ലോകവനിതാദിനം നാളെ; വിപുലമായ പരിപാടികളുമായി മലയാളി സംഘടനകള്‍

ബെംഗളൂരു: സ്ത്രീകളുടെ സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയ നേട്ടങ്ങളെ ആദരിക്കുക, സ്ത്രീകളുടെ തുല്യത ഉറപ്പുവരുത്തുക എന്നി ലക്ഷ്യങ്ങളോടെ നാളെ നടക്കുന്ന വനിതാ ദിനത്തിൻ്റെ ഭാഗമായി ബെംഗളൂരുവിലെ മലയാളി കൂട്ടായ്മകള്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു.

ബെംഗളൂരു മലയാളി ഫോറം:  ലേഡിസ് വിംഗിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടികള്‍ നാളെ വൈകുന്നേരം 4 മണി മുതൽ ബെന്നാർഗട്ട റോഡിൽ ഹുളിമാവ് സാൻതോം ചർച്ച് ഹാളിൽ നടക്കും. വിവാഹ ജീവിതത്തിൽ 30 വർഷം തികഞ്ഞ ദമ്പതിമാരെ ആദരിക്കുന്നതോടൊപ്പം സാംസ്കാരിക സമ്മേളനം, കൾച്ചറൽ പ്രോഗ്രാം, വനിതാ വിംഗിൻ്റെ പുതിയ കമ്മറ്റി പ്രഖ്യാപനം, ഡിന്നർ എന്നിവ ഉണ്ടാകും.

കെഎൻഎസ്എസ് ദാസറഹള്ളി കരയോഗം: മഹിളാവിഭാഗം ചൈതന്യയുടെ നേതൃത്വത്തിൽ നാളെ വൈകുന്നേരം മൂന്നു മണിക്ക്  സന്തോഷ് നഗര്‍ കരയോഗം ഓഫീസിൽ നടക്കുന്ന ആഘോഷത്തില്‍ കവയത്രി ഇന്ദിരാ ബാലൻ മുഖ്യാഥിതിയാകും. കെഎൻഎസ്എസ്സിൽ നാൽപ്പതിരണ്ട് കരയോഗങ്ങളിലെ മഹിളാ വിഭാഗങ്ങളും അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നതിരിക്കും.

മലയാളി ഫാമിലി അസോസിയേഷന്‍: രാവിലെ 11 മണി മുതൽ ഡൊംമ്ളൂരില്ലുള്ള ഹോട്ടൽ കേരള പവലിയനിൽ വച്ച് പ്രസിഡൻ്റ് കേണൽ ഗംഗാധരൻ്റെ അധ്യക്ഷതയിൽ നടത്തുന്ന ആഘോഷത്തിൽ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി അനിൽ കുമാർ ടി എ അറിയിച്ചു.

നന്മ ബെംഗളൂരു കേരളസമാജം; ലേഡീസ് വിങ്ങിൻ്റെ നേതൃത്വത്തിൽ കാളിയന അഗ്രഹാര എംഎല്‍എ ലേഔട്ട്‌ അൽവർണ ഭവനിലുള്ള ഓള്‍ഡ്‌ ഏജ് ഹോമിൽ നടക്കും. അവിടെ ഉള്ള അമ്മമാർക്ക് ഭക്ഷണവും അവർക്ക് അത്യാവശ്യമായ നിത്യോപയോഗ സാമഗ്രികളും സംഘടനയുടെ നേതൃത്വത്തിൽ നൽകും. സംഘടനയിലെ 60 വയസായ അമ്മമാരെ ആദരിക്കും.
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രിയദര്‍ശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകള്‍ നല്‍കിയ ഹര്‍ജി തള്ളി

ഡല്‍ഹി: യുഡിഎഫ് സർക്കാർ വനിതകള്‍ക്ക് വേണ്ടി ആരംഭിച്ച പ്രിയദർശിനി സൗജന‍്യ യാത്രാ...

കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍. മോഹനൻ അന്തരിച്ചു

കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു....

കരുവാറ്റ കൊലപാതകം: പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ പോലിസ് കസ്റ്റഡിയില്‍വിട്ട ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

ആലപ്പുഴ: കരുവാറ്റയില്‍ വയോധികനെ കൊന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ പോലീസ് കസ്റ്റഡിയില്‍വിട്ട...

കേരളസമാജം മല്ലേശ്വരം സോൺ ഓണോത്സവം 13ന് 

ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മല്ലേശ്വരം സോണിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണോത്സവം...

ബാലവേല; യശ്വന്ത്പുര എപിഎംസി യാർഡിൽ നിന്ന് 29 കുട്ടികളെ രക്ഷപ്പെടുത്തി

ബെംഗളൂരു: ബാലവേലക്കെതിരായ പ്രത്യേക പരിശോധനയിൽ ബെംഗളൂരുവിലെ യശ്വന്ത്പുര എപിഎംസി യാർഡിൽ നിന്ന്...

കുടുംബവഴക്ക്; ബെംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. ബെംഗളൂരു...

കെപിഎസ്‌സി മൃഗഡോക്ടർ നിയമന തട്ടിപ്പ്: മുൻ ചെയർമാന് മുൻകൂർ ജാമ്യമില്ല

ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷൻ മൃഗഡോക്ടർ നിയമന പരീക്ഷാ ക്രമക്കേടിൽ...

‘വേട്ടയാടൽ തുടങ്ങിയിട്ട് ഏറെ കാലമായി, എന്നെ പഴിചാരുക മാത്രം ലക്ഷ്യ’; ഇ​ഡി ആ​രോ​പ​ണ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് പി​ണ​റാ​യി

ആലപ്പുഴ: ഇഡി ഉയർത്തിയ ആരോപണങ്ങളിൽ ആദ്യമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ്  പിണറായി...

Related Articles

Popular Categories