9 മാസം പ്രായമായ കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റു; സംഭവം മലപ്പുറം തിരൂരിൽ, വിറ്റതും വാങ്ങിയതും തമിഴ്‌നാട് സ്വദേശികള്‍

മലപ്പുറം: തിരൂരിൽ ഒൻപതു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു. ഒന്നര ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റത്. കുഞ്ഞിനെ വിറ്റതും വാങ്ങിയതും തമിഴ്‌നാട് സ്വദേശികളാണ്. കുഞ്ഞിനെ തിരൂര്‍ പോലീസ് രക്ഷിച്ചു. കുഞ്ഞിന്റെ അമ്മ കീര്‍ത്തന, രണ്ടാനച്ഛന്‍ ശിവ, കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, ഇട നിലക്കാരായ ശെന്തില്‍ കുമാര്‍, പ്രേമലത എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ വളർത്തണം എന്ന ഉദ്ദേശത്തോടെയാണ് വാങ്ങിയതെന്ന് പിടിയിലായവർ പറഞ്ഞു.

3 ലക്ഷം രൂപയാണ്  കുഞ്ഞിനെ വിൽക്കാൻ ഇവര്‍ ആവശ്യപ്പെട്ടത്. പിന്നീട് ഒന്നരലക്ഷം രൂപയ്ക്ക് കരാറുറപ്പിച്ച് കുഞ്ഞിനെ കൈമാറുകയായിരുന്നു. തമിഴ്നാട് സേലം സ്വദേശികളായ ഇവര്‍ തിരൂരിലുളള വാടക ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചിരുന്നത്.

കുട്ടിയെ കുറേ നേരമായി കാണാനില്ലെന്ന വിവരം ഇവര്‍ക്കൊപ്പം ക്വാട്ടേഴ്‌സില്‍ താമസിക്കുന്നവരാണ് തിരൂര്‍ പോലീസിനെ അറിയിച്ചത്. മാതാപിതാക്കളോട് ചോദിച്ചപ്പോള്‍ മാതാപിതാക്കള്‍ വ്യക്തമായ ഉത്തരം നൽകിയില്ല. ഇതോടെയാണ് അയല്‍വാസികള്‍ പോലീസിൽ അറിയിച്ചത്. പോലീസെത്തി അന്വേഷിച്ചപ്പോഴും ഇവര്‍ വ്യക്തമായ മറുപടി നൽകിയില്ല. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ മറ്റൊരാള്‍ക്ക് കൈമാറിയെന്ന വിവരം ഇവര്‍ പറയുന്നത്. അങ്ങനെയാണ് കോഴിക്കോട് താമസിക്കുന്ന യുവതിയിലേക്ക് അന്വേഷണമെത്തുന്നത്. ഈ യുവതി പറയുന്നത് സ്വന്തം മകളായി വളര്‍ത്താനാണ് കുഞ്ഞിനെ വാങ്ങിയതെന്നാണ്.

മാതാപിതാക്കള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കുട്ടിയെ കണ്ടെത്തി രക്ഷിക്കുകയും വൈകീട്ട് കുട്ടിയെ മലപ്പുറത്തെ ശിശു പരിപാലന കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. അഞ്ചുപേര്‍ക്കുമെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് സെഷന്‍ 75, 81 എന്നിവ പ്രകാരം കേസെടുത്തു.
SUMMARY: 9-month-old baby sold for Rs 1.5 lakh

Hot this week

ആരോഗ്യവകുപ്പിന് തിരിച്ചടി; ഡിഎച്ച്‌എസിന്റെ സ്ഥലംമാറ്റത്തിന് സ്റ്റേ

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ.കെ ജെ റീനയെ സ്ഥലം...

ഗവിയില്‍ അങ്കണവാടി ജീവനക്കാരി മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

പത്തനംതിട്ട: പത്തനംതിട്ടയില്‍ അങ്കണവാടി ജീവനക്കാരിയെ ദുരൂഹത സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി....

ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം; എം.ആര്‍. അജിത്കുമാറിന്‍റെ ഓഫീസില്‍ എസ്‌ഐടി പരിശോധന

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസുകാരെ മർദിച്ച കേസില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ...

കാഫിര്‍ സ്ക്രീൻ ഷോട്ട് കേസ്: ഡിവൈഎഫ്‌ഐ നേതാവിന് ജാമ‍്യമില്ല

കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസിലെ പ്രതിയും ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക്...

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ല; നയപ്രഖ്യാപനത്തില്‍ തമിഴ്നാട്

ചെന്നൈ: തമിഴ്‌നാട്ടില്‍ അവതരിപ്പിച്ച നയപ്രഖ്യാപനത്തില്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന്...

എം വി ഗോവിന്ദനെതിരേ കെ സുധാകരന്‍ നല്‍കിയ മാനനഷ്ടക്കേസ് കോടതി തള്ളി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരേ കോണ്‍ഗ്രസ് നേതാവ്...

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്‌ കോടതിയില്‍ സമര്‍പ്പിച്ചു

കൊച്ചി: ശബിരമല സ്വർണക്കൊള്ള കേസില്‍ പ്രത‍്യേക അന്വേഷണ സംഘം കോടതിയില്‍ അന്വേഷണ...

ലൈസൻസ് അനുവദിക്കണമെങ്കില്‍ 4300 രൂപ തരണം; മലപ്പുറത്ത് കൈക്കൂലി വാങ്ങിയ നഗരസഭ ഹെല്‍ത്ത് ഇൻസ്പെക്ടര്‍ പിടിയില്‍

മലപ്പുറം: ആയുർവേദിക് വെല്‍നെസ്സ് സെന്ററിന് ലൈസൻസ് നല്‍കാൻ കൈക്കൂലി വാങ്ങിയ കേസില്‍...

Related Articles

Popular Categories