പുരാവൃത്തങ്ങൾ ബിംബഭാഷകളിലെ ചരിത്രകഥാഖ്യാനം – എം എം സചീന്ദ്രൻ

ബെംഗളൂരു: ജനപഥങ്ങളില്‍ സ്വാധീനം ചെലുത്തും വിധം കഥായുക്തമായ അതികല്പനകളില്‍ ആഖ്യാനം ചെയ്യപ്പെട്ട പുരാവൃത്തങ്ങളിലെ ബിംബഭാഷകളുടെ ശരിയായ വിശകലനം, ചരിത്രപരവും ശാസ്ത്രീയവുമായ നേരറിവിനും സാംസ്‌കാരികവും രാഷ്ട്രീയവുമായ ദുരുപയോഗത്തെ ചെറുക്കുന്നതിനും അനിവാര്യമാണെന്ന് പ്രമുഖ എഴുത്തുകാരന്‍ എം എം സചീന്ദ്രന്‍ അഭിപ്രായപ്പെട്ടു. ബെംഗളുരു പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സെമിനാറില്‍ ‘പുരാവൃത്തങ്ങളുടെ പുരോഗമന പരിപ്രേക്ഷ്യം’ എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിഹാസകഥകളില്‍ അന്തര്‍ലീനമായ സാംസ്‌കാരിക വൈജാത്യങ്ങളുടെയും വിരുദ്ധമായി വര്‍ത്തിക്കുന്ന ആശയങ്ങളുടെയും തിരിച്ചറിവ്
സംസ്‌ക്കാരത്തിന്റെ ഏകശിലാവല്‍ക്കരണത്തെ ചെറുക്കാന്‍ സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറെ പ്രസക്തി കൈവരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

വിവിധ കാലഘട്ടങ്ങളിലെ കൂട്ടിച്ചേര്‍ക്കലുകളിലൂടെ വിസ്തൃതമാക്കപ്പെട്ട മഹാഭാരതത്തില്‍ അതതുകാലത്തെ അധികാരരൂപങ്ങളുടെ പാഠാന്തരങ്ങള്‍ ദൃശ്യമാണ്. അമ്പെയ്തു വേട്ടയാടി ജീവിക്കുന്നവരുടെ പ്രതിനിധിയായ ഏകലവ്യന്‍ ധനുര്‍വിദ്യയില്‍ ദ്രോണഗുരുവിനെ കവച്ചുവെക്കുന്നത്
സംഭവ്യവും സ്വാഭാവികവുമായ കാര്യവും അക്ഷയപാത്രമെന്നത് അടുക്കളയുടെ ബിംബഭാഷയും, ശാപമെന്നത് പതിതന്റെ നിസ്സഹായതയുടെ എതിര്‍വാക്കു മാത്രവുമായി കാണുന്ന കഥാപരതയിലെ ബിംബഭാഷയുടെ തിരിച്ചറിവ് നല്‍കുന്ന ചരിത്രപരമായ ബോധ്യമാണ് പുരാവൃത്തവായനയുടെ വെളിച്ചമാകേണ്ടത്, എം എം സചീന്ദ്രന്‍ വിശദമാക്കി.

സെമിനാറില്‍ സുരേഷ് കോടൂര്‍ അധ്യക്ഷത വഹിച്ചു. ശാസ്ത്രപഠന കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കപ്പെടുന്ന വിഷയങ്ങള്‍ പോലും ഇതിഹാസകഥകളിലെ അതികല്പനകളെ ഉപജീവിച്ച് ഉണ്ടാക്കിയെടുത്ത വ്യാജസിദ്ധാന്തങ്ങളാകുമ്പോള്‍ പുരാവൃത്ത പുനര്‍വായന ഏറെ അനിവാര്യമാകുകയാണെന്ന് സുരേഷ് കോടൂര്‍ പറഞ്ഞു.

