ഇലക്ട്രിക് കാറുകൾക്കുള്ള നികുതി ഇളവുകൾ പിൻവലിക്കാനൊരുങ്ങി കർണാടക; പുതിയ ബിൽ പാസാക്കി 

ബെംഗളൂരു: ഇരുചക്ര വാഹനങ്ങൾ ഒഴികെയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് നൽകിയിരുന്ന റോഡ് നികുതി ഇളവ് പിൻവലിക്കാനൊരുങ്ങി കർണാടക സർക്കാർ. ഇതിനുള്ള ഭേദഗതി ബിൽ നിയമസഭയിൽ പാസാക്കി. പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി ഇതുവരെ നൽകിയിരുന്ന ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചകൊണ്ടുള്ള ‘2026-ലെ കർണാടക മോട്ടോർ വാഹന നികുതി ഭേദഗതി ബിൽ’ ആണ് നിയമസഭ പാസാക്കിയത്. ഗവർണറുടെ അംഗീകാരം കൂടി ലഭിക്കുന്നതോടെ സംസ്ഥാനത്ത് ഇലക്ട്രിക് കാറുകൾക്കും മറ്റ് വലിയ വാഹനങ്ങൾക്കും വൻതോതിൽ വില വർധിക്കും. നിലവിൽ പൂർണ്ണമായും നികുതി ഒഴിവാക്കിയിരുന്ന സ്ഥാനത്താണ് പുതിയ ഭേദഗതി വരുന്നത്. പ്രൈവറ്റ് കാറുകൾ, ജീപ്പുകൾ, ചെറിയ ബസുകൾ, ടാക്‌സികൾ എന്നിവയ്ക്ക് ലൈഫ് ടൈം ടാക്‌സ് സ്ലാബുകളും ഈ ബില്ലിൽ നിർദേശിച്ചിട്ടുണ്ട്. നിലവിൽ കാറുകൾക്ക് നൽകി വന്നിരുന്ന നികുതി ഇളവ് മാത്രമാണ് പിൻവലിച്ചിരിക്കുന്നത്.

ബിൽ പ്രാബല്യത്തിൽ വരുന്നതോടെ 10 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് പത്ത് ശതമാനം നികുതിയായിരിക്കും ചുമത്തുക. പത്ത് ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് കാറുകൾക്ക് 12 ശതമാനം നികുതിയും ഇതിന് മുകളിൽ വില വരുന്ന വാഹനങ്ങൾക്ക് 14 ശതമാനം നികുതിയും ചുമത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മുമ്പ് പൂർണമായും നികുതി ഒഴിവാക്കിയാണ് ഈ വാഹനം എത്തിയിരുന്നത്.

അതേസമയം, സാധാരണക്കാർക്ക് ആശ്വാസമായി ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള നികുതി ഇളവുകൾ തുടരുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇലക്ട്രിക് വാഹന വിപണിയിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകിവന്ന സബ്‌സിഡികളും മറ്റ് ആനുകൂല്യങ്ങളും കുറയുന്നത് വാഹനപ്രേമികൾക്കിടയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. കർണാടകയുടെ ഈ നീക്കം വരും ദിവസങ്ങളിൽ ഇലക്ട്രിക് വാഹന വിൽപ്പനയെ എങ്ങനെ ബാധിക്കുമെന്ന് വാഹന വിപണി ഉറ്റുനോക്കുകയാണ്.
SUMMARY: Karnataka passes new bill to withdraw tax exemptions for electric cars

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു; വിടപറഞ്ഞത് മൂവായിരത്തിലധികം പാട്ടുകള്‍ക്ക് ഈണമിട്ട സംഗീത സംവിധായകന്‍

കോഴിക്കോട്: മാപ്പിളപ്പാട്ട് കലാകാരനും സംഗീതസംവിധായകനുമായ തബലിസ്റ്റ് കോഴിക്കോട് അബൂബക്കർ (അവുക്ക-80) അന്തരിച്ചു. അരീക്കാട്ടെ...

ബെംഗളൂരു മലയാളി ഫോറം ‘ഓണാരവം’ 6ന്

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം മലയാള മനോരമയുമായി ചേർന്നു സംഘടിപ്പിക്കുന്ന ‘ഓണാരവം...

മാതാ അമൃതാനന്ദമയിയുടെ 73–ാം ജന്മദിനാഘോഷം; കുട്ടികൾക്കുള്ള സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് 13ന്

ബെംഗളൂരു: മാതാ അമൃതാനന്ദമയിയുടെ 73-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി മൈസൂരുവില്‍ സംഘടിപ്പിക്കുന്ന കുട്ടികള്‍ക്കുള്ള...

കലാവേദി ഓണാഘോഷം

ബെംഗളൂരു: കലാവേദി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ ചലച്ചിത്ര നടൻ കലാഭവൻ ഷാജോൺ...

വിദ്യാർഥികൾക്കിടയിലെ ലഹരിമരുന്ന് വിൽപ്പന ആശങ്കാജനകം; രണ്ട് വർഷത്തിനിടെ ആറിരട്ടി വർധന

ബെംഗളൂരു: കർണാടകയിൽ വിദ്യാർഥികൾ ലഹരിമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്ന സംഭവങ്ങൾ ആശങ്കാജനകമായി വർധിക്കുന്നതായി...

കർണാടകയിൽ മഴ തുടരും; ബെംഗളൂരുവിൽ ചാറ്റൽമഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയിൽ വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്...

മെസി അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിച്ചു

ന്യൂയോര്‍ക്ക്: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു....

ബെംഗളൂരുവിലെ മേല്‍പ്പാലങ്ങളില്‍ ഇനി മുതല്‍ ഇരുചക്ര വാഹനങ്ങൾക്ക് വിലക്ക്; പുതിയ ട്രാഫിക് നിയമങ്ങൾ സെപ്റ്റംബർ 4 മുതൽ  

ബെംഗളൂരു: നഗരത്തിലെ പ്രധാന എലിവേറ്റഡ് പാതകളിൽ പുതിയ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു....

Related Articles

Popular Categories