നീറ്റ് യുജി: അപേക്ഷാസമയം 11 വരെ നീട്ടി

ന്യൂഡല്‍ഹി: നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജുവേറ്റ് (NEET UG) 2026 ന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. നേരത്തെ നൽകിയിരുന്ന കാലവധിക്കുള്ളിൽ അപേക്ഷിക്കാൻ കഴിയാതിരുന്ന പരീക്ഷാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഈ സമയത്തിനുള്ളിൽ അപേക്ഷിക്കാമെന്ന് എൻടിഎ അറിയിച്ചു.

നീറ്റ് യുജി 2026 ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന സമയപരിധി കഴിഞ്ഞിരുന്നുവെങ്കിലും അതിന് ശേഷം രജിസ്ട്രേഷനുള്ള സമയം നീട്ടി നൽകി നാഷണൽ ടെസ്റ്റിങ് ഏജൻസി സർക്കുലർ ഇറക്കുകയായിരുന്നു.

നേരത്തെ മാർച്ച് എട്ട് ആയിരുന്നു അവസാന തീയതി, എന്നാൽ ഇപ്പോൾ, പുതുക്കിയ സമയ പരിധി പ്രകാരം അത് മാർച്ച് 11 വരെ നീട്ടി.

ഔദ്യോഗിക അറിയിപ്പ് പ്രകാരം, നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് -NEET (UG) 2026-നുള്ള ഓൺലൈൻ അപേക്ഷാ ഫോം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2026 മാർച്ച് 11, രാത്രി ഒമ്പത് മണി വരെയാണ് നീട്ടി നൽകിയിട്ടുള്ളത്.

മാർച്ച് 11-ന് രാത്രി 11:50 വരെ ഫീസ് അടയ്ക്കാം. നീട്ടിയ തീയതിക്കും സമയത്തിനും ഉള്ളിൽ അപേക്ഷകർ ഫോം പൂരിപ്പിക്കണം. കാലാവധി ഇനി നീട്ടി നൽകില്ലെന്ന് എൻ ടി എ അറിയിച്ചു.

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഹോർമുസിൽ ഇറാൻ ആക്രമണം; യുഎഇ ടാങ്കറിലെ ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു, എട്ട് പേർക്ക് പരുക്ക്

ദുബായ്: അമേരിക്ക ഇറാനിൽ ആക്രമണം കടുപ്പിച്ചതിനു പിന്നാലെ ഹോർമുസിൽ യുഎഇയുടെ രണ്ട് ഓയിൽ...

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍

കൊച്ചി: കാപ്പ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന തിരുവനന്തപുരം നഗരസഭ കൗൺസിലർ ആർ...

അടിയന്തരഘട്ടങ്ങളിൽ സഹായം; സമരിറ്റൻസ് ഓഫ് മണ്ഡ്യ അരികെയുണ്ട്

ബെംഗളൂരു: അടിയന്തരഘട്ടങ്ങളില്‍ സഹായമെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ മണ്ഡ്യ രൂപത ആരംഭിച്ച സാമൂഹിക...

നവവധുവായ അധ്യാപിക ആത്മഹത്യ ചെയ്തു; സ്ത്രീധന പീഡനം ആരോപിച്ച് കുടുംബം

ബെംഗളൂരു: വിവാഹം കഴിഞ്ഞ് വെറും നാല് മാസം മാത്രം പിന്നിട്ട സ്വകാര്യ...

മക്കൾക്കായി വ്യാജ വരുമാന സർട്ടിഫിക്കറ്റ്; കർണാടക പബ്ലിക് സർവീസ് കമ്മിഷൻ അധ്യക്ഷനെ സസ്പെൻഡ് ചെയ്ത് ഗവർണർ 

ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മിഷൻ അധ്യക്ഷൻ ശിവശങ്കരപ്പ എസ്. എസ്.സഹുകറിനെ...

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: മൈസൂരു അരുന്ധതി ചാരിറ്റബിൾ ട്രസ്റ്റും കെ.എം.സി.സി. ഐഷ് ഏരിയ കമ്മിറ്റിയും...

മലയാളികൾക്ക് അഭിമാനം; ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക്

ന്യൂയോർക്ക്: ബഹിരാകാശം താണ്ടുന്ന, രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയാകാൻ യുഎസ്...

സൗദിക്ക് നേരെ ഹൂതികളുടെ മിസൈൽ ആക്രമണ ശ്രമം; വ്യോമ പ്രതിരോധ സേന തകർത്തു, വ്യോമഗതാഗതം തടസ്സപ്പെട്ടു

റിയാദ്: സൗദി അറേബ്യയുടെ തെക്കൻ അതിർത്തി മേഖലകളെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി...

Related Articles

Popular Categories