ബെംഗളൂരു: റമദാൻ മാസത്തെ വരവേൽക്കാൻ ഒരുങ്ങി ബെംഗളൂരു നഗരം. ഒരു മാസം നീണ്ടുനിൽക്കുന്ന വ്രതാനുഷ്ഠാനത്തിനും പ്രാർത്ഥനകൾക്കുമായി നഗരത്തിലെ മസ്ജിദുകളും മഹല്ലുകളും കേന്ദ്രീകരിച്ച് വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായിരിക്കുന്നത്. മസ്ജിദുകളിൽ രാത്രിയിലെ തറാവീഹ് നമസ്കാരത്തിനും ഒരുക്കങ്ങൾ പൂർത്തിയായി. വിവിധ മതസംഘടനകളുടെ നേതൃത്വത്തിൽ മസ്ജിദുകൾ കേന്ദ്രീകരിച്ച് സമൂഹ നോമ്പുതുറയും രാത്രിയിൽ മതപ്രഭാഷണ പരമ്പരകളും ഒരുക്കിയിട്ടുണ്ട്.
ഓൾ ഇന്ത്യ കെ.എം.സി.സി, മലബാർ മുസ്‌ലിം അസോസിയേഷൻ, സുന്നി മാനേജ്മെന്റ് അസോസിയേഷൻ, സമസ്ത തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ വിവിധ മേഖലകൾ തിരിച്ചാണ് നോമ്പുതുറകളും റിലീഫ് വിതരണവും നടത്തുന്നത്. ഇഫ്താർ സംഗമങ്ങളും തറാവീഹ് നിസ്കാരത്തിനുള്ള സൗകര്യങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്.
വിവിധ സംഘടനനകളുടെ തറാവീഹ് നിസ്കാര സമയവിവരങ്ങൾ
(സ്ഥലം, നേതൃത്വം, സമയം എന്നിവ ക്രമത്തില്‍)
◼️മലബാർ മുസ്‌ലിം അസോസിയേഷൻ
∙ ഡബിൾ റോഡ് സലഫി മസ്ജിദ്: ഹാഫിൽ ഉമർ അബ്ദുല്ല ഫൈസി–രാത്രി 9
∙ മോത്തിനഗർ എംഎംഎ ഹാൾ: മുഹമ്മദ് മൗലവി– 9.30.
∙ ആസാദ് നഗർ മസ്ജിദുൽ നമീറ: ഇബ്രാഹിം ബാഖവി–8.45
∙ തിലക്നഗർ മസ്ജിദ് യാസീൻ: മുഹമ്മദ് മുസല്യാർ കുടക്, അബ്ദുൽ കബീർ മുസല്യാർ–8.15, 10.
∙ മൈസൂരു റോഡ് കർണാടക മലബാർ സെന്റർ: പി.പി.അഷ്റഫ് മൗലവി–9.30. ഫോൺ: 9071120120, 9071140140.
◼️ സമസ്ത
∙ ആർസി പുരം ഖുവത്തുൽ ഇസ്‌ലാം മസ്ജിദ്: ഹുസൈനാർ ഫൈസി–രാത്രി 9.30. ഫോൺ: 9845520480.
∙ ബൊമ്മനഹള്ളി മഹ്മൂദിയ മസ്ജിദ്: മുസ്തഫ ഹുദവി കാലടി, അബ്ദുസമദ് മൗലവി–9, 10.30 ഫോൺ: 9844249495.
∙ ഇലക്ട്രോണിക് സിറ്റി മസ്ജിദ് സ്വാലിഹ്: ഹുജ്ജത്തുല്ല ഹുദവി, അഷ്റഫ് അർഷദി–9,10.30. ഫോൺ: 9844191228.
∙ ബിടിഎം തഖ്‌വ ഇസ്‌ലാമിക് സ്റ്റഡി സെന്റർ: അബ്ദുൽ റഹ്മാൻ അർഷദി–10. ഫോൺ: 9986953822.
∙ നീലസന്ദ്ര മദീന മസ്ജിദ്: റബീഹ് ഫൈസി, ഹാഷിർ ഫൈസി ഇർഫാനി–8.45, 10.45. ഫോൺ: 9449633516.
