ദുബൈ: ഗള്‍ഫ് മേഖലയില്‍ ഇറാന്റെ ആക്രമണം തുടരുന്നു. അബൂദബി ശവാമെഖില്‍ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന് പരുക്കേറ്റു. ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടം ദേഹത്ത് പതിച്ചാണ് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.
അതിനിടെ, ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം നീക്കാൻ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ അന്ത്യശാസന സമയ പരിധി ഇന്ന് രാത്രി അവസാനിക്കാനിരിക്കെ, ഗള്‍ഫ് മേഖല ആശങ്കയില്‍.തങ്ങളുടെ വൈദ്യുത കേന്ദ്രങ്ങള്‍ ആക്രമിച്ചാല്‍ അയല്‍ രാജ്യങ്ങളെയും ഇരുട്ടിലാക്കുമെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഖാർഗ് ദ്വീപില്‍ അധിനിവേശം നടത്തി ഹോർമുസിന്റെ നിയന്ത്രണം പിടിക്കാൻ അമേരിക്ക ഒരുങ്ങുന്നതായി വിവിധ യുഎസ് മാധ്യമങ്ങള്‍ അറിയിച്ചു. അതിനിടെ ഇസ്രായേല്‍ നഗരങ്ങള്‍ക്ക് നേരെ ഇന്ന് വെളുപ്പിനും ഇറാൻ മിസൈല്‍ വർഷം തുടർന്നു.
SUMMARY: Missile debris lands in Abu Dhabi; Indian injured
















