ബെംഗളൂരു- മംഗളൂരു വന്ദേഭാരത് സര്‍വീസ് വൈകും; കാരണം ഇത്

ബെംഗളൂരു: ബെംഗളൂരു – മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് ആരംഭിക്കുന്നത് വൈകാൻ സാധ്യത. ചുരം മേഖലയിലെ സാങ്കേതിക പ്രശ്നങ്ങളാണ് കാരണം. റെയിൽവേയുടെ റിസർച്ച് ഡിസൈൻസ് ആൻഡ് സേഫ്റ്റി ഓർഗനൈസേഷന്റെ (ആർഡിഎസ്ഒ) അനുമതി ലഭിച്ചാൽ മാത്രമേ വന്ദേഭാരതിന് ഈ ട്രാക്കിൽ പ്രവർത്തനം തുടങ്ങാൻ കഴിയൂ. എന്നാൽ സക്‌ലേശ്പുർ – സുബ്രഹ്മണ്യ ചുരം മേഖലയിൽ ഈ അനുമതി ആർഡിഎസ്ഒ ഇതുവരെ കൊടുത്തിട്ടില്ല.

ഈ മാസം ആദ്യം ഈ പാതയിൽ ഇലക്ട്രിക് ട്രാക്ഷൻ ഉപയോഗിച്ച് ചരക്ക്-യാത്രാ വണ്ടികൾ ഓടിക്കാൻ റെയിൽവേ ബോർഡ് അനുമതി നൽകിയിരുന്നു. എന്നാൽ വന്ദേ ഭാരത് ട്രെയിനുകളുടെ ബ്രേക്കിംഗ് സംവിധാനത്തിലെ സവിശേഷതകൾ ഈ ദുർഘടമായ പാതയ്ക്ക് അനുയോജ്യമല്ലെന്നാണ് കണ്ടെത്തൽ. കർണാടകയിലെ ഏറ്റവുമൊടുവിൽ ഇലക്ട്രിഫിക്കേഷൻ പൂർത്തിയായ മേഖല കൂടിയാണിത്. മറ്റ് ട്രെയിനുകൾ ഇതിനകം തന്നെ ഈ പാതയിലൂടെ ഓടിത്തുടങ്ങിയിട്ടുണ്ട്. ഗുഡ്സ് ട്രെയിനുകളും പാസഞ്ചർ ട്രെയിനുകളും ഓടുന്നു. എന്നാൽ വന്ദേ ഭാരത് ട്രെയിനുകൾ നിർമിക്കപ്പെട്ടിരിക്കുന്നത് വ്യത്യസ്ത രീതിയിലാണ്.

സക്‌ലേശ്പുർ – സുബ്രഹ്മണ്യ ചുരം മേഖലയിലെ ട്രാക്കുകളുടെ നിർമാണം വളരെ സങ്കീർണമാണ്. 108 കൊടും വളവുകൾ ഈ മേഖലയിലുണ്ട്. 57 തുരങ്കങ്ങളും നിർമിക്കപ്പെട്ടിരിക്കുന്നു 226 പാലങ്ങളിലൂടെയും ട്രെയിനുകൾ കടന്നു പോകേണ്ടതുണ്ട്. അതീവ ദുർഘടം പിടിച്ച ഈ ഭാഗങ്ങളിൽ റോഡുകളൊന്നും തന്നെയില്ല. രണ്ടു വർഷം കഠിനാധ്വാനം ചെയ്താണ് റെയിൽവേ തൊഴിലാളികൾ ഇവിടെ ഇലക്ട്രിഫിക്കേഷൻ നടത്തിയത്.