∙ ബേഗൂർ മദ്റസത്തുൽ അസീസിയ: അസീസ് അർഷദി–10.30. ഫോൺ: 8147313431
∙ മാക്കം റോഡ് ഉമറുൽ ഫാറൂഖ് മസ്ജിദ്: സുഹൈൽ ഫൈസി–10.45. ഫോൺ: 9071114898.
∙ നോബോ നഗർ ജാമിയ മസ്ജിദ്: മുഹമ്മദ് സഫ്‌വാൻ ഫൈസി–10. ഫോൺ: 9037434880.
∙ ആർടി നഗർ ബ്യാരി ജമാഅത്ത്: ഹംസ ഫൈസി–9. ഫോൺ: 9538809030.
∙ താനറി റോഡ് മസ്ജിദ് അൽമദീന: സൈനുദ്ദീൻ യമാനി–9.15. ഫോൺ: 9845099540
∙ ജാലഹള്ളി ഷാഫി മസ്ജിദ്: മുഹമ്മദ് ഷാഫി നിസാമി, അബ്ദുറസാഖ് നുജൂമി–9,10. ഫോൺ: 9341281973.
∙ ഡി.ജെ ഹള്ളി ഹനഫി മസ്ജിദ്: ജാഫർ ഫൈസി–10. ഫോൺ: 9846201815.
◼️ എഐകെഎംസിസി
∙ ജയനഗർ ശിഹാബ് തങ്ങൾ സെന്റർ: ഹസ്രത്ത് ഇമ്രാൻ ഖാൻ –8.30
∙ ബൊമ്മനഹള്ളി ബേഗൂർ റോഡ് ജാമിയ മസ്ജിദ്: സലീം ഫാളിലി–10.30
∙ കമ്മനഹള്ളി അസ്റ മസ്ജിദ്: റിയാസ് ഗസാലി–11.
∙ ഗോരിപാളയ ഷാഫി മസ്ജിദ്: അബ്ദുൽ റൗഫ് ഹിഷാമി, അബ്ദുൽ ഖാദർ ലത്തീഫി–8.30, 10.
∙ കോറമംഗല മാമൂർ മസ്ജിദ്: നിസാം സഖാഫി –10.30
∙ അടുഗോഡി മക്കാ മസ്ജിദ്: സയ്യിദ് മിസ്ഹബ് മുഈനി–10.15.
∙ മാറത്തഹള്ളി ടിപ്പു മസ്ജിദ്: ഹാഫിൾ ഹുആദ് അസ്ഹരി–10.30
∙ കോട്ടൺപേട്ട് തവക്കൽ മസ്താൻ ദർഗ മസ്ജിദ്: ഹാഫിസ് മുബീൻ ഷാൻ–10.15.
◼️ സുന്നി മാനേജ്മെന്റ് അസോസിയേഷൻ
∙ ശിവാജിനഗർ ബ്രോഡ്‌വെ മസ്ജിദ് ഉർ റഹ്മാനിയ: ശിഹാബ് സഖാഫി–9
∙ ഒപിഎച്ച് റോഡ് ജുമാമസ്ജിദ്: മുഹമ്മദ് സിനാൻ ഖാദിരി–10.15.
∙ ശിവാജിനഗർ മസ്ജിദ് ഉൻനൂർ: അനസ് സിദ്ദിഖ് ശിരിയ, ഹബീബ് സഖാഫി–9,10.30.
∙ അൾസൂർ മർക്കസുൽ ഹുദ അൽഇസ്‌ലാമി മസ്ജിദ്: ജാഫർ നൂറാനി, ജുനൈദ് നൂറാനി–8.30, 10.
∙ എച്ച്എസ്ആർ ലേഔട്ട് നൂറുൽ ഹിദായ സുന്നി മദ്രസ ഹാൾ: ഇമാം ഹാഫിൽ മുഹമ്മദ് ഉനൈസ്–9.30
∙ എംഎസ് പാളയ നൂറുൽ അഖ്സാ മസ്ജിദ്: മുഹമ്മദ് ഫസൽ ഹസനി, മൊഹ്സിൻ ഹസനി– 8.30,10.
∙ മല്ലേശ്വരം അൻവാറുൽ ഹുദ മസ്ജിദ്: ഇസ്മയിൽ അൻവരി–10.45.
