ന്യൂഡല്‍ഹി: വിദേശ മണ്ണില്‍ നിന്നും എട്ട് ചീറ്റപ്പുലികള്‍ കൂടി രാജ്യത്തേക്ക്. പ്രൊജക്റ്റ് ചീറ്റയുടെ ഭാഗമായാണ് ദക്ഷിണാഫ്രിക്കയിലെ ബോട്സ്വാനയില്‍ നിന്നും ചീറ്റകളെ കൊണ്ടുവരുന്നത്. മെയ്മാസത്തോടെ നാല് എണ്ണത്തിനെ ഇന്ത്യയില്‍ എത്തിക്കുമെന്ന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന്റെയും സാന്നിധ്യത്തില്‍ ഭോപ്പാലില്‍ നടന്ന പ്രൊജക്റ്റ് ചീറ്റ അവലോകന യോഗത്തില്‍ വ്യക്തമാക്കി.
രാജ്യത്ത് ഇതുവരെ ചീറ്റപ്പുലി പദ്ധതിക്കായി 112 കോടിയിലധികം രൂപ ചെലവഴിച്ചിട്ടുണ്ടെന്നും അതില്‍ 67 ശതമാനം മധ്യപ്രദേശിലെ ചീറ്റപ്പുലി പുനരധിവാസത്തിനായി ചെലവഴിച്ചിട്ടുണ്ടെന്നും യോഗത്തില്‍ എൻടിസിഎ ഉദ്യോഗസ്ഥർ അറിയിച്ചു. കുനോ നാഷണല്‍ പാർക്കിലും ഗാന്ധി സാഗർ സങ്കേതത്തിലും “ചീറ്റ മിത്രങ്ങള്‍ക്ക്” അവയുടെ ശേഷി വർദ്ധിപ്പിക്കുന്നതിനായി പ്രത്യേക പരിശീലനം നല്‍കുന്നുണ്ടെന്ന് റിപ്പോർട്ടില്‍ പറയുന്നു. കുനോ ദേശീയോദ്യാനത്തില്‍ 26 ചീറ്റകള്‍ ഉണ്ടെന്നും അതില്‍ 16 എണ്ണം തുറന്ന വനത്തിലും 10 എണ്ണം പുനരധിവാസ കേന്ദ്രത്തിലും (എൻക്ലോഷറുകള്‍) ഉണ്ടെന്നും വനം ഉദ്യോഗസ്ഥർ യോഗത്തില്‍ അറിയിച്ചു.
ചീറ്റപ്പുലികളെ നിരീക്ഷിക്കുന്നതിനായി സാറ്റലൈറ്റ് കോളർ ഐഡികള്‍ ഉപയോഗിച്ച് 24 മണിക്കൂറും ട്രാക്കിംഗ് നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജ്വാല, ആശ, ഗാമിനി, വീര എന്നീ പെണ്‍ ചീറ്റകള്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതായും രണ്ട് വർഷത്തിനുള്ളില്‍ കെഎൻപിയിലെ വിനോദസഞ്ചാരികളുടെ എണ്ണം ഇരട്ടിയായതായും അവർ പറഞ്ഞു.
TAGS : LATEST NEWS
SUMMARY : 8 more cheetahs to arrive in India; four from Botswana
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ തിരുവനന്തപുരം സ്‌പെഷല്‍ കറസ്‌പോണ്ടന്റുമായ ജി.വിനോദ് (54) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.…
റോഡ് ഐലണ്ട്: അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച വൈകിട്ടാണ് വെടിവയ്പ്പപുണ്ടായത്.…
ബെംഗളൂരു: നൈസ് റോഡിൽ കാറിടിച്ചു കാൽനടയാത്രക്കാരായ രണ്ട് തൊഴിലാളികള്‍ മരിച്ചു. യാദ്‌ഗിർ സ്വദേശികളായ രംഗമ്മ (45), ചൗഡമ്മ (50) എന്നിവരാണ്…
ബെംഗളൂരു: കോലാർ, ബീദർ ജില്ലാ കലക്ടറേറ്റുകൾക്കു വ്യാജ ബോംബ് ഭീഷണി സന്ദേശം. വെള്ളിയാഴ്‌ച ഔദ്യോഗിക ഇമെയിലിലേക്കാണ് സന്ദേശം വന്നത്. ചെന്നൈയിൽ…
ബെംഗളൂരു: ഉപമുഖ്യമന്ത്രി ഡി കെ.ശിവകുമാർ ജനുവരി 6നു മു ഖ്യമന്ത്രിയാകുമെന്ന അവകാശവാദവുമായി കോൺഗസ് എംഎൽഎ ഇക്ബാൽ ഹുസൈൻ. സിദ്ധരാമയ്യയല്ല ഡി…
ബെൻഗാസി സിറ്റി: ലിബിയയിൽ ഇന്ത്യൻ ദമ്പതികളെയും മൂന്ന് വയസുകാരിയായ മകളെയും അക്രമികൾ തട്ടിക്കൊണ്ടുപോയി. ഗുജറാത്തിലെ മെഹ്സാന സ്വദേശി കിസ്മത് സിംഗ്…