96 സീറ്റുകള്‍ നേടി യുഡിഎഫ് കേരളത്തില്‍ ചരിത്രം കുറിക്കും- ഡി കെ ശിവകുമാർ

ബെംഗളൂരു: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ 96 ൽ അധികം സീറ്റ് നേടി കോണ്‍ഗ്രസ് മുന്നണിചരിത്രം കുറിക്കുമെന്ന് ഡി കെ ശിവകുമാര്‍. സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത്‌ മടങ്ങിയ കർണാടക ഉപമുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായ ഡി കെ ശിവകുമാറും ശാന്തിനഗർ എം.എൽ.എ എൻ എ ഹരിസും മാധ്യമങ്ങളോട് സംസാരിക്കവേയാണ് തങ്ങളുടെ പ്രതീക്ഷകള്‍ പങ്കുവെച്ചത്. പിണറായി സർക്കാറിനെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍  ഇനി ദിവസങ്ങൾ മാത്രമേ ഉള്ളൂ എന്നു ഇരുവരും അഭിപ്രായപ്പെട്ടു.

പ്രചാരണത്തിലെ അനുഭവങ്ങൾ രാഷ്ട്രീയത്തിന്റെ കണക്കുകൂട്ടലുകൾക്കപ്പുറം മനുഷ്യബന്ധങ്ങളുടെ ചൂടും പ്രതീക്ഷയുടെ പ്രകാശവും നിറഞ്ഞവയായിരുന്നു എന്നും അവർ സൂചിപ്പിച്ചു. ഓരോ മണ്ഡലത്തിലും വിജയത്തിന്റെ പ്രതീക്ഷകൾ ശക്തമായി ഉയരുന്നുവെന്നും ഈ ജനപിന്തുണ യുഡിഎഫിന് നിർണായകമായ മുന്നേറ്റം സമ്മാനിക്കുമെന്നും ഇരുവരും അഭിപ്രായപ്പെട്ടു.

കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയതിനു പിന്നാലെ ഒരാഴ്ചക്കുള്ളിൽ നടപ്പാക്കിയ ജനകീയ ഗ്യാരന്റികൾ ജനങ്ങളുടെ ജീവിതത്തിൽ സൃഷ്ടിച്ച മാറ്റം കേരളത്തിലെ ജനങ്ങളും വ്യക്തമായി തിരിച്ചറിഞ്ഞിരിക്കുകയാണ്. ഈ ബോധ്യം തന്നെയാണ് കേരളത്തിലെ ഓരോ മണ്ഡലങ്ങളിലും ഐക്യ ജനാധിപത്യ മുന്നണിയെ ജനങ്ങൾ അധികാരത്തിൽ എത്തിക്കാൻ പ്രചോദിപ്പിക്കുന്നത്. കർണാടകത്തിലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഇരു മണ്ഡലങ്ങളിലും കോണ്ഗ്രസ് വിജയിക്കുമെന്നും ശിവകുമാര്‍ കൂട്ടിച്ചേർത്തു.
SUMMARY: UDF will make history in Kerala by winning 96 seats- DK Shivakumar

Hot this week

ആശുപത്രിയിൽ തീപ്പിടിത്തം; രോഗികളെ ഒഴിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വൻ തീപ്പിടിത്തം. രോഗികളെയുൾപ്പടെ ഉടൻ ഒഴിപ്പിച്ചതിനാൽ...

മലയാളി അഭിഭാഷകയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മലയാളി അഭിഭാഷകയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി തെക്കേടത്ത്...

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി 

ബെംഗളൂരു: വൈറ്റ്ഫീല്‍ഡ് സ്റ്റേഷനില്‍ നടക്കുന്ന നവീകരണ പ്രവൃത്തികളുടെ ഭാഗമായി മൂന്ന് ദിവസത്തേക്ക്...

20 വര്‍ഷത്തിനു ശേഷം മോചനം; അബ്ദുല്‍ റഹീം ഇന്ന് നാട്ടിലെത്തും

റിയാദ്: ഇരുപത് വര്‍ഷക്കാലത്തെ ജയില്‍ വാസത്തിന് ശേഷം അബ്ദുല്‍ റഹീം മോചിതനായി...

ത​മി​ഴ്‌​നാ​ട്ടി​ൽ ഗോ​വ​ധ നി​രോ​ധനം; ഉ​ത്ത​ര​വിട്ട് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി

ചെന്നൈ: തമിഴ്‌നാട്ടിൽ ഗോവധം നിരോധിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. നിരോധനം ഉടൻ...

അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി വി. ഡി. സതീശൻ

ഡല്‍ഹി: കേരള മുഖ്യമന്ത്രി വി ഡി സതീശന്‍ ന്യൂഡല്‍ഹിയില്‍ ഇന്ന് കേന്ദ്ര...

വീണയുടെ ബാങ്ക് അക്കൗണ്ട് ഇഡി മരവിപ്പിച്ചു

തിരുവനന്തപുരം: സിഎംആര്‍എല്ലും എക്‌സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയൻ്റെ...

വാഹനം വിട്ട് നല്‍കാൻ കൈക്കൂലി; ചേര്‍ത്തല ഡിവൈഎസ്പി വിജിലൻസ് പിടിയില്‍

ചേർത്തല: മലിനജലവും മാലിന്യവും നീക്കം ചെയ്യുന്ന വാഹനം വിട്ടുനല്‍കാൻ ലക്ഷങ്ങള്‍ കൈക്കൂലി...

Related Articles

Popular Categories