മുണ്ടക്കൈ-ചൂരല്‍മല പുനരധിവസനം; 178 വീടുകള്‍ ഈമാസം 25ന് കൈമാറും

വയനാട്: വയനാട് ടൗണ്‍ഷിപ്പിന്റെ ആദ്യ ഘട്ട ഉദ്ഘാടനം ഫെബ്രുവരി 25ന്. 178 കുടുംബങ്ങള്‍ക്കുള്ള വീടിന്റെ താക്കോല്‍ ദാനം മുഖ്യമന്ത്രി നിർവഹിക്കും. വയനാട് ടൗണ്‍ഷിപ്പ് പദ്ധതി തകർക്കാൻ ചിലർ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ നേട്ടത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല. നാടിനു അർഹമായ സഹായങ്ങള്‍ നിഷേധിക്കപ്പെട്ട സാഹചര്യമുണ്ടായി. പദ്ധതി തകർക്കാനും കരിവാരി തേക്കാനും ശ്രമം ഉണ്ടായി. എന്നാല്‍ ജന്നങ്ങള്‍ സർക്കാരിനൊപ്പം നിന്നു. ആ കരുത്തില്‍ സർക്കാർ മുന്നേറിയെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഫെബ്രുവരി 25-ന് കേരളം പുതിയൊരു ചരിത്രം കുറിക്കുന്നു. മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി നിർമ്മിച്ച കൽപ്പറ്റ ടൗൺഷിപ്പിൻ്റെ ആദ്യഘട്ട ഉദ്ഘാടനം അന്ന് നടക്കുന്ന വിവരം സന്തോഷത്തോടെയും ചാരിതാർത്ഥ്യത്തോടെയും അറിയിക്കുന്നു. ഇത് ഒരു ഉദ്ഘാടനം മാത്രമല്ല, നമ്മുടെ നാടിൻ്റെ അതിജീവനത്തിൻ്റെ മഹത്തായ പ്രഖ്യാപനം കൂടിയാണ്.

ഉരുൾപൊട്ടി വന്ന വിപത്തിൽ എല്ലാം നഷ്ടപ്പെട്ട് പകച്ചുനിന്നവർക്ക് സർക്കാർ നൽകിയ ഉറപ്പാണ് പാലിക്കപ്പെടുന്നത്. “ കേരളം ഒറ്റക്കെട്ടായി നിന്നു ഈ നാടിനെ വീണ്ടെടുക്കും” എന്നാണ് അന്ന് നമ്മൾ തീരുമാനമെടുത്തത്. ആ വാക്കുകൾ യാഥാർത്ഥ്യമായി മാറിയിരിക്കുന്നു. വാഗ്ദാനങ്ങൾ നൽകാനല്ല, നടപ്പാക്കാനാണ് സർക്കാർ എന്ന വിശ്വാസത്തിന് പത്തുവർഷത്തെ പ്രവർത്തനമുദ്ര ചാർത്തുന്ന നേട്ടമാണിത്.

ഈ നേട്ടത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല. നമ്മളെ എഴുതിത്തള്ളിയവരുണ്ടായി. നാടിന് അർഹമായ സഹായങ്ങൾ നിഷേധിക്കപ്പെട്ട ഘട്ടങ്ങളുണ്ടായി. ഈ ഉദ്യമത്തെ തകർക്കാനും കരിവാരിത്തേക്കാനും ശ്രമങ്ങൾ തുടർച്ചയായി ഉണ്ടായി. എന്നാൽ ജനങ്ങൾ സർക്കാരിനൊപ്പം നിന്നു. ആ കരുത്തിൽ  സർക്കാർ മുന്നേറി: പിന്നോട്ടു പോകാതെ, വഴിമാറാതെ.

ഈ മഹാദൗത്യത്തിൽ സർക്കാർ ജീവനക്കാരും തൊഴിലാളികളും സാധാരണക്കാരും സുമനസ്സുകളും കൈകോർത്ത് നിന്നു. യുവജനങ്ങളും സ്കൂൾ കുട്ടികളും തങ്ങൾക്ക് കഴിയാവുന്ന വിധത്തിൽ അധ്വാനിക്കുകയും സഹായങ്ങൾ നൽകുകയും ചെയ്തു. എല്ലാ ഭാഗത്തുനിന്നുമുള്ള സഹകരണത്തോടെ നാം പടുത്തുയർത്തിയത് വെറും കെട്ടിട സമുച്ചയം മാത്രമല്ല. അവഗണനയ്ക്കും അനാസ്ഥയ്ക്കുമെതിരെ ഉയർത്തിയ ആത്മവിശ്വാസത്തിന്റെ മറുപടിയാണ്. നമ്മുടെ നാടിൻ്റെ ഇച്ഛാശക്തിയുടെയും അതിജീവനത്തിൻ്റെയും പ്രതീകം കൂടിയാണ് കല്പറ്റയിൽ ഉയർന്നിരിക്കുന്നത്.

ഫെബ്രുവരി 25-ന് വയനാട്ടിന്റെ മണ്ണിൽ പ്രത്യാശയുടെ പുതിയ വെളിച്ചമാണ് തെളിയുന്നത്.

