ദുബായ്: 800 മീറ്റർ ഓട്ടത്തില്‍ ജിൻസണ്‍ ജോണ്‍സന്റെ പേരിലുള്ള ദേശീയ റെക്കോഡ് തകർത്ത് മലയാളിതാരം പി മുഹമ്മദ് അഫ്‌സല്‍. ദുബായ് ഗ്രാൻപ്രീ അത്‌ലറ്റിക്സിലാണ് നേട്ടം. ഒരു മിനിറ്റ് 45.61 സെക്കൻഡില്‍ ഓടിയ അഫ്‌സല്‍ വെള്ളി നേടി. മലയാളിയായ ജിൻസണ്‍ 2018-ല്‍ സ്ഥാപിച്ച റെക്കോഡാണ് 1 മിനിറ്റ് 45.65 അഫ്‌സല്‍ മറികടന്നത്.
അതേസമയം അഫ്‌സലിന് 2025 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യതാ മാര്‍ക്ക് മറികടക്കാനായില്ല. 1:44.50 ആണ് യോഗ്യതയ്ക്കായി വേണ്ടിയിരുന്നത്. കെനിയന്‍ താരം നിക്കൊളാസ് കിപ്ലഗാറ്റാണ് ഒന്നാമതെത്തിയത്. 1 മിനിറ്റ് 45.38 സെക്കന്‍ഡിലാണ് താരം ഫിനിഷ് ചെയ്തത്.
ഏഷ്യന്‍ ഗെയിംസ് വെള്ളി മെഡല്‍ ജേതാവ് കൂടിയാണ് അഫ്‌സല്‍. 2023ലെ ഹാങ്ഷോ ഏഷ്യന്‍ ഗെയിംസിലാണ് അഫ്‌സല്‍ വെള്ളി നേടിയത്. അന്ന് 1:48.43 സെക്കന്‍ഡില്‍ ഓടിയെത്തുകയായിരുന്നു താരം. കെനിയയുടെ നിക്കോളാസ് കിപ്ലാഗട്ട് 1:45.38 സെക്കന്‍ഡില്‍ ഓടിയെത്തി ഒന്നാം സ്ഥാനം നേടി.
TAGS : SPORTS
SUMMARY : Malayali athlete Muhammad Afzal sets national record in 800 meters
ബെംഗളൂരു: ദീപ്‌തി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ : വിഷ്‌ണുമംഗലം കുമാർ…
ഭുവനേശ്വർ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ്…
കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി രംഗത്ത്. തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, അത് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും…
റിയാദ്: സൗദിയില്‍ റിയാദില്‍ നിന്നും 300 കിലോമീറ്റർ അകലെ ദിലം നഗരത്തിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേർ…
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…