നിലമ്പൂരിൽ 23നാൾ നീണ്ട പരസ്യ പ്രചാരണം കൊടിയിറങ്ങി; വിധിയെഴുത്ത് മറ്റന്നാള്‍

നിലമ്പൂർ: നിലമ്പൂരിനെ ഇളക്കിമറിച്ച് ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം. ഇനി നാളെ നിശബ്‌ദ പ്രചാരണവും പിറ്റേന്ന് ജനവിധിയുമാണ് വലിയ ആത്മവിശ്വാസത്തോടെയാണ് അവസാനലാപ്പിലും മുന്നണികള്‍. മൂന്ന് സ്ഥാനാർത്ഥികളും വിജയപ്രതീക്ഷ ഒരുപോലെ പങ്കുവച്ചു. വര്‍ണാഭമായ കൊട്ടിക്കലാശത്തോടെയാണ് പരസ്യപ്രചാരണം അവസാനിപ്പിച്ചത്. ഇടയ്ക്ക് മഴ പെയ്‌തെങ്കിലും അതെല്ലാം അവഗണിച്ച് പ്രവര്‍ത്തകരുടെ വന്‍ പങ്കാളിത്തം കൊട്ടിക്കലാശത്തില്‍ കാണാനായി. കൊട്ടിക്കലാശമില്ലാതെ, വീടുകള്‍ കയറി വോട്ടഭ്യര്‍ഥിക്കുകയായിരുന്നു പി വി അന്‍വര്‍.

വര്‍ഷങ്ങള്‍ക്ക് ശേഷം പാര്‍ട്ടി ചിഹ്നത്തില്‍ എം സ്വരാജ് എന്ന കരുത്തനായ സ്ഥാനാര്‍ഥിയെത്തിയപ്പോള്‍ മുതല്‍ എല്‍ഡിഎഫ് ക്യാംപ് ആവേശത്തിലായിരുന്നു. ക്ഷേമ പെൻഷൻ വിവാദമടക്കം ചർച്ചയാക്കിയാണ് ഇടത് സ്ഥാനാർത്ഥി എം സ്വരാജ് വോട്ട് ‌തേടിയത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഈ പ്രസ്‌താവനയാണ് ഇത്തവണ നിലമ്പൂരിൽ ഇടതുപക്ഷം പ്രധാന ആയുധമാക്കിയത്. കൈക്കൂലി എന്ന് പറഞ്ഞവരോട് ജനം കണക്ക് ചോദിക്കുമെന്ന് എം സ്വരാജ് പ്രതികരിച്ചു.

മണ്ഡലത്തിലെ പ്രധാന പോരാട്ടം ആര്യാടന്‍ ഷൗക്കത്തും സ്വരാജും തമ്മില്‍ത്തന്നെയാണ്. ആര്യാടൻ ഷൗക്കത്തിന് 10,000ത്തിനും 15,000ത്തിനും ഇടയ്ക്ക് ഭൂരിപക്ഷമാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. മുഖ്യമന്ത്രി നേരിട്ട് നയിച്ച പ്രചാരണത്തിലൂടെ അവസാന നിമിഷം മത്സരം പ്രവചനാതീതമാക്കാൻ സാധിച്ചെന്ന വിലയിരുത്തലിലാണ് എൽ.ഡി.എഫ്. സർക്കാർ വിരുദ്ധ വികാരം പ്രകടമായില്ല. യു.ഡി.എഫിന്റെ വെൽഫെയർ പാർട്ടി, ജമാഅത്തെ ഇസ്ലാമി ബന്ധം ഭൂരിപക്ഷ, ക്രിസ്ത്യൻ സമുദായങ്ങളെ സ്വാധീനിച്ചാൽ നില കൂടുതൽ ഭദ്രമാവുമെന്നും സി.പി.എം കണക്കുകൂട്ടുന്നു.

