തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്നും വലിയ കുറവ്. ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയുമാണ് താഴ്ന്നത്. ആഗോള വിപണിയിലെ മാറ്റങ്ങളാണ് കേരള മാര്‍ക്കറ്റിലും പ്രതിഫലിക്കുന്നത്. ഇന്ന് ഒരുഗ്രാം സ്വര്‍ണത്തിന്റെ വില 13,965 രൂപയാണ്. പവന്‍ വില 1,11,720 രൂപയും. ഫെബ്രുവരി നാലിന് രാവിലെ 1,17,720 രൂപയായിരുന്നു വില. മൂന്നു ദിവസംകൊണ്ട് പവനില്‍ 6,000 രൂപയാണ് താഴ്ന്നത്.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 155 രൂപ കുറഞ്ഞ് 11,475 രൂപയായി. പവന്‍വില 91,800 രൂപയും. വെള്ളിവില ഇന്ന് ഗ്രാമിന് 275 രൂപയാണ്.
SUMMARY: Gold rate is decreased
















