ചൂട് കൂടി, തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12.00 മണി മുതല്‍ 3.00 വരെ വിശ്രമം

തിരുവനന്തപുരം: താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് വെയിലത്ത് ജോലിയെടുക്കുന്ന തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു. ഫെബ്രുവരി 12 മുതൽ മെയ് 20 വരെ ആണ് ക്രമീകരണം. ലേബർ കമ്മീഷണർ സഫ്‌ന നസറുദീനാണ് സമയം ക്രമീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിൽ ഉദ്യോഗസ്ഥർ പാലിക്കേണ്ട വ്യവസ്ഥകളും നിശ്ചയിച്ചിട്ടുണ്ട്. കനത്ത ചൂടിൽ സൂര്യാഘാതം ഉണ്ടാകാനിടയിലുള്ള സാഹചര്യം മുൻകൂട്ടി കണ്ടുകൊണ്ടാണ് 1958ലെ കേരള മിനിമം വേജസ് ചട്ടം 24, 25ലെ വ്യവസ്ഥകൾ പ്രകാരം പുതിയ സമയക്രമം നടപ്പാക്കുന്നത്. നിർദേശം പാലിക്കപ്പെടുന്നു എന്നുറപ്പാക്കാൻ തൊഴിൽ വകുപ്പ് പരിശോധന നടത്തും.

പകൽ സമയത്ത് ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12.00 മണി മുതൽ ഉച്ചതിരിഞ്ഞ് 3.00 മണി വരെ വിശ്രമവേളയായിരിക്കും. ഇവരുടെ തൊഴിൽസമയം രാവിലെ 7.00 മണി മുതൽ വൈകുന്നേരം 7.00 മണി വരെയുള്ള സമയത്തിൽ 8 മണിക്കൂറായി നിജപ്പെടുത്തി. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർക്ക് രാവിലെ ആരംഭിക്കുന്ന ജോലി 12 മണിക്ക് അവസാനിക്കുകയും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് മൂന്നുമണിക്ക് തുടങ്ങുകയും ചെയ്യുന്ന രീതിയിൽ സജ്ജീകരിക്കണമെന്നാണ് ഉത്തരവിലുള്ളത്. അതേസമയം സമുദ്രനിരപ്പിൽ നിന്ന് മൂവായിരം അടിയിൽ കൂടുതൽ ഉയരമുള്ളതും സൂര്യാഘാതത്തിന് സാധ്യതയില്ലാത്തതുമായി ഇടങ്ങളെ ഈ ഉത്തരവിൽ നിന്നും ഒഴിവാക്കി.

അടിയന്തര സാഹചര്യത്തിൽ ഈ ഉത്തരവ് പ്രകാരമുള്ള കാലയളവിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അത് സംബന്ധമായ റിപ്പോർട്ട് ബന്ധപ്പെട്ട റീജിയണൽ ജോയിന്റ് ലേബർ കമ്മിഷണർ/ ചീഫ് ഇൻസ്‌പെക്ടർ ഓഫ് പ്ലാന്റേഷൻസ് ലേബർ കമ്മീഷണർക്ക് സമർപ്പിക്കും.
SUMMARY: Due to the increasing heat, the working hours of the workers have been rearranged; Rest from 12.00 noon to 3.00 pm

Hot this week

അധ്യായം 18 📖 അങ്ങാടിപ്പഴമ

  ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ കിഴക്കൻ...

എറണാകുളത്ത് എച്ച്1എന്‍1 ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

എറണാകുളം: കൊച്ചിയിൽ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരണം. പാലാരിവട്ടം...

ഓപറേഷന്‍ തൂഫാന്‍; ആദ്യ ദിനം 137 പേര്‍ അറസ്റ്റില്‍,‘വിതരണ ശൃംഖലകളുടെ നിർണായക വിവരം ലഭിച്ചു

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ട് പ്രവര്‍ത്തനം ഊര്‍ജ്ജിതമാകുന്നു. പ്രവര്‍ത്തനം...

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍; മുൻസിഫ് കോടതി ഉത്തരവിനെതിരെ പോലീസ് ഹൈക്കോടതിയില്‍

കൊച്ചി: എറണാകുളം മലയിടംതുരുത്തില്‍ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കണമെന്ന പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ...

വടകര ‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം: എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര വകുപ്പ്

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള സ​ദ​സി​നി​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ​മാ​ർ പ്ര​തി​ഷേ​ധ​ക്കാ​രെ ത​ല്ലി​ച്ച​ത​ച്ച സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക...

‘ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഗുരുതര കുറ്റകൃത്യം;’ എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തി പുറത്തിറങ്ങിയ...

സേലത്ത് വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

പത്തനംതിട്ട: സേലത്ത് വാഹനാപകടത്തില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥി മരിച്ചു. അടൂര്‍ സ്വദേശി ജി...

കൃഷി മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍; പ്രതിഷേധിച്ച്‌ മാധ്യമപ്രവര്‍ത്തകര്‍

തിരുവനന്തപുരം: കൃഷി മന്ത്രി ടി സിദ്ദിഖിനൊപ്പം വാര്‍ത്താ സമ്മേളനത്തിനെത്തിയ കൃഷി വകുപ്പ്...

Related Articles

Popular Categories