പാത ഇരട്ടിപ്പിക്കൽ: ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം, 11 ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കന്യാകുമാരി സെക്ഷനിലെ ഇരണിയൽ യാർഡിലെ നിർമാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഏപ്രിൽ ഒന്ന്‌, രണ്ട്‌, മൂന്ന്‌ തീയതികളിൽ 11 ട്രെയിൻ സർവീസുകൾ പൂർണമായും എട്ട് സർവീസുകൾ ഭാഗികമായും റദ്ദാക്കി.

പൂർണമായി റദ്ദാക്കിയ ട്രെയിനുകള്‍

കൊല്ലം ജങ്ഷനിൽനിന്ന് ഉച്ചയ്ക്ക് 3.35-ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 56101 കൊല്ലം-നാഗർകോവിൽ പാസഞ്ചർ, നാഗർകോവിൽ ജങ്ഷനിൽനിന്ന് രാവിലെ 6.15-ന് പുറപ്പെടേണ്ട നാഗർകോവിൽ-കൊല്ലം പാസഞ്ചർ (56102), നാഗർകോവിൽ ജങ്ഷനിൽനിന്നു രാവിലെ 07.55-ന് പുറപ്പെടേണ്ട നാഗർകോവിൽ-തിരുവനന്തപുരം നോർത്ത് പാസഞ്ചർ (56305), തിരുവനന്തപുരം നോർത്തിൽനിന്നു രാവിലെ 6.30-ന് പുറപ്പെടുന്ന തിരുവനന്തപുരം നോർത്ത്-നാഗർകോവിൽ പാസഞ്ചർ (56306), നാഗർകോവിലിൽനിന്ന് വൈകീട്ട് 6.20-ന് പുറപ്പെടേണ്ട നാഗർകോവിൽ-തിരുവനന്തപുരം നോർത്ത് പാസഞ്ചർ (56309), തിരുവനന്തപുരം നോർത്തിൽനിന്നു ഉച്ചയ്ക്ക് 1.25-ന് പുറപ്പെടേണ്ട തിരുവനന്തപുരം നോർത്ത്-നാഗർകോവിൽ പാസഞ്ചർ (56310) എന്നിവ ഏപ്രിൽ ഒന്ന്‌, രണ്ട്‌ തീയതികളിൽ പൂർണമായും റദ്ദാക്കും.

പുനലൂരിൽനിന്നു രാവിലെ 6.35-ന് പുറപ്പെടേണ്ട പുനലൂർ-കന്യാകുമാരി പാസഞ്ചർ (56705) ഏപ്രിൽ ഒന്ന്‌, രണ്ട്‌, മൂന്ന്‌ തീയതികളിൽ പൂർണമായും റദ്ദാക്കും. കന്യാകുമാരി-പുനലൂർ പാസഞ്ചർ ഏപ്രിൽ ഒന്ന്‌, രണ്ട്‌ തീയതികളിൽ പൂർണമായും റദ്ദാക്കും. കന്യാകുമാരി-തിരുനെൽവേലി പാസഞ്ചർ മൂന്നിന് പൂർണമായും റദ്ദാക്കും. കന്യാകുമാരിയിൽനിന്ന് വൈകീട്ട് നാലിന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 66305 കന്യാകുമാരി-കൊല്ലം മെമു ഒന്ന്‌, രണ്ട്‌ തീയതികളിൽ പൂർണമായും റദ്ദാക്കും. കൊല്ലം ജങ്ഷനിൽനിന്ന് 11.35ന് പുറപ്പെടേണ്ട കൊല്ലം-കന്യാകുമാരി മെമു (66305) ഒന്ന്‌, രണ്ട്‌ തീയതികളിൽ പൂർണമായും റദ്ദാക്കും.

ഭാഗികമായി റദ്ദാക്കിയവ

ഏപ്രിൽ ഒന്നിനും രണ്ടിനും മംഗളൂരു -തിരുവനന്തപുരം ഏറനാട് എക്സ്‌പ്രസ് കൊല്ലം ജങ്ഷനിൽ സർവീസ് അവസാനിപ്പിക്കും. തിരുവനന്തപുരം-മംഗളൂരു ഏറനാട് എക്‌സ്‌പ്രസ് 1, 2, 3 തീയതികളിൽ കൊല്ലത്തുനിന്ന് പുറപ്പെടും. മംഗളൂരു-കന്യാകുമാരി പരശുറാം എക്‌സ്‌പ്രസ് ഒന്നിനും രണ്ടിനും തിരുവനന്തപുരം വരെയേയുണ്ടാകൂ.

