ബെംഗളൂരു: ശാസ്ത്രസാഹിത്യ വേദി ‘ഡിജിറ്റല്‍ കാലത്തെ സ്ത്രീ സുരക്ഷ’ എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു. ഷീജ റെനീഷ് ഉദ്ഘാടനം ചെയ്തു. ഐടി വിദഗ്ധ ഹിത വേണുഗോപാല്‍, ക്രൈസ്റ്റ് ഡീംഡ് ടുബി സര്‍വകലാശാല ഇക്കണോമിക്‌സ് വിഭാഗം അധ്യാപിക ഡോ.വി.കെ.ദീപ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.
ചെയര്‍പഴ്‌സന്‍ കല്‍പന പ്രദീപ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കെ.ബി.ഹുസൈന്‍, സ്മിത വല്‍സല, രതി സുരേഷ്, കെ.എസ്.സീന, ഫരീഷാ ഷറഫുദ്ദീന്‍, ശാന്തകുമാര്‍, ബി.എസ്.ഉണ്ണിക്കൃഷ്ണന്‍, ആര്‍.വി.ആചാരി, പ്രമിത, പൊന്നമ്മദാസ്, സോയ കുട്ടപ്പന്‍, തങ്കമ്മ സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
SUMMARY: Shasthra Sahithya Vedhi debate







