര്‍, ക്യാമറ, ബൈനോക്കുലര്‍ എന്നിവ കൊണ്ട് സൂര്യഗ്രഹണം കാണാം. അടുത്ത സമ്പൂര്‍ണ ഗ്രഹണം ഇനി 2026 ഓഗസ്റ്റ് 12 നായിരിക്കും. ഇത് അന്റാര്‍ട്ടിക് മേഖലയിലാകും പൂര്‍ണമായും ദൃശ്യമാകുക എന്നാണ് ശാസ്ത്രലോകം പറയുന്നത്. ഇതിന് മുന്‍പ് 2017 ഓഗസ്റ്റ് 21ന് അമേരിക്കയിലായിരുന്നു സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമായിരുന്നത്.

 

The post 50 വർഷങ്ങൾക്കുശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം ഇന്ന് appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

താമരശ്ശേരിയിലെ 9 വയസുകാരിയുടെ മരണം; സ്രവ പരിശോധയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: താമരശ്ശേരിയില്‍ പനി ബാധിച്ചു മരിച്ച 9 വയസുകാരിക്ക്  മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ…

4 hours ago

നാഗാലാൻഡ് ഗവർണര്‍ ലാ. ഗണേശൻ അന്തരിച്ചു

ചെന്നൈ: നാഗാലന്‍ഡ് ഗവര്‍ണര്‍ ലാ. ഗണേശന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന…

5 hours ago

പട്ടാപ്പകല്‍ ജനവാസമേഖലയില്‍ രണ്ട് കടുവകള്‍ തമ്മില്‍ ഏറ്റുമുട്ടി; ഒന്നിന് ഗുരുതര പരുക്ക്

ബെംഗളൂരു: ചാമരാജനഗർ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ കുണ്ടകരേ റേഞ്ചിലെ ഹെഗ്ഗവാടി റോഡിന് സമീപം രണ്ട് കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു…

5 hours ago

ഹുമയൂണ്‍ ശവകുടീരത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണു; അഞ്ചുപേര്‍ മരിച്ചു, നിരവധി പേർ‌ക്ക് പരുക്ക്

ന്യൂഡൽഹി: ഡൽഹിയിലെ ചരിത്ര സ്മാരകങ്ങളിലൊന്നായ ഹുമയൂണിന്റെ ശവകുടീരത്തിന് (ഹുമയൂൺ ടോംബ്)​ സമീപമുള്ള ദർഗയുടെ മേൽക്കുര തകർന്നു വീണ് അഞ്ച് പേർ…

6 hours ago

മയക്കുമരുന്നിനെതിരെ റീൽസ് മത്സരവുമായി ഓൺസ്റ്റേജ് ജാലഹള്ളി

ബെംഗളൂരു: മയക്കുമരുന്നിന് എതിരെ സാമൂഹിക അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഓൺസ്റ്റേജ് ജാലഹള്ളി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെവിടെനിന്നുമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും…

6 hours ago

ബെംഗളൂരുവിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു; 10 പേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു. ഷബ്രിൻ ഭാനു,…

7 hours ago