ഐ പി സി ബെംഗളുരു സെന്റര്‍ വണ്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ സമാപിച്ചു
ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളുരു സെന്റര്‍ വണ്‍ 18-മത് വാര്‍ഷിക കണ്‍വന്‍ഷന്‍ സമാപിച്ചു.
ഹൊറമാവ് അഗര ഐ പി സി ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഓഡിറ്റോറിയത്തില്‍ സംയുക്ത ആരാധനയ്ക്കും തിരുവത്താഴ ശുശ്രൂഷയ്ക്കും സംസ്ഥാന സെക്രട്ടറിയും സെന്റര്‍ വണ്‍ പ്രസിഡന്റുമായ പാസ്റ്റര്‍ ഡോ.വര്‍ഗീസ് ഫിലിപ്പ് നേതൃത്വം നല്‍കി.
സംസ്ഥാന പ്രസിഡന്റ് പാസ്റ്റര്‍ കെ.എസ്.ജോസഫ്, പാസ്റ്റര്‍ ഷിബു തോമസ് ( ഒക്കലഹോമ ) എന്നിവര്‍ പ്രസംഗിച്ചു. പാസ്റ്റര്‍ ജോര്‍ജ് ഏബ്രഹാം അധ്യക്ഷനായിരുന്നു.
ഡിസ്ട്രിക്റ്റ് ക്വയര്‍ ഗാനശുശ്രൂഷ നിര്‍വഹിച്ചു.
കണ്‍വെന്‍ഷനില്‍ ഉപവാസ പ്രാര്‍ഥന, സോദരി സമാജം സമ്മേളനം, സണ്‍ഡെസ്‌കൂള്‍ പി.വൈ.പി.എ വാര്‍ഷിക സമ്മേളനം എന്നിവ നടത്തി. ബെംഗളുരു സെന്റര്‍ വണ്‍ ഐ പി സി യുടെ കീഴിലുള്ള 23 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും സംയുക്ത ആരാധനയിലും തിരുവത്താഴ ശുശ്രൂഷയിലും പങ്കെടുത്തു.
പാസ്റ്റര്‍ ജോര്‍ജ് ഏബ്രഹാം ( ജനറല്‍ കണ്‍വീനര്‍), പാസ്റ്റര്‍മാരായ സജി ചക്കുംചിറ, ഡി.സൈറസ് (ജോയിന്റ് കണ്‍വീനേഴ്‌സ്), പാസ്റ്റര്‍ ജേക്കബ് ഫിലിപ്പ് (പബ്ലിസിറ്റി കണ്‍വീനര്‍) എന്നിവര്‍ കണ്‍വന്‍ഷന് നേതൃത്വം നല്‍കി.
Photo Caption: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളുരു സെന്റര്‍ വണ്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ സമാപന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടിയും സെന്റര്‍ വണ്‍ പ്രസിഡന്റുമായ പാസ്റ്റര്‍ ഡോ.വര്‍ഗീസ് ഫിലിപ്പ് പ്രസംഗിക്കുന്നു.
തിരുവനന്തപുരം: റാപ്പര്‍ വേടനെതിരെ ബലാത്സംഗ കേസ്. യുവ ഡോക്ടറുടെ പരാതിയിലാണ് കേസ്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ തൃക്കാക്കര…
കൊല്ലം: വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് ആണ്‍സുഹൃത്തിന്റെ കൂടെ താമസം തുടങ്ങിയ യുവതിയെ യുവാവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കാരാളികോണത്ത്…
ചെന്നൈ: ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിലെ കവരപ്പേട്ടയിലുണ്ടായ ട്രെയിൻ അപകടം അട്ടിമറി എന്ന് സ്ഥിരീകരണം. റെയിൽവേ സുരക്ഷ കമ്മീഷണർ അന്തിമ റിപ്പോർട്ട്…
ബെംഗളൂരു: തുമക്കൂരുവിൽ പുലികളുടെ ആക്രമണത്തിൽ 5 ഗ്രാമീണർക്ക് പരുക്ക്. തുരുവെക്കെരെ താലൂക്കിലെ തബ്ബഘട്ടെ ഹോബ്ലി ഗ്രാമത്തിലാണ് സംഭവം. ഫാമിലെ തൊഴിലാളികളാണ്…
ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേള ഓഗസ്റ്റ് 7ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. 18 വരെ നീണ്ടു നിൽക്കുന്ന മേളയിൽ…
ബെംഗളൂരു: അവധിക്കാല യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ.…