മന്ത്രിയെ കാണാനെത്തിയ സന്ദർശകന്റെ ബാഗ് മോഷ്ടിച്ച് 300 ഗ്രാം സ്വർണ്ണവും 1.5 ലക്ഷം രൂപയും കവര്‍ന്ന സംഭവം; വിധാൻ സൗധ ജീവനക്കാരൻ പിടിയിൽ

ബെംഗളൂരു: വിധാൻ സൗധയിൽ മന്ത്രിയെ കാണാനെത്തിയ സന്ദർശകന്റെ ബാഗ് മോഷ്ടിച്ച സംഭവത്തിൽ വിധാൻ സൗധയിലെ വാച്ച് ആൻഡ് വാർഡ് ജീവനക്കാരനായ 59 കാരന്‍ അറസ്റ്റിലായി. ഡിപ്പാർട്ട്മെന്റ് ഓഫ് പേഴ്‌സണൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസിനു കീഴിൽ ജോലി ചെയ്യുന്ന ആന്റണി ദാസിനെയാണ് (59) വിധാൻ സൗധ പോലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരു സ്വദേശിയും ഭിന്നശേഷിക്കാരനുമായ നവീൻ എന്ന നാൽപ്പതുകാരന്റെ ബാഗാണ് ഇയാൾ കവർന്നത്.

ഫെബ്രുവരി 4-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നഗരവികസന മന്ത്രി ഭൈരതി സുരേഷിനെ കാണാനാണ് നവീൻ വിധാൻ സൗധയിലെത്തിയത്. മൂന്നാം നിലയിലുള്ള മന്ത്രിയുടെ ഓഫീസിന് സമീപം ബാഗ് വെച്ച ശേഷം മറ്റൊരു വകുപ്പിലേക്ക് പോയി മടങ്ങിയെത്തിയപ്പോഴേക്കും ഓഫീസ് വാതിലുകൾ അടച്ചിരുന്നു. അടുത്ത ദിവസം തിരികെയെത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം നവീൻ അറിയുന്നത്.

തുടർന്ന് മന്ത്രിയുടെ ഓഫീസിൽ പരാതിപ്പെടുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയുമായിരുന്നു. ഓഫീസ് വാതിലുകൾ പൂട്ടിയ ശേഷം ആന്റണി ദാസ് ഇടനാഴിയിൽ ഇരുന്ന ബാഗ് എടുത്തുമാറ്റുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി. തുടർന്ന് പോലീസ് ഇയാളെ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

ബാഗിൽ 300 ഗ്രാം സ്വർണ്ണവും ഒന്നര ലക്ഷം രൂപയും ഉണ്ടായിരുന്നുവെന്നാണ് നവീൻ പരാതിയിൽ പറയുന്നത്. അതേസമയം, വിധാൻ സൗധയ്ക്കുള്ളിലേക്ക് ഒരാൾക്ക് പരമാവധി 10,000 രൂപ മാത്രമേ കൊണ്ടുപോകാൻ അനുവാദമുള്ളൂ. ഇത്രയധികം സ്വർണ്ണവും പണവും കനത്ത സുരക്ഷയുള്ള മന്ദിരത്തിനുള്ളിലേക്ക് എങ്ങനെ എത്തിയെന്ന കാര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

SUMMARY: Vidhan Soudha employee arrested for stealing 300 grams of gold and Rs 1.5 lakh from a visitor’s bag to meet a minister

.

Hot this week

എ പത്മകുമാറിനെ സസ്പെൻഡ് ചെയ്ത് സിപിഎം

പത്തനംതിട്ട: മുൻ തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ...

കാസറഗോഡ് കടലില്‍ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

കാസറഗോഡ്: കാസറഗോഡ് പള്ളിക്കര കല്ലിങ്കലില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ യുവാക്കളുടെ മൃതദേഹം...

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ. റീനയെ സ്ഥലം മാറ്റിയ ഉത്തരവില്‍ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ (ഡി എച്ച്‌ എസ്) ഡോ. കെ. റീനയെ...

മഹാരാഷ്ട്രയില്‍ മലയാളിയെ മോഷ്ടാക്കളുടെ സംഘം മര്‍ദിച്ച്‌ കൊലപ്പെടുത്തി

മുംബൈ: മഹാരാഷ്ട്രയിലെ സോളാപ്പൂർ സെൻട്രല്‍ ബസ് സ്റ്റാൻഡില്‍ മലയാളിയെ മോഷ്ടാക്കളുടെ സംഘം...

നടി സഞ്ചിത വീടിനുള്ളില്‍ മരിച്ച നിലയില്‍

മുംബൈ: ഹിന്ദി ടെലിവിഷൻ സീരിയല്‍ നടി സഞ്ചിത ഉഗാലെയെ മരിച്ച നിലയില്‍...

വിജയ്-സംഗീത വിവാഹമോചന ഹര്‍ജി: ഇരുവരും ഹാജരായില്ല, കേസ് ഓഗസ്റ്റിലേക്ക് മാറ്റി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ഭാര്യ സംഗീത നല്‍കിയ വിവാഹമോചന ഹർജി...

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിലേക്ക് ചൂടുള്ള പായസം മറിഞ്ഞു; സൗജന്യ ബസ് യാത്ര ഉദ്ഘാടനത്തിനിടെ

കൊല്ലം: കെഎസ്‌ആർടിസിയിലെ പുതിയ സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി'യുടെ കൊല്ലത്തെ ഉദ്ഘാടന...

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല ബാധിച്ച്‌ ഏഴു വയസ്സുകാരൻ കൂടി മരിച്ചു....

Related Articles

Popular Categories