തിരുവനന്തപുരം: സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷക്ക് വാട്ട്സ്ആപിലൂടെ നിരന്തരം അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ച് അപമാനിച്ച കേസിലെ പ്രതി പിടിയിൽ. കണ്ണൂർ തളിപ്പറമ്പ് കരുമാത്തൂർ മുയ്യം പുത്തൻവീട്ടിൽ ജഗദീഷി (37) നെയാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.
സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷയുടെ പരാതിയിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തെ തുടർന്നാണ് അറസ്റ്റ്. പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽനിന്ന് ഇയാൾ മറ്റ് നിരവധി സ്ത്രീകൾക്കും സമാനമായ രീതിയിൽ അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ചിട്ടുള്ളതായി പോലീസ് കണ്ടെത്തി. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ കെ. കാർത്തികിന്റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കണ്ണൂർ തളിപ്പറമ്പിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
SUMMARY: Youth arrested for sending obscene messages and videos to Women’s Commission chairperson















