കോഴിക്കോട്: വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക് ആളുകള്‍ ഇരച്ചു കയറി അപകടം. പ്രഖ്യാപിച്ച ഓഫർ വിലയ്ക്ക് ഷർട്ട് എടുക്കാൻ എത്തിയവർ ആണ് കടയിലേക്ക് ഇരച്ചു കയറിയത്. പിന്നാലെ കടയുടെ കൂറ്റൻ ഗ്ലാസ് തകർന്ന് പത്തോളം പേർക്ക് പരുക്കേറ്റു. ഒട്ടേറെ പേർക്ക് നിസ്സാര പരുക്കുമേറ്റു.
സാരമായ മുറിവു പറ്റിയ മുടവന്തേരി വണ്ണാറത്തില്‍ ഷബീറിനെ(22) കോഴിക്കോട് മെഡിക്കല്‍ കോളജിലും നാദാപുരം സ്വദേശി സച്ചിനെ (16) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാദാപുരത്ത് പ്രവർത്തിക്കുന്ന ബ്ലാക്ക് എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിലാണ് അപകടമുണ്ടായത്.
കൈനാടി സ്വദേശി മുഹമ്മദ് ഷാമില്‍ (18), നയാനില്‍ (14), അദ്വൈദ് (15) വേറ്റുമ്മല്‍, ആദിഷ് (15) വളയം, ഷാല്‍വിൻ (15) ചെക്യാട് എന്നിവർക്ക് നാദാപുരത്ത് സ്വകാര്യ ആശുപത്രിയിലും ചികിത്സ നല്‍കി. സംഭവത്തെ തുടർന്ന് വ്യാപാരി വ്യവസായി നിയോജക മണ്ഡലം പ്രസിഡന്റ് കണേക്കല്‍ അബ്ബാസിന്റെ നേതൃത്വത്തില്‍ വ്യാപാരികള്‍ എത്തി കട പൂട്ടിച്ചു. ഇതിനിടയിലും വാക്കേറ്റവും സംഘർഷവും ഉണ്ടായി. പോലീസും സ്ഥലത്തെത്തിയിരുന്നു.
SUMMARY: 8 injured after glass from clothing store breaks
ബെംഗളൂരു: കേരളസമാജം വൈറ്റ് ഫീൽഡ് സോണിന്റെ നേതൃത്വത്തിൽ പുലിക്കളി, ചെണ്ടമേള, മാവേലി എന്നിവയുടെ മ്പടിയോടെ തിരുവോണനാളിൽ ഗൃഹാങ്കണ പൂക്കള മത്സരം…
തിരുവനന്തപുരം: കുന്നംകുളം പോലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് മർദനമേറ്റ സംഭവത്തിൽ, നാലു പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെന്‍ഷന്‍. റേഞ്ച് ഡിഐജി…
കൊല്ലം: മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രത്തില്‍ പൂക്കളമിടുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തില്‍ ആർ എസ് എസ് അനുഭാവികളും പ്രവർത്തകരുമായ 27 പേർക്കെതിരെ ശാസ്താംകോട്ട…
അഹമ്മദാബാദ്: ഗുജറാത്ത് പാവ്ഗഢിലെ പ്രശസ്തമായ ശക്തിപീഢത്തില്‍ റോപ് വേ തകർന്ന് ആറ് പേർ മരിച്ചു. രണ്ട് ലിഫ്റ്റ്മാൻമാർ, രണ്ട് തൊഴിലാളികൾ,…
തൃശൂർ: തൃശൂര്‍ കുന്നംകുളം പോലീസ് സ്‌റ്റേഷനിലെ കസ്റ്റഡി മര്‍ദനത്തില്‍ പോലീസുകാര്‍ക്കെതിരെ സസ്‌പെന്‍ഷന് ശിപാര്‍ശ. തൃശൂര്‍ റേഞ്ച് ഡിഐജി റിപ്പോര്‍ട്ട് നല്‍കി.…
കൊല്ലം: ഓച്ചിറ റെയില്‍വേ സ്റ്റേഷനില്‍ അമ്മയെയും മകനെയും ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ശാസ്താംകോട്ട സ്വദേശികളായ വസന്ത, ശ്യം…