ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയിയുടെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ അപകടം. തഞ്ചാവൂരിലെ റാലിയിലുണ്ടായ അപകടത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരുക്കേറ്റു. ഒരു വിദ്യാര്‍ഥിയുടെ നില ഗുരുതരമാണ്. വിജയിയുടെ വാഹനത്തെ പിന്തുടർന്ന ബൈക്കുകള്‍ പോലീസ് വാഹനത്തിലിടിച്ചാണ് അപകടം.
#WATCH | Tamil Nadu: Supporters of actor and TVK president Vijay chase his vehicle as he arrives at the venue to address a public meeting in Thanjavur today. pic.twitter.com/2Jfgdkz8sC
— ANI (@ANI) March 4, 2026
വാഹനത്തെ പിന്തുടരുന്നതിനിടെ ബൈക്കില്‍നിന്ന് വീണ പി. വിഘ്നേഷ് എന്ന യുവാവിനാണ് പരുക്കേറ്റത്. ഡിഗ്രി മൂന്നാം വർഷ വിദ്യാർഥിയാണ് വിഘ്നേഷ്. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുച്ചിയില്‍ നിന്ന് തഞ്ചാവൂരിലെ ചെങ്കിപ്പട്ടിയിലേക്ക് ഒരു പാർട്ടി യോഗത്തില്‍ പങ്കെടുക്കാൻ പോകുകയായിരുന്നു ടിവികെ നേതാവ്. എന്നാല്‍, ആവേശഭരിതരായ ആരാധകർ ഇരുചക്രവാഹനങ്ങളില്‍ അദ്ദേഹത്തിന്റെ വാഹനത്തെ പിന്തുടരാൻ തുടങ്ങിയതോടെ യാത്ര താറുമാറാവുകയായിരുന്നു.
SUMMARY: Another accident at Vijaya’s rally; six injured
















