എറണാകുളം: മൂവാറ്റുപുഴയിലും കൊല്ലം പുനലൂരിലും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി. മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി മാത്യു കുഴല്‍ നാടന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചുവെന്നാണ് പരാതി. മൂവാറ്റുപുഴ പാലക്കുഴ മൃഗാശുപത്രിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡ് ആണ് നശിപ്പിച്ചത്.
യുഡിഎഫ് പ്രവർത്തകർ പോലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് കൂത്താട്ടുകുളം പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ പുനലൂരില്‍ ലീഗ് സ്ഥാനാര്‍ഥിയുടെ ചുവരെഴുത്തില്‍ കരി ഓയില്‍ ഒഴിച്ച സംഭവം ഉണ്ടായി. പുനലൂര്‍ ഹൈസ്കൂള്‍ ജങ്ഷനിലെ ചുവരഴെത്താണ് അജ്ഞാതര്‍ നശിപ്പിച്ചത്. സംഭവത്തില്‍ പരാതി നല്‍കുമെന്നാണ് പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.
SUMMARY: Complaint that Mathew Kuzhalnadan’s flex boards were destroyed
















