ബെംഗളൂരു: കെഎന്‍എസ്എസ് 44-ാമത് കരയോഗം ബന്നാര്‍ഘട്ട റോഡിലുള്ള അരിക്കെരെയില്‍ ആരംഭിക്കുന്നു. ജക്കൂര്‍ കരയോഗം പ്രസിഡന്റ് എ സി ശ്രീഹരി, സെക്രട്ടറി എം മഹേഷ് ബോര്‍ഡ് ഡയറക്ടര്‍ കേശവ പിള്ള എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കരയോഗ രൂപവത്കരണ യോഗത്തില്‍ കെഎന്‍എസ്എസ് വൈസ് ചെയര്‍മാന്‍ കെ വി ഗോപാലകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി സിജി ഹരികുമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി അഡ് ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. പുതിയ കരയോഗത്തിന്റെ കമ്മിറ്റിയിലേക്ക് പ്രസിഡന്റ് ശ്രീജിത്ത് എസ് നായര്‍, വൈസ് പ്രസിഡന്റ് ദിനേശ്, സെക്രട്ടറി ഡോ. അയ്യപ്പന്‍ നായര്‍, ജോയിന്റ് സെക്രട്ടറി പ്രവീണ്‍ വാസുദേവന്‍, ട്രഷറര്‍ സുനില്‍ നമ്പ്യാര്‍, ജോയിന്റ് ട്രഷറര്‍ ആകാശ്, ബോര്‍ഡ് മെമ്പര്‍മാരായ ദിനേശ്, രാജേഷ്, പന്ത്രണ്ടു എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.
കരയോഗം ഉദ്ഘാടനം മാര്‍ച്ച് 29ന് രാവിലെ 10 മണിക്ക് ബന്നാര്‍ഘട്ട റോഡിലുള്ള ഫറ്റൂഷ് മള്‍ട്ടി ക്യൂസിന്‍ റസ്റ്റോറന്റില്‍ വെച്ച് കെ എന്‍ എസ് എസ് ചെയര്‍മാന്‍ മനോഹര കുറുപ്പ് ഉദ്ഘാടനം ചെയ്യും. കെഎന്‍എസ്എസ് ഭാരവാഹികളും മറ്റു കരയോഗ ഭാരവാഹികളും ബോര്‍ഡ് മെമ്പര്‍മാരും ചടങ്ങില്‍ പങ്കെടുക്കുമെന്ന് ജനറല്‍ സെക്രട്ടറി ടി വി നാരായണന്‍ അറിയിച്ചു.
SUMMARY: KNSS 44th Karayogam at Arikere















