കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ കവര്‍ച്ച; നഷ്ടപ്പെട്ടത് രണ്ട് കോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തില്‍ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായിയുടെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. സംഭവത്തില്‍ കൊട്ടാരം അധികൃതരുടെ പരാതിയെത്തുടർന്ന് പേരൂർക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പാരമ്പര്യമായി കൈമാറി വന്നതും അത്യപൂർവ്വവുമായ നിരവധി ആഭരണങ്ങളാണ് നഷ്ടപ്പെട്ടവയില്‍ ഉള്‍പ്പെടുന്നത്. ഏകദേശം 12 ഇനങ്ങളിലായി പത്തൊൻപതോളം പവൻ സ്വർണ്ണവും വിലപിടിപ്പുള്ള രത്നങ്ങള്‍ പതിപ്പിച്ച ആഭരണങ്ങളുമാണ് കവർച്ച ചെയ്യപ്പെട്ടത്. പവിഴവും സ്വർണ്ണ മുത്തുകളും കോർത്ത മാലകള്‍, പിച്ചിപ്പൂ മൊട്ട് ഡിസൈനിലുള്ള പാദസരങ്ങള്‍, വിവിധയിനം വളകള്‍, സ്വർണ്ണ കുഴിമിന്നു മാല എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

എട്ടു ലക്ഷം രൂപയോളം വിലമതിക്കുന്ന പച്ചക്കല്ല് പതിച്ച നാഗപട കമ്മലും മാലയും പതക്കവും, റൂബിയും ഡയമണ്ടും പതിപ്പിച്ച ആഭരണങ്ങളും നഷ്ടപ്പെട്ടവയില്‍ പ്രധാനമാണ്. കൂടാതെ, പത്മനാഭസ്വാമിയുടെ രൂപം പതിച്ച സ്വർണ്ണപ്പതക്കം, അഞ്ച് കുതിരപ്പവൻ നാണയങ്ങള്‍, ഇനാമല്‍ വർക്കുകള്‍ ചെയ്ത സ്വർണ്ണ ചെയിനുകള്‍ എന്നിവയും മോഷണം പോയിട്ടുണ്ട്. കൊട്ടാരത്തിനുള്ളിലെ സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് നടന്ന ഈ വൻ കവർച്ചയില്‍ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

SUMMARY: Massive robbery at Kawadiyar Palace; Gold ornaments worth around Rs. 2 crores lost

Hot this week

ഡബ്ല്യൂഎംഎഫ് പരിസ്ഥിതി ദിനാചരണം

ബെംഗളൂരു: വേൾഡ് മലയാളി ഫെഡറേഷൻ  (ഡബ്ല്യൂഎംഎഫ്) ബാംഗ്ലൂർ കൗൺസിലിന്റെ നേതൃത്വത്തിൽ പരിസ്ഥിതി...

ഇനി സഞ്ചരിച്ച ദൂരത്തിന് മാത്രം ടോൾ; ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ ടോൾ പിരിവിൽ വൻമാറ്റം

ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ (എംഎൽഎഫ്എഫ്) ടോളിങ്...

സംസ്ഥാനത്ത് പരക്കെ മഴ; നാല് ജില്ലകളില്‍ യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു....

ഇറാൻ യുഎസ് സമാധാന ധാരണ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്; തള്ളി ഇറാന്‍

വാഷിങ്ടന്‍: പശ്ചിമേഷ്യയില്‍ മാസങ്ങളായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും തമ്മിലുള്ള...

ഫിഫ ലോകകപ്പ് 2026:  ഖത്തറിന് സമനില, മ​ല​യാ​ളി താ​രം തഹ്‌സിൻ കളിച്ചില്ല

സാന്റ ക്ലാര: ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ചരിത്രനേട്ടം...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കെഎസ്ആർ സ്റ്റേഷൻ നവീകരണം, 16 മുതൽ കേരളത്തിലേക്കുൾപ്പെടെയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം  

ബെംഗളൂരു: ബെംഗളൂരുവിലെ പ്രധാന സ്റ്റേഷനായ ക്രാന്തിവീര സങ്കൊല്ലി രായണ്ണ റെയിൽവേ സ്റ്റേഷനില്‍...

ബെംഗളൂരു ഫ്രീഡം പാർക്കിൽ ഇന്ന് കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധം

ബെംഗളൂരു: നീറ്റ്, സി.ബി.എസ്.ഇ. പരീക്ഷാ തട്ടിപ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ...

ഫിഫ ലോകകപ്പ് 2026: ബ്രസീൽ-മൊറോക്കോ പോരാട്ടം സമനിലയിൽ (1-1)

ന്യൂയോർക്ക്: ലോകകപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് സിയിൽ മുൻചാമ്പ്യന്മാരായ ബ്രസീലും മൊറോക്കോയും ആദ്യ...

Related Articles

Popular Categories