Categories: TOP NEWS

സംസ്ഥാനത്ത് 88 സ്കൂൾ അധ്യാപകർ പോക്സോ കേസ് പ്രതികൾ,13 അനധ്യാപകർക്കെതിരെയും കേസ്, അച്ചടക്ക നടപടി കടുപ്പിക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ അധ്യാപകര്‍ക്കെതിരായ പോക്‌സോ കേസുകളില്‍ അച്ചടക്ക നടപടി കര്‍ശനമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതിനകം അച്ചടക്ക നടപടികള്‍ സ്വീകരിച്ച കേസുകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും ഇതുവരെ അച്ചടക്ക നടപടി എടുക്കാത്ത കേസുകളില്‍ പുതുതായി തുടങ്ങുന്നതിനുമാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിട്ടു. ഇരയായവരെ സംരക്ഷിക്കുകയെന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

നടപടി സ്വീകരിക്കാത്ത പോക്സോ കേസുകളില്‍ പുതുതായി അച്ചടക്ക നടപടി തുടങ്ങാനും, തുടര്‍ന്നു വരുന്ന അച്ചടക്ക നടപടികളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.ഇതിനെ സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിക്കുകയും ചെയ്‌തെന്ന് മന്ത്രി വ്യക്തമാക്കി.

സമയബന്ധിതമായി നടപടി പൂര്‍ത്തിയാക്കാത്ത കേസുകളുടെ ഫയല്‍, കെകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ നടപടി സ്വീകരിച്ചു വരുന്നു. വകുപ്പിന് കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ നിലവില്‍ റിപ്പോര്‍ട്ട് ചെയ്ത പോക്സോ കേസുകളുടെ എണ്ണം 77 ആണ്. ഇതില്‍ 65 പേര്‍ അധ്യാപകരും 12 പേര്‍ അനധ്യാപകരുമാണ്. ഈ കേസുകളില്‍ വകുപ്പുതല അച്ചടക്ക നടപടി പൂര്‍ത്തിയാക്കിയ പോക്സോ കേസുകളില്‍ നിര്‍ബന്ധിത പെന്‍ഷന്‍ നല്‍കിയത് ഒരാള്‍ക്ക്, സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടത് 9 പേരെയും, സര്‍വ്വീസില്‍ നീക്കം ചെയ്തത് ഒരാളെയും ഉള്‍പ്പെടെ 45 ജീവനക്കാര്‍ക്കെതിരെ കര്‍ശനമായ മറ്റു അച്ചടക്ക നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ബാക്കി കേസുകളില്‍ ദ്രുതഗതിയില്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു. മന്ത്രി പറഞ്ഞു.

വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ പോക്‌സോ പ്രകാരം മൂന്നുകേസുകൾ രജിസ്റ്റർ ചെയ്ത് അച്ചടക്ക നടപടികൾ തുടർന്ന് വരുന്നു. ഈ മൂന്ന് ജീവനക്കാർക്കും (2 അദ്ധ്യാപകരും, 1 ലബോറട്ടറി ടെക്‌നിക്കൽ അസിസ്റ്റന്റും) എതിരെ ഉണ്ടായ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായോ, ഭാഗികമായോ ശരിയാണെങ്കിൽ ദുരനുഭവം നേരിട്ട കുട്ടികളുടെ മാനസിക വേദന അതിരറ്റതാണെന്നും ഈ സാഹചര്യത്തിൽ കുട്ടികൾക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ സ്‌കൂളിൽ വരാനും, നിയമ നടപടികളുമായി സഹകരിക്കാൻ സാധിക്കുന്നതിനും, സ്വതന്ത്രമായ അന്വേഷണത്തിന്റെ ഭാഗമായി ഈ ജീവനക്കാർക്ക് വേല വിലക്ക് ഏർപ്പെടുത്തി അച്ചടക്ക നടപടി തുടർന്ന് വരുന്നു. മൂന്ന് കേസുകളും നിലവിൽ കോടതിയുടെ പരിഗണനയിലാണ്.