🏡 178 വീടുകൾ അതിജീവിതർക്കായി കൈമാറും.
🏡 ആകെ 327 ഗുണഭോക്താക്കൾക്കും അടുത്ത മഴക്കാലത്തിനു മുമ്പായി ഭൂമിയും വീടും നൽകി പൂർണ്ണ പുനരധിവസനം ഉറപ്പാക്കും.
🏡 ബാക്കിയുള്ള വീടുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്.

ഉറ്റവരും കിടപ്പാടവും ഭൂമിയും നഷ്ടപ്പെട്ടവർക്ക് സുരക്ഷിതവും മാന്യവുമായ ഒരു പുതിയ ജീവിതം ഉറപ്പു നൽകുകയാണ് നാം. ഈ ദൗത്യത്തിൽ പങ്കാളികളായ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.

ഇത് ഒരു സമാപനം അല്ല. മറ്റൊരു തുടക്കമാണ്.
പ്രതിസന്ധികളിൽ പതറാത്ത മനസ്സോടെ, മാനവികതയുടെ മഹത്തായ മാതൃകകൾ ഉയർത്തി, നമുക്ക് കേരളത്തെ ഇനിയും മുന്നോട്ട് നയിക്കാം.

#wayanad #Township #mundakkai #chooralmala

SUMMARY: Mundakai-Churalmala resettlement; 178 houses to be handed over on the 25th of this month

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാലക്കാട്ട് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സിപിഎം പഞ്ചായത്തംഗം രാജിവച്ചു

പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സിപിഎം...

എസ്. ജാനകി സ്മരണയിൽ ‘സ്വരാഞ്ജലി’ സംഗീതസന്ധ്യ ഓഗസ്റ്റ് 15-ന്

ബെംഗളൂരു: ഇന്ത്യയുടെ പ്രിയഗായിക എസ്. ജാനകിയുടെ സംഗീത സംഭാവനകളെ ആദരിച്ച് ഏയ്മ...

ലോകകപ്പ് ഫൈനല്‍; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരം അർധരാത്രി നടക്കുന്നതിനാല്‍ സംസ്ഥാനത്തെ മുഴുവൻ...

ജപ്പാൻ ഓപ്പണ്‍ കിരീടം സ്വന്തമാക്കി പി.വി സിന്ധു

ടോക്കിയോ: ജപ്പാൻ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ കിരീടം സ്വന്തമാക്കി ഇന്ത്യൻ താരം പിവി...

കർണാടക മലയാളി കോൺഗ്രസ് ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

ബെംഗളൂരു: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കര്‍ണാടക...

പാലക്കാട്ട് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സിപിഎം പഞ്ചായത്തംഗം രാജിവച്ചു

പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സിപിഎം...

എസ്. ജാനകി സ്മരണയിൽ ‘സ്വരാഞ്ജലി’ സംഗീതസന്ധ്യ ഓഗസ്റ്റ് 15-ന്

ബെംഗളൂരു: ഇന്ത്യയുടെ പ്രിയഗായിക എസ്. ജാനകിയുടെ സംഗീത സംഭാവനകളെ ആദരിച്ച് ഏയ്മ...

ലോകകപ്പ് ഫൈനല്‍; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരം അർധരാത്രി നടക്കുന്നതിനാല്‍ സംസ്ഥാനത്തെ മുഴുവൻ...

ജപ്പാൻ ഓപ്പണ്‍ കിരീടം സ്വന്തമാക്കി പി.വി സിന്ധു

ടോക്കിയോ: ജപ്പാൻ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ കിരീടം സ്വന്തമാക്കി ഇന്ത്യൻ താരം പിവി...

കർണാടക മലയാളി കോൺഗ്രസ് ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

ബെംഗളൂരു: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കര്‍ണാടക...

ക്ഷേത്രത്തില്‍ നഗ്‌നയായി പ്രവേശിച്ചു, വിഗ്രഹമെടുത്ത ശേഷം ക്ഷേത്രക്കുളത്തില്‍ ചാടി ടെക്കി യുവതി ജീവനൊടുക്കി

ഹൈദരാബാദ്: നഗ്‌നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച ടെക്കി യുവതി വിഗ്രഹവുമായി കുളത്തില്‍ ചാടി...

കോട്ടയത്ത് കൂട്ട ആത്മഹത്യാശ്രമം; അമ്മയും മകളും മരിച്ചു, അച്ഛനും മകനും ഗുരുതരാവസ്ഥയില്‍

കോട്ടയം: മക്കള്‍ക്ക് വിഷം നല്‍കി ദമ്പതികള്‍ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തില്‍...

വെളുത്തേടത്ത് നായർ സമാജം ഭാരവാഹികൾ

ബെംഗളൂരു: ബെംഗളൂരു വെളുത്തേടത്ത് നായർ സമാജം ഭാരവാഹികളായി വി.വി.മുരളി (പ്രസിഡണ്ട്), ശ്രീജ...

Related Articles

Popular Categories