കൊച്ചി: നടി നിലീൻ സാന്ദ്ര വിവാഹിതയാകുന്നു. യുവ സംവിധായകനായ ശ്യാമിൻ ഗിരീഷാണ് പ്രതിശ്രുത വരൻ. നടി തന്നെയാണ് ഈ വിവരം തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചത്. ദെെവം തനിക്കായി അയച്ചുതന്ന അനുഗ്രഹം എന്നാണ് ശ്യാമിനെ നിലീൻ വിശേഷിപ്പിച്ചത്. ശ്യാമിനൊപ്പമുള്ള സുന്ദര നിമിഷങ്ങള്‍ കോർത്തിണക്കിയ വീഡിയോയ്‌ക്കൊപ്പമാണ് നിലീൻ വിവാഹവിവരം പങ്കുവച്ചത്.
‘കരിക്ക്’ വെബ് സീരീയസിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായ നടിയാണ് നിലീൻ സാന്ദ്ര, നിരവധി പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ‘ആവാസവ്യൂഹം’ എന്ന ചിത്രത്തില്‍ നായികയായിരുന്നു. പിന്നീട് 2018, ഓഫീസർ ഓണ്‍ ഡ്യൂട്ടി എന്നീ ചിത്രങ്ങളിലും നിലീൻ അഭിനയിച്ചിട്ടുണ്ട്. ഷറഫുദ്ദീൻ, സംഗീത് പ്രതാപ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ‘ഇറ്റ്സ് എ മെഡിക്കല്‍ മിറാക്കിള്‍’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ശ്യാമിൻ ഗിരീഷ്.
SUMMARY: Actress Nileen Sandra gets married; groom is a young director