ഹയർ സെക്കൻഡറി വിഭാഗത്തിൽ പോക്‌സോ കേസിലുൾപ്പെട്ട സർക്കാർ സ്‌കൂളുകളിൽ നിന്നും 14 അധ്യാപകരെയും എയിഡഡ് മേഖലയിൽ നിന്നും 7 അധ്യാപകരെയും സസ്‌പെൻഡ് ചെയ്തു. ഇതിൽ 2024 -25 അക്കാദമിക് വർഷത്തിൽ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ നിന്ന് രണ്ട് അധ്യാപകരും എയ്ഡഡ് മേഖലയിൽ നിന്ന് രണ്ട് അധ്യാപകരുമാണുള്ളത്. താരതമ്യേന മുൻ വർഷത്തെക്കാൾ ഇത്തരത്തിലുള്ള കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
<BR>
TAGS ; SCHOOL TEACHERS | POCSO CASE
SUMMARY : 88 school teachers in the state are accused in POCSO cases, cases have also been filed against 13 non-teachers.

Savre Digital

Recent Posts

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോഴിക്കോട് താമരശ്ശേരി സ്വദേശി ഗോപിനാഥ്‌ ചാലപ്പുറം (71) ബെംഗളൂരുവിൽ അന്തരിച്ചു. റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. ലക്ഷ്മിപുര ക്രോസ് റോഡ്…

3 minutes ago

ആർ ശ്രീലേഖയുമായുള്ള തര്‍ക്കത്തിനൊടുവില്‍ വികെ പ്രശാന്ത് എംഎല്‍എ ഓഫീസ് ഒഴിയുന്നു

തിരുവനന്തപുരം: ബിജെപി നേതാവും കൗണ്‍സിലറുമായ ആർ ശ്രീലേഖയുമായുള്ള തർക്കത്തിനൊടുവില്‍ വികെ പ്രശാന്ത് എംഎല്‍എ തന്റെ ഓഫീസ് ശാസ്തമംഗലത്ത് നിന്നും മാറ്റാൻ…

18 minutes ago

യെലഹങ്ക ഫക്കീർ കോളനിയിൽ സാന്ത്വനവുമായി കേളി പ്രവർത്തകർ

ബെംഗളൂരു: യെലഹങ്ക ഫക്കീർ കോളനിയിൽ കുടിയൊഴിപ്പിക്കലിനെ തുടര്‍ന്നു വഴിയാധാരമായവർക്ക് പിന്തുണയുമായി കേളി ബെംഗളുരു അസോസിയേഷൻ പ്രവർത്തകർ. പ്രദേശത്ത് സ്നേഹ സാന്ത്വനയാത്ര…

35 minutes ago

ഡൽഹിയിൽ അനധികൃതകയ്യേറ്റങ്ങൾ നീക്കുന്നതിനിടെ സംഘർഷം; കല്ലേറിൽ അഞ്ച് പോലീസുകാർക്ക് പരുക്ക്

ന്യൂഡല്‍ഹി: ഡൽഹി തുർക്ക് മാൻ ഗേറ്റിൽ അർദ്ധ രാത്രിയിൽ ഒഴിപ്പിക്കൽ. 17 ബുൾഡോസറുകൾ ആണ് പൊളിച്ചു നീക്കാൻ എത്തിയത്. സഥലത്ത്…

1 hour ago

പുൽപ്പള്ളി സീതാദേവി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; രണ്ട് പാപ്പാന്മാർക്ക് പരുക്ക്

വ​യ​നാ​ട്: പു​ൽ​പ​ള്ളി​യി​ൽ ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ ആ​ന ഇ​ട​ഞ്ഞു. പു​ൽ​പ​ള്ളി സീ​താ​ദേ​വി ക്ഷേ​ത്ര​ത്തി​ൽ ചൊ​വ്വാ​ഴ്ച രാത്രി പത്ത് മണിയോടെയാണ് സം​ഭ​വം. പ​ട്ട​ണ പ്ര​ദ​ക്ഷി​ണ​ത്തി​ന്…

2 hours ago

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ബ​ലാ​ത്സം​ഗ കേ​സ്; മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും, കക്ഷി ചേരാൻ അതിജീവിത

കൊ​ച്ചി: യു​വ​തി​യെ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി ഗ​ർ​ഭഛി​ദ്രം ന​ട​ത്താ​ൻ നി​ർ​ബ​ന്ധി​ച്ചെ​ന്ന കേ​സി​ൽ പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി…

2 hours ago