മണ്ഡലത്തിൽ ഏഴ് പഞ്ചായത്തും ഒരു മുനിസിപ്പാലിറ്റിയുമുണ്ട്. ഇതിൽ ഭരണത്തിലുള്ള അഞ്ച് പഞ്ചായത്തുകളിൽ മേൽക്കോയ്മ നേടാൻ കഴിയുമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ.എൽ.ഡി.എഫ് അധികാരത്തിലുള്ള രണ്ട് പഞ്ചായത്തിലും നിലമ്പൂർ നഗരസഭയിലും വോട്ട് ചോർച്ച തടയുന്നതിനൊപ്പം യു.ഡി.എഫ് പഞ്ചായത്തുകളിൽ വോട്ടുവിഹിതം ഉയർത്താനുള്ള അവസാനവട്ട തന്ത്രങ്ങളിലാണ് സി.പി.എം. വോട്ട് വിഹിതത്തിലെ വർദ്ധനവാണ് എൻ.ഡി.എയുടെ ലക്ഷ്യം. എന്നാൽ പത്ത് ശതമാനം വോട്ടെങ്കിലും പിടിക്കുമെന്നാണ് അൻവർ ക്യാമ്പിന്റെ അവകാശവാദം.
SUMMARY: A 23-day long campaign was launched in Nilambur; the verdict was announced the next day.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ അനധികൃത പോസ്റ്ററുകൾക്കെതിരെ കേസ്

ബെംഗളൂരു: നഗരത്തിലെ വിവിധ ഭാഗങ്ങളിൽ അനുമതിയില്ലാതെ പോസ്റ്ററുകൾ പതിപ്പിച്ചതിനെതിരെ പൊലീസ് കേസെടുത്തു....

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നും ഇരുമ്പ് കമ്പികള്‍ തെറിച്ചുവീണ് ബൈക്ക് യാത്രികന്‍ മരിച്ചു

തൃശൂര്‍: തൃശൂരിൽ മിനി ലോറിയില്‍നിന്നും ഇരുമ്പ് കമ്പികള്‍ തെറിച്ച് മുകളിൽവീണ് ബൈക്ക്...

കേരളസമാജം കർണാടകയുടെ ഓണച്ചന്തയ്ക്ക് നാളെ തുടക്കം; സൗജന്യ മെഡിക്കൽ ക്യാമ്പും നാളെ നടക്കും

ബെംഗളൂരു: കേരളസമാജം കർണാടക ഈസ്റ്റ് ഡിവിഷൻ്റെ നേതൃത്വത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന...

മംഗളൂരു റെയിൽവേ ശൃംഖല ഒക്ടോബർ 1 മുതൽ സൗത്ത് വെസ്റ്റേൺ റെയിൽവേയിലേക്ക് കീഴിലുള്ള മൈസൂരു ഡിവിഷനിലേക്ക് മാറും

ന്യൂഡല്‍ഹി: ദക്ഷിണ റെയില്‍വേയുടെ പാലക്കാട് ഡിവിഷന്റെ കീഴിലുണ്ടായിരുന്ന മംഗളൂരു പ്രദേശം സൗത്ത്...

കെഎൻഎസ്എസ് കരയോഗങ്ങളിൽ ഓണച്ചന്ത

ബെംഗളൂരു: കെഎന്‍എസ്എസ് എംഎസ് നഗര്‍ കരയോഗം ഓണച്ചന്ത ശനിയാഴ്ച വൈകുന്നേരം 4...

കൊച്ചി മെട്രോയുടെ പേരുമാറ്റല്‍ സര്‍ക്കാര്‍ പരിഗണനയിലില്ല: വി.ഡി.സതീശൻ

കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി...

പ്രശസ്ത ചലച്ചിത്ര നടി സൗകാര്‍ ജാനകി അന്തരിച്ചു

ചെന്നൈ: മുതിർന്ന തമിഴ് നടി സൗകാർ ജാനകി (94) അന്തരിച്ചു. അസുഖത്തെ...

നെഹ്‌റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ നാളെ പ്രാദേശിക അവധി

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പ്രശസ്തമായ നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്ന നാളെ...

Related Articles

Popular Categories