നിതിൻ രാജിൻ്റെ കുടുംബത്തിന് കൈത്താങ്ങ്; വീട് നിര്‍മാണത്തിന് സഹായം നല്‍കി വി.ഡി. സതീശൻ

തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ വിയോഗത്തില്‍ ദുരിതമനുഭവിക്കുന്ന കുടുംബത്തിന് കൈത്താങ്ങുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. നിതിൻ രാജിന്റെ മാതാപിതാക്കള്‍ക്കായി പുതിയ വീട് നിർമ്മിച്ച്‌ നല്‍കുമെന്ന വാഗ്ദാനത്തിന്റെ ആദ്യപടിയായി, അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കുടുംബത്തിന് കൈമാറി.

വീട് പണി ആരംഭിച്ചതിന് ശേഷം രണ്ടാം ഘട്ട തുക നല്‍കുമെന്നും സതീശൻ അറിയിച്ചിരുന്നു. കുടുംബത്തെ സന്ദർശിച്ച വേളയിലാണ് പ്രതിപക്ഷ നേതാവ് സഹായം വാഗ്ദാനം ചെയ്തത്. സഹായം കൈമാറിയതിന് പിന്നാലെ കേസിലെ പ്രതികളെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് വി.എസ്. ശിവകുമാർ ആവശ്യപ്പെട്ടു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിട്ടുണ്ടെങ്കിലും തുടർനടപടികള്‍ ഉണ്ടാകുന്നില്ലെന്നും മാതൃകാപരമായ നടപടികള്‍ കേസില്‍ ആവശ്യമാണെന്നും ശിവകുമാർ ചൂണ്ടിക്കാട്ടി.

നിതിൻ രാജിൻ്റെ കുടുംബത്തെ സഹായിക്കാനും വീട് നിർമ്മിച്ചു നല്‍കാനും കോണ്‍ഗ്രസ് തീരുമാനമെടുത്തിരുന്നു. പാർട്ടി തന്നെ വീട് നിർമാണം പൂർത്തീകരിക്കുമെന്നും ഘട്ടം ഘട്ടമായി ധനസഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കേസ് അട്ടിമറക്കാൻ സാധ്യതയുണ്ട്. നിയമസഹായത്തിന് വേണ്ട നടപടികള്‍ സ്വീകരിച്ചതായി കെ.സി. വേണുഗോപാല്‍ എം.പി കുടുംബത്തെ അറിയിച്ചു. രണ്ട് അഭിഭാഷകർ കേസിന് വേണ്ട നിയമസഹായം നല്‍കുമെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം കേസില്‍ ആവശ്യമാണെന്നും വി.എസ്. ശിവകുമാർ കൂട്ടിച്ചേർത്തു.

ഏപ്രില്‍ 10നാണ് അഞ്ചരക്കണ്ടി ദന്തല്‍ കോളേജിൻ്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി തിരുവനന്തപുരം സ്വദേശി നിതിൻ രാജ് ജീവനൊടുക്കിയത്. മരണത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിച്ചത്. സംഭവത്തിന് പിന്നാലെ നിരവധി വിദ്യാർഥികളും അവർ കോളേജില്‍ അനുഭവിക്കുന്ന ക്രൂരത വെളിപ്പെടുത്തി കൊണ്ട് രംഗത്തെത്തിയിരുന്നു.

SUMMARY: Nitin Raj’s family receives help; V.D. Satheesan helps build a house

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രണ്ടാംഘട്ട മന്ത്രിസഭാ വികസനം; ശിവകുമാറും സിദ്ധരാമയ്യയും ഹൈക്കമാൻഡിനെ കണ്ടു 

ബെംഗളൂരു: കർണാടകയിലെ രണ്ടാംഘട്ട മന്ത്രിസഭാ വികസനത്തെക്കുറിച്ചു മുഖ്യമന്ത്രി ശിവകുമാറും സിദ്ധരാമയ്യയും ഇന്നലെ...

അമൃത് ഭാരത് പദ്ധതിയിൽ നവീകരിച്ച 4 സ്റ്റേഷനുകളുടെ ഉദ്ഘാടനം ഇന്ന്

ബെംഗളൂരു: കര്‍ണാടകയില്‍ അമൃത് ഭാരത് പദ്ധതിയിൽ നവീകരിച്ച 4 സ്റ്റേഷനുകളുടെ ഉദ്ഘാടനം...

കർണാടകയിലെ എസ്ഐആര്‍ നടപടികള്‍ ഓഗസ്റ്റ് 8 വരെ നീട്ടി തിരഞ്ഞെടുപ്പ് കമ്മിഷൻ

ബെംഗളൂരു: കർണാടകയിലെ തീവ്ര വോട്ടർ പട്ടികാ പരിഷ്കരണ നടപടിയുടെ സമയപരിധി ഓഗസ്റ്റ്...

പുരി ജഗന്നാഥ രഥയാത്രയ്ക്കിടെ വൻ തിക്കും തിരക്കും; ഒരാൾ മരിച്ചു, നൂറോളം പേർക്ക് പരുക്ക്

പുരി: ഒഡീഷയിലെ പുരിയില്‍ വ്യാഴാഴ്ച നടന്ന ജഗന്നാഥ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും...

ഇന്നും ഇരുട്ടില്‍ തന്നെ; സംസ്ഥാനത്ത് പവർകട്ട് തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകും. വൈകുന്നേരം 7 നും...

വീണ്ടും പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

ബെംഗളൂരു: പ്രണയത്തില്‍ നിന്ന് പിന്‍മാറിയതിന് കാമുകന്റെ സഹോദരന്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു....

5 കോടിയുടെ എംഡിഎംഎ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു : മംഗളൂരു പോലീസ് നടത്തിയ ലഹരി വിരുദ്ധ ഓപ്പറേഷനിൽ 5.20...

ഇന്ത്യയുടെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ ട്രാക്കിലിറങ്ങും, പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

ന്യൂഡല്‍ഹി: രാജ്യത്തിന്റെ റെയിൽ ഗതാഗത മേഖലയിൽ പുതിയ അധ്യായത്തിന് തുടക്കമിട്ട് ഇന്ത്യയുടെ...

Related Articles

Popular Categories