കാത്തിരിപ്പിന് വിരാമം; പെരുമ്പളം പാലം നാടിന് സമര്‍പ്പിച്ച്‌ മുഖ്യമന്ത്രി

ആലപ്പുഴ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പെരുമ്പളം ദ്വീപ് നിവാസികളുടെ സ്വപ്നപദ്ധതിയായ പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. വേമ്പനാട്ട് കായലിന് കുറുകെ നിർമ്മിച്ച ഈ പാലം സംസ്ഥാനത്തെ തന്നെ ഏറ്റവും നീളമേറിയ പാലങ്ങളില്‍ ഒന്നാണ്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനായ ചടങ്ങില്‍ മന്ത്രിമാരും എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും വൻ ജനക്കൂട്ടവും പങ്കെടുത്തു.

നാലുവശവും വേമ്പനാട് കായലിനാല്‍ ചുറ്റപ്പെട്ട പെരുമ്പളം ദ്വീപുകാരുടെ യാത്രാദുരിതത്തിന് പരിഹാരമായാണ് 2016-17 ബജറ്റില്‍ ഈ പദ്ധതി ഉള്‍പ്പെടുത്തിയത്. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ 100 കോടി രൂപ ചെലവഴിച്ചാണ് പാലം പൂർത്തിയാക്കിയത്. ദേശീയ ജലപാത കടന്നുപോകുന്ന ഭാഗത്ത് തൂണുകള്‍ ഒഴിവാക്കാനായി ‘ബോസ്ട്രിങ് ആർച്ച്‌’ (Bowstring Arch) മാതൃകയിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. മഴവില്‍ വർണ്ണങ്ങള്‍ നല്‍കിയ ഈ ആർച്ച്‌ പാലത്തിന് വലിയ ദൃശ്യഭംഗിയാണ് പകരുന്നത്.

പാലം യാഥാർത്ഥ്യമായതോടെ കെ.എസ്.ആർ.ടി.സി ബസുകള്‍ പെരുമ്പളം ദ്വീപിലേക്ക് സർവീസ് ആരംഭിക്കും. നിലവില്‍ പെരുമ്പളം പാലം മൈതാനത്താണ് താല്‍ക്കാലിക ബസ് സ്റ്റാൻഡ് ഒരുക്കിയിരിക്കുന്നത്. ഭാവിയില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്ഥിരം സ്റ്റാൻഡ് നിർമ്മിക്കാനും തീരുമാനമായിട്ടുണ്ട്. പടിഞ്ഞാറേക്കരയുമായി ബന്ധിപ്പിക്കുന്ന ഈ പാലം പെരുമ്പളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്കും വലിയ ഉണർവ് നല്‍കും.

SUMMARY: Chief Minister dedicates Perumbalam bridge to the nation

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രള്ഹാദ് ജോഷി പുതിയ വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: രാജിവെച്ച ധർമേന്ദ്ര പ്രധാന് പകരം പ്രള്ഹാദ് ജോഷി പുതിയ വിദ്യാഭ്യാസ...

വെറും 4.5 കിലോമീറ്റർ സഞ്ചരിക്കാൻ 47 മിനിറ്റ്; ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: വെറും 4.5 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 47 മിനിറ്റ് വേണ്ടിവന്ന...

അഭിനന്ദനങ്ങൾ, വിദ്യാര്‍ഥികളായ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു; രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവച്ചതിന് പിന്നാലെ...

ഇനി ദര്‍ശനത്തിന് കാത്തുനി‌ല്‍ക്കണ്ട: ഗുരുവായൂരില്‍ ഓണ്‍ലൈൻ ബുക്കിംഗ് ആരംഭിച്ചു

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തില്‍ ഇനിമുതല്‍ ഭക്തർക്ക് മണിക്കൂറുകളോളം കാത്തുനില്‍ക്കാതെ ദർശനം നടത്താം....

കേരളസമാജം നെലമംഗല പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ബെംഗളൂരു: കേരളസമാജം നെലമംഗല എല്ലാ വര്‍ഷവും നടത്തിവരുന്ന നിര്‍ധനരായ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള...

ഉദ്യാന നഗരിയിൽ പൊലിയുന്ന യുവത്വങ്ങൾ

ബെംഗളൂരുവിൽ വർഷങ്ങളായി ജീവിക്കുകയും പഠനത്തിനും തൊഴിൽ തേടിയും എത്തുന്ന മലയാളി യുവാക്കളുടെ...

സമരം അവസാനിപ്പിച്ച്‌ ‘പാറ്റ’കള്‍; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു

ഡല്‍ഹി: കോക്രോച്ച്‌ ജനതാ പാർട്ടിയുടെ (സിജെപി) എല്ലാ ആവശ്യങ്ങളെല്ലാം അംഗീകരിച്ച്‌ കേന്ദ്ര...

മലയാളി യുവതി ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു

കാൻബറ: ഓസ്ട്രേലിയയിലെ മാർട്ടിനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. അങ്കമാലി സ്വദേശിനി...

Related Articles

Popular Categories