സെമിനാറിന് അനുബന്ധമായി നടന്ന ‘പാട്ടും പൊറാട്ടും’ പരിപാടിയില്‍ പ്രശസ്ത ഫോക് ലോര്‍ കലാകാരന്‍ മണ്ണൂര്‍ ചന്ദ്രന്‍ പൊറാട്ട് കളിയും അനുബന്ധ കലാചരിത്രവും സോദാഹരണം വിവരിച്ചു. നാടന്‍കലകളില്‍ ഉള്‍ചേര്‍ന്ന
അടിയാളതയുടെ വിമോചന സ്വപ്നങ്ങളുടെയും ഗോത്ര തനിമയുടെയും ആഴമുദ്രകള്‍ പൊറാട്ട് ഗാനാലാപനങ്ങളോടൊപ്പം ആസ്വാദകരിലേക്ക് അദ്ദേഹം പകര്‍ന്നുനല്‍കി. മണ്ണുര്‍ ചന്ദ്രന്റെ കലാസംഭാവനകള്‍ ശാന്തകുമാര്‍ എലപ്പുള്ളി സദസ്സിന് പരിചയപ്പെടുത്തി.

അന്തരിച്ച പ്രമുഖ ചരിത്രകാരന്‍ കെ എന്‍ പണിക്കരെ ആര്‍ വി ആചാരി അനുസ്മരിച്ചു. വല്ലപ്പുഴ ചന്ദ്രശേഖരന്‍, എ. കെ. മൊയ്തീന്‍ കൊടുങ്ങല്ലൂര്‍, ബി എസ് ഉണ്ണിക്കൃഷ്ണന്‍, ഗീത നാരായണന്‍, തോമസ്, എന്നിവര്‍ ചര്‍ച്ചയില്‍ സംസാരിച്ചു. സുദേവന്‍ പുത്തന്‍ചിറ സ്വാഗതവും ഫിലിപ്പ് ജോര്‍ജ്ജ് നന്ദിയും പറഞ്ഞു.

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കാസറഗോഡ് വ്യവസായ പാര്‍ക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയില്‍ വന്‍ തീപിടിത്തം

കാസറഗോഡ്: കാസറഗോഡ് ചട്ടഞ്ചാല്‍ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് റീസൈക്ലിംഗ് ഫാക്ടറിയില്‍ ഇന്ന്...

കോഴിക്കോട് യുവതിയെയും കുട്ടിയെയും കാണാനില്ലെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ യുവതിയെയും ഏഴുവയസുകാരനായ മകനെയും കാണാനില്ലെന്ന് പോലീസില്‍ പരാതി....

നന്ദിനി നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി; പുതിയ നിരക്കുകൾ ഇന്ന് മുതൽ

ബെംഗളൂരു: അടുക്കളയിലെ സ്ഥിരം സാന്നിധ്യങ്ങളായ നെയ്യും വെണ്ണയും വാങ്ങാൻ ഇനി ഉപഭോക്താക്കൾക്ക്...

പി.ജി ഹോസ്റ്റലിൽ സിലിണ്ടർ ചോർന്ന് തീപിടിത്തം; 9 പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു: ബൊമ്മസാന്ദ്രയില്‍ പി.ജി ഹോസ്റ്റലിൽ പാചകവാതക സിലിണ്ടർ ചോർച്ചയെ തുടർന്നുണ്ടായ തീപിടുത്തത്തില്‍...

സ്വർണ വിലയില്‍ വലിയ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...

എട്ടാം വളവില്‍ ചരക്കുലോറി തകരാറിലായി; താമരശ്ശേരി ചുരത്തില്‍ വൻ ഗതാഗതക്കുരുക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വൻ ഗതാഗതക്കുരുക്ക്. ചുരത്തിന്റെ എട്ടാം വളവില്‍ ചരക്കുലോറി...

കൊച്ചിയിലെ സിജെപി ഐക്യദാര്‍ഢ്യ പരിപാടി: റോഡ് തടസ്സപ്പെടുത്തി പ്രതിഷേധ പരിപാടി നടത്തിയതിന് വേടനെതിരെ കേസ്

കൊച്ചി: ഡല്‍ഹി വിദ്യാർഥി സമരത്തെ പിന്തുണച്ച്‌ റാപ്പർ വേടൻ പങ്കെടുത്ത പരിപാടിക്കെതിരെ...

ഇന്ന് രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് സിജെപി; സമാധാനപരമായിരിക്കണമെന്ന് അഭ്യർത്ഥന

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ...

Related Articles

Popular Categories