മുംബയ്: മലയാളി താരം സഞ്ജു സാംസൺ ആരാധകർക്ക് ആഘോഷിക്കാൻ വക നൽകി ഐസിസിയുടെ പ്രഖ്യാപനം. മാർച്ച് മാസത്തെ ഐസിസിയുടെ പ്ലെയർ ഓഫ് ദി മന്ത് ചുരുക്കപട്ടികയിൽ സഞ്ജു ഇടംപിടിച്ചു. ലോകകപ്പിലെ മിന്നും പ്രകടനമാണ് സഞ്ജുവിനെ പട്ടികയിൽ എത്തിച്ചത്. ഇന്ത്യൻ താരം ജസ്പ്രീത് ബുംറ,സൗത്ത് ആഫ്രിക്കയുടെ കോണർ ഈസ്റ്റർഹൂയിസൻ എന്നിവരാണ് പട്ടികയിലുള്ള മറ്റ് താരങ്ങൾ.
ടി20 ലോകകപ്പില്‍ സൂപ്പര്‍ എട്ടിലെ അവസാന പോരാട്ടത്തിലും പിന്നാലെ സെമി, ഫൈനല്‍ പോരാട്ടങ്ങളിലും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത് സഞ്ജുവിന്റെ കിടിലന്‍ ബാറ്റിങായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ 97 റണ്‍സ് നേടി ഇന്ത്യയെ സെമിയിലേക്ക് നയിച്ച സഞ്ജു സെമിയില്‍ ഇംഗ്ലണ്ടിനെതിരേയും ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരേയും 89 റണ്‍സ് വീതം നേടി.
ഇന്ത്യയുടെ കിരീട നേട്ടത്തില്‍ പന്ത് കൊണ്ടു മികവ് കാണിക്കാന്‍ ബുംറയ്ക്കും സാധിച്ചിരുന്നു. ഫൈനലിലടക്കം ബുംറ മിന്നും ഫോമിലാണ് പന്തെറിഞ്ഞത്. സഞ്ജു തിളങ്ങിയ അവസാന മൂന്ന് മത്സരങ്ങളില്‍ ബുംറയും നിര്‍ണായകമായി. താരം ഈ മൂന്ന് പോരാട്ടങ്ങളില്‍ നിന്നു 7 വിക്കറ്റുകളാണ് വീഴ്ത്തിയത്. വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെ 3 വിക്കറ്റെടുത്ത ബുംറ, ഫൈനലില്‍ 4 ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി ന്യൂസിലന്‍ഡ് തകര്‍ച്ച അതിവേഗത്തിലാക്കി.
ന്യൂസിലന്‍ഡിനെതിരായ ദക്ഷിണാഫ്രിക്കയുടെ ടി20 പരമ്പര നേട്ടമാണ് എസ്റ്റര്‍ഹ്യുസനെ പട്ടികയിലെത്തിച്ചത്. താരം പരമ്പരയില്‍ 200 റണ്‍സാണ് നേടിയത്. പരമ്പരയുടെ താരവും കോണോര്‍ എസ്റ്റര്‍ഹ്യുസനായിരുന്നു.
SUMMARY: Brilliant players who led India to the World Cup; Sanju and Bumrah in the ICC awards list
