55 കിലോമീറ്റർ വരുന്ന ഈ മേഖലയിൽ ഓടുന്ന ട്രെയിനുകൾക്ക് ഓട്ടോ എമർജൻസി ബ്രേക്ക് ഘടിപ്പിച്ചിരിക്കണം എന്നുണ്ട്. ഈ സംവിധാനമുള്ള ട്രെയിനിന് മണിക്കൂറിൽ 30 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ ഓടാൻ കഴിയില്ല. ഓടിയാൽ ഉടനെ ബ്രേക്ക് വീഴും. സാധാരണ ലോക്കോമോട്ടീവുകൾ ഉപയോഗിച്ച് വലിക്കുന്ന ട്രെയിനുകൾക്ക് ഓട്ടോ എമർജടൻസി ബ്രേക്കുകൾ ഘടിപ്പിക്കാൻ എളുപ്പമാണ്. എന്നാൽ സെൽഫ് പ്രൊപ്പല്ലിങ് സംവിധാനത്തിൽ ഓടുന്ന വന്ദേ ഭാരത് ട്രെയിനുകൾക്ക് എഇബി സംവിധാനം നിലവിലെ അവസ്ഥയിൽ പ്രായോഗികമല്ല. ഇതാണ് റെയിൽവേയെ കുഴക്കുന്ന പ്രശ്നം. പരിഹാരമായി വന്ദേ ഭാരത് ട്രെയിനുകളിൽ എ.ഇ.ബി സംവിധാനം ഉൾപ്പെടുത്തിയാലും ഇത് പൂർത്തിയാകുന്നതിന് മാസങ്ങൾ എടുത്തേക്കാം.

ഘാട്ട് സെക്ഷൻ കടക്കുന്നതിനായി വന്ദേ ഭാരത് ട്രെയിനുകളിൽ അധിക ലോക്കോമോട്ടീവ് (എൻജിൻ) ഘടിപ്പിക്കുന്ന കാര്യം സൗത്ത് വെസ്റ്റേൺ റെയിൽവേ പരിഗണിക്കുന്നുണ്ട്. എന്നാൽ വന്ദേ ഭാരത് പോലുള്ള അത്യാധുനിക ട്രെയിനുകളിൽ എൻജിൻ മാറ്റി ഘടിപ്പിക്കുന്നത് സമയനഷ്ടമുണ്ടാക്കുമെന്നും ട്രെയിനിന്റെ പ്രത്യേകത ഇല്ലാതാക്കുമെന്നുമാണ് വിലയിരുത്തല്‍.
SUMMARY: Bengaluru-Mangalore Vande Bharat service will be delayed; This is because

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഡൽഹിയിലെ മാർച്ചിനെതിരായ പോലീസ് നടപടി; ഫ്രീഡം പാർക്കിൽ പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ

ബെംഗളൂരു: ഡൽഹിയിൽ നടന്ന നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട പ്രതിഷേധ മാർച്ചിനെതിരായ...

നീറ്റ് ചോർച്ച: നിരാഹാര സമരം അവസാനിപ്പിക്കാന്‍ വീണ്ടും ഉപാധികള്‍ വെച്ച് സോനം വാങ്ചുക്ക്

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്കായി നടത്തുന്ന നിരാഹാര സമരം...

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരുക്ക്, ഷൂട്ടിങ് താൽക്കാലികമായി നിർത്തിവെച്ചു

ഹൈദരാബാദ്: കാക്കിനടയിൽ തന്റെ പുതിയ ചിത്രമായ NBK111ന്റെ ചിത്രീകരണത്തിനിടെ തെലുങ്ക് നടൻ...

സ്ത്രീകൾക്ക് മാത്രമായി രാത്രികാല ‘പിങ്ക് ബസ്’ സർവീസ് ആരംഭിക്കാൻ കെഎസ്ആർടിസി; ആദ്യ സർവീസ് നാളെ മുതൽ

തിരുവനന്തപുരം: പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കു പിന്നാലെ സ്ത്രീകള്‍ക്കു മാത്രമായി പിങ്ക്...

10 വർഷത്തിനിടെ 152 ചോർച്ചകൾ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്...

നടപ്പാത ഒഴിപ്പിക്കൽ നടപടിക്കിടെ സർക്കാർ ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം; 10 പേർ അറസ്റ്റിൽ

ബെംഗളൂരു: ശിവാജിനഗർ നടപ്പാത ഒഴിപ്പിക്കൽ നടപടിക്കിടെ സർക്കാർ ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം; 10...

രാഹുൽ ഗാന്ധിക്കെതിരായ കയ്യേറ്റം; നാളെ കെഎസ്‍യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ...

14കാരിയെ ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് കൊണ്ടുപോയി മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു; സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിന് സമീപം ദേവനാഹള്ളിയിൽ പതിനാലുകാരിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. പെൺകുട്ടിയെ നിർബന്ധിച്ച്...

Related Articles

Popular Categories