∙ മാരുതി നഗർ ഉമ്മറുൽ ഫാറൂഖ് മസ്ജിദ്: ഇബ്രാഹിം സഖാഫി പയോട്ട–10.30.
∙ മഡിവാള സേവരി ഹോട്ടൽ ഹാൾ: സലീം ഫാദിലി–8.30.
∙ വിവേക്നഗർ മിഹ്റാജ് മസ്ജിദ്: അസ്റഫ് സഖാഫി–10.30
∙ ബേഗൂർ ഇത്കാൻ ജുമാമസ്ജിദ്: മർവാൻ സഅദി, അബ്ദുൽ വാജിദ് ഹംജദി–8.30, 10.30.
∙ കെആർ പുരം നുസ്രത്തുൽ ഇസ്‌ലാം ഹിലാഹി മസ്ജിദ്: അബ്ബാസ് നിസാമി, നിസാർ–8.30, 10.30
∙ കോറമംഗല കേരള മുസ്‌ലിം ജമാഅത്ത്: സത്താർ മൗലവി–10.45.
∙ കെങ്കേരി താജു ശരിയ്യ അക്കാദമി: സൽമാൻ നിസാമി–8.30.
∙ കെങ്കേരി മെട്രോ മോറൽ അക്കാദമി: നുമാൻ മൊഹീനി–8.30.
∙ പീനിയ ആസിഫ് ഖൈർ മസ്ജിദ്: ഹംസ സഅദി, ബഷീർ സഅദി അൽ അഫ്ദലി–8.30, 10.30.
∙ കെആർ പുരം ബദരിയ്യ മദ്രസ: ഫാറൂഖ് അമാനി–10.45.
∙ ഓൾഡ് എയർപോർട്ട് റോഡ് തലശേരി റസ്റ്റോറന്റ് കോടിഹള്ളി ജമാഅത്ത് കമ്മിറ്റി: ഹബീബ് നൂറാനി– 10.30.
∙ കെജിഎഫ് മലയാളി മസ്ജിദ്: അസൈനാർ സഖാഫി–8.15
∙ ഗുട്ടഹള്ളി ബദരിയ്യ മസ്ജിദ്–ഹാരിസ് മദനി –10.
∙ മജസ്റ്റിക് വിസ്ഡം മസ്ജിദ്: ഷാഫി സഅദി–8.30.
∙ കൂക് ടൗൺ മസ്ജിദ് മുനവിർ: ഹാഫിൾ അൽസാർ ഖാദിരി–10.30.
∙ ജെസി നഗർ ബിലാൽ മസ്ജിദ്: ഹാഫിൾ അബ്ദുറഹ്മാൻ സഖാഫി, അബ്ദുൽ ഗഫൂർ സഖാഫി–8.30, 10.30.
∙ ഹൊസൂർ തഖ്വാ മസ്ജിദ്: ഹാഫിൾ ഡാനിസ്, ഗഫൂർ സഖാഫി–8.30, 10.30.
∙ സാറാ പാളയ മർക്കസ് മസ്ജിദ്: മുഹമ്മദ് ഇംദാദി, ഹമീദ് സഹദി–8.45, 10.30.
∙ യാറബ് നഗർ മസ്ജിദുൽ ഹുദാ: അബ്ദുസമദ് അസനി, മജീദ് നിസാമി–8.30, 10,
∙ അരീക്കരെ എൽഎൽ ലേഔട്ട് മർക്കസ് ബദരിയ്യ മസ്ജിദ്: ശംസുദ്ദീൻ അസ്ഹരി, മുഹമ്മദ് ഹനീഫ സഅദി–8.30, 10.30.
∙ ബിസ്മില്ലാ നഗർ മുനവർ മസ്ജിദ്: ജമാൽ സഖാഫി–10.45.
∙ വർത്തൂർ ഈദ് ഗാഹ് റോഡ്: ഹാഫിൾ നിസാമുദ്ദീൻ സഖാഫി–10.30.
∙ നെലമംഗല എസ്എംഎ ബിസ്മില്ലാ ഷാഫി മസ്ജിദ്: സലീം അൻവരി അൽ അസനി–10.30.
