കന്യാകുമാരി-മംഗളൂരു പരശുറാം എക്‌സ്‌പ്രസ് ഒന്ന്‌, രണ്ട്‌, മൂന്ന്‌ തീയതികളിൽ തിരുവനന്തപുരത്തുനിന്ന് ഷെഡ്യൂൾ ചെയ്ത സമയത്ത് സർവീസ് ആരംഭിക്കും. 30-നും 31-നും പുണെയിൽനിന്നു പുറപ്പെട്ട കന്യാകുമാരി എക്‌സ്‌പ്രസ് തിരുവനന്തപുരം സെൻട്രലിൽ നിർത്തും.

കന്യാകുമാരി-പുണെ ജയന്തി എക്‌സ്‌പ്രസ് ഒന്ന്‌, രണ്ട്‌, മൂന്ന്‌ തീയതികളിൽ തിരുവനന്തപുരത്തുനിന്ന് സർവീസ് ആരംഭിക്കും. ഒന്ന്‌, രണ്ട്‌ തീയതികളിൽ തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്‌പ്രസ് തിരുനെൽവേലി ജങ്ഷൻ വരെയേയുണ്ടാകൂ.

തിരുവനന്തപുരം-തിരുച്ചിറപ്പള്ളി ഇന്റർസിറ്റി എക്‌സ്‌പ്രസ് ഒന്ന്‌, രണ്ട്‌ തീയതികളിൽ തിരുനെൽവേലി ജങ്ഷനിൽനിന്ന് സർവീസ് ആരംഭിക്കും.
SUMMARY:Track doubling: Restrictions on train traffic, 11 trains cancelled

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓപ്പറേഷൻ‌ തൂഫാൻ: സ്കൂൾ – കോളജ് ബസുകളിലെ ഡ്രൈവർമാരെ ലക്ഷ്യമാക്കി വ്യാപക പരിശോധന, 29 പേർ മദ്യപിച്ച് വാഹനം ഓടിച്ചെന്ന് കണ്ടെത്തൽ, നടപടി

കൊച്ചി: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എറണാകുളം റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്രയുടെ...

വോട്ടർപട്ടികയിലെ എസ്ഐആർ; പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കണം-എൻ. എ. ഹാരിസ് എംഎല്‍എ

ബെംഗളൂരു: രാജ്യത്തെ ജനാധിപത്യ പ്രക്രിയയുടെ നട്ടെല്ലാണ് കൃത്യവും സുതാര്യവുമായ വോട്ടർപട്ടികയെന്നും തിരഞ്ഞെടുപ്പ്...

വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു ഭാരവാഹികള്‍

ബെംഗളൂരു: വിസ്ഡം സ്റ്റുഡൻസ് ബാംഗ്ലൂർ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഫ്ഹാം...

വിദ്യാര്‍ഥികളെ പരസ്യമായി അധിക്ഷേപിച്ചു; കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു

പാലക്കാട്: മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങില്‍ വെച്ച്‌ എസ്‌എസ്‌എല്‍സി ഉന്നത വിജയം...

‘അമ്മ’ അഡ്‌ഹോക് കമ്മിറ്റിക്കെതിരായ ശ്വേത മേനോന്റെ ഹര്‍ജി: അൻസിബയെ കക്ഷി ചേര്‍ക്കുന്നതില്‍ എതിര്‍പ്പ്

കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തർക്കങ്ങളും നിയമവിവാദങ്ങളും കൂടുതല്‍ സങ്കീർണ്ണമാകുന്നു. സംഘടനയുടെ...

സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്‌ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്‌ഇബി. എല്‍നിനോ...

‘സ്വകാര്യ ബസിലും സ്‌ത്രീകള്‍ക്ക് സൗജന്യ യാത്ര, കണ്‍സെഷൻ നിരക്ക് വര്‍ദ്ധിപ്പിക്കണം’; മന്ത്രിയുമായി ചര്‍ച്ച നടത്തി സ്വകാര്യ ബസുടമകള്‍

തിരുവനന്തപുരം: സർക്കാരിന്റെ 'പ്രിയദർശിനി' പദ്ധതി നിലവില്‍ വന്നതോടെ സ്വകാര്യ ബസ് സർവീസുകള്‍...

“നിനക്ക് അഡ്രസ് എഴുതാൻ അറിയോ?”; അനുമോദന ചടങ്ങിൽ കുട്ടികളെ അപമാനിച്ച് കെ ടി ജലീൽ

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങില്‍ വിദ്യാർഥികളെ വേദിയില്‍ വിളിച്ചുവരുത്തി...

Related Articles

Popular Categories