ബെംഗളൂരു: നഗരത്തിലെ സ്വകാര്യ വാഹന യാത്രക്കാരിൽ 95 ശതമാനവും തുടർയാത്ര സൗകര്യം ഉറപ്പാക്കിയാൽ പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കാൻ തയാറെന്ന് സർവേ റിപ്പോർട്ട്. വെബ് ടാക്സി, ഓട്ടോ ആപ്പായ നമ്മ യാത്രിയാണ് സർവേയ്ക്കു പിന്നിൽ.
സർവേയിൽ പങ്കെടുത്തവരിൽ 53 ശതമാനം പേർ വീട്ടിൽ നിന്ന് മെട്രോ സ്റ്റേഷനുകളിലേക്കുള്ള യാത്രാ സൗകര്യം മെച്ചപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടു. ഗതാഗത നിയന്ത്രണം ഉൾപ്പെടെ കൂടുതൽ കാര്യക്ഷമമാക്കണമെന്ന് 49 ശതമാനവും അഭിപ്രായപ്പെട്ടു.
നഗരവാസികൾക്ക് പ്രതിവർഷം 117 മണിക്കൂർ ഗതാഗത കുരുക്കിൽ നഷ്ടമാകുന്നതായി സർവേ കണ്ടെത്തുന്നു. 2030ഓടെ ഇതു പകുതിയായെങ്കിലും കുറയ്ക്കണം. സമാനമായ പ്രശ്നത്തിനു പരിഹാരം കണ്ടെത്തിയ ഷാങ്ഹായ്, ഹെൽസിങ്കി, ടോക്യോ നഗരങ്ങളെ മാതൃകയാക്കണമെന്നും സർവേയിൽ പറയുന്നു.
SUMMARY: 95% commuters in Bengaluru willing to use public transport if last-mile connectivity ensured: Survey
ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ കല വെല്‍ഫയര്‍ അസോസിയേഷന്‍ ബെംഗളൂരു സംഘടിപ്പിക്കുന്ന വി.എസ് അനുസ്മരണയോഗം നാളെ രാവിലെ…
തിരുവനന്തപുരം: സംസ്ഥാനത്ത് മിക്ക ജില്ലകളിലും ശക്തമായ മഴ തുടരുന്നു. നിലവില്‍ 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 5 ജില്ലകളില്‍ യെല്ലോ…
ബെംഗളൂരു: വടകര കാര്‍ത്തികപ്പള്ളി സ്വദേശി കെ.വി. ദാമോദരൻ നമ്പ്യാർ (87) ബെംഗളൂരുവില്‍ അന്തരിച്ചു. ആർമി ബേസ് വർക്ക്‌ഷോപ്പിൽ ഓഫീസ് സൂപ്രണ്ടായിരുന്നു.…
ബെംഗളൂരു: കേരളസമാജം നെലമംഗല നടത്തുന്ന മലയാളം മിഷൻ കണിക്കൊന്ന, സൂര്യകാന്തി ക്ലാസുകളുടെ പ്രവേശനോത്സവം 'അക്ഷരപ്പുലരി' നാളെ വൈകിട്ട് 3 മണി…
കോഴിക്കോട്: 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുട്യൂബര്‍ അറസ്റ്റില്‍. കാസറഗോഡ് ആരിക്കാടി സ്വദേശി മുഹമ്മദ് സാലിയാണ് (35) അറസ്റ്റിലായത്.…
കണ്ണൂർ: തെരുവ് നായ കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു. കൂത്തുപറമ്പ് കാര്യാട്ട്പുറം സ്വദേശി വൈഷ്ണവ്(23) ആണ് മരിച്ചത്.…