Tuesday, April 28, 2026
35 C
Bengaluru

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ധിക്കും; അനുമതി നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില കൂടും. പാലിന് വില കൂട്ടാൻ സർക്കാർ അനുമതി നൽകി. ലിറ്ററിന് നാലു രൂപ വരെ വർധിക്കുമെന്നാണ് സൂചന. പാലിന് വില വർധിപ്പിക്കാൻ മിൽമ സർക്കാർ അനുമതി തേടിയിരുന്നു. നാലു രൂപ മുതൽ ആറു രൂപ വരെ വില വർധിപ്പിക്കണമെന്നായിരുന്നു മിൽമയുടെ ശുപാർശ. ബുധനാഴ്ച നടക്കുന്ന ബോർഡ് ഒഫ് ഡയറക്ടേഴ്‌സിൽ വിലവർധനവിൽ അന്തിമ തീരുമാനം ഉണ്ടാകും.

പാൽ വില കൂട്ടാൻ തീരുമാനമെടുത്തെങ്കിലും നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത സമയമായതിനാൽ മിൽമയുടെ അപേക്ഷ സർക്കാർ നിഷേധിക്കുകയായിരുന്നു. പാലിന്റെ വില വർധിപ്പിക്കണമെന്ന് സർക്കാരിനോട് വീണ്ടും ആവശ്യപ്പെടുമെന്ന് മിൽമ ചെയർമാൻ കെ എസ് മണി കഴിഞ്ഞാഴ്ച പറഞ്ഞിരുന്നു. സർക്കാരിന്റെ അനുമതിയില്ലാതെ പാൽവില കൂട്ടാനാവില്ല.

നേരത്തെ മിൽമ നൽകിയ കത്തിന് അനുകൂല മറുപടി സർക്കാർ നൽകിയിരുന്നില്ല. ആറുമാസം മുമ്പാണ് ലിറ്ററിന് നാലു മുതൽ ആറ് രൂപ വരെ വർധിപ്പിക്കണമെന്ന് ബോർഡ് തീരുമാനമെടുത്തതെന്നും അത് ഉടൻ നടപ്പാക്കണമെന്നുമാണ് എറണാകുളം മേഖല യൂണിയൻ ഭാരവാഹികളുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് പട്ടം മിൽമ ആസ്ഥാനത്ത് ഇവർ പ്രതിഷേധിച്ചിരുന്നു.

വില കൂട്ടാത്തത് കർഷകരെ ബുദ്ധിമുട്ടിലാക്കുമെന്ന പരാതിയാണ് പ്രതിഷേധക്കാർ ഉയർത്തിയത്. മിൽമ ഡയറക്ടർ ബോർഡ് യോഗത്തിലാണ് വില വർധിപ്പിക്കാൻ തീരുമാനമെടുത്തതെന്ന് യൂണിയൻ ചെയർമാൻ സി എൻ വത്സലൻ പിള്ള പറഞ്ഞു.

SUMMARY: Milma milk prices to increase in the state; government gives approval

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഹര്‍ത്താലിനെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: ദളിത് സംഘടനകള്‍ ഇന്ന് നടത്തുന്ന ഹര്‍ത്താലിനെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി....

കേരളത്തില്‍ ഇന്നുമുതൽ അര മണിക്കൂർ ലോഡ് ഷെഡിങ്; ഏർപ്പെടുത്തുന്നത് വൈകിട്ട് ആറിനും 12നും ഇടയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് അര മണിക്കൂർ ലോഡ് ഷെഡിങ് പ്രഖ്യാപിച്ച് കെ.എസ്.ഇ.ബി. വൈകീട്ട്...

കനത്ത ചൂട്; കൊല്ലത്ത് പത്ത് വയസുകാരന് സൂര്യാതപമേറ്റു

കൊല്ലം: കൊല്ലം പോരുവഴിയില്‍ 10 വയസുകാരന് സൂര്യാതപമേറ്റു. പോരുവഴി നടുവിലേമുറിയില്‍ ജിബി...

മംഗളൂരു കുക്കർ ബോംബ് സ്‌ഫോടനം; മുഖ്യപ്രതിക്ക് 10 വർഷം കഠിനതടവ്

ബെംഗളൂരു : മംഗളൂരു കുക്കർ ബോംബ് സ്ഫോടനക്കേസിൽ മുഖ്യപ്രതി മുഹമ്മദ് ഷരീഖിനെ പത്തുവർഷം...

എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കും; വി. ശിവൻകുട്ടി

തിരുവനന്തപുരം: ഈ വർഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കുമെന്ന്...

Topics

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടം; രണ്ടു മലയാളി യുവാക്കൾ മരിച്ചു

ബെംഗളൂരു: രാംനഗര ബെംഗളൂരു- മൈസൂരു എക്സ്പ്രസ് പാതയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി...

മെയ് ദിന അവധി; കേരളത്തിലേക്കടക്കം കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി

ബെംഗളൂരു: മേയ് ദിന അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്കടക്കം കൂടുതല്‍...

ബെംഗളൂരു- മംഗളൂരു വന്ദേഭാരത് ഉടൻ -റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ്

ബെംഗളൂരു: ബെംഗളൂരു മംഗളൂരു വന്ദേഭാരത് സര്‍വീസ് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ...

ബെംഗളൂരുവിന് ആവേശമായി ടി.സി.എസ്. മാരത്തൺ; പങ്കെടുത്തത് 36,000 ത്തിലേറെ പേര്‍ 

ബെംഗളൂരു: നഗര വീഥികളില്‍ ഓട്ടത്തിന്റെ ആവേശ കാഴ്ച്ച സമ്മാനിച്ച 18–ാമത് ടിസിഎസ്...

ബെം​ഗളൂരുവിൽ മലയാളി വിദ്യാർഥികളെ ആക്രമിച്ച് കവർച്ച; ആറ് പേർ പിടിയിലായി

ബെംഗളൂരു: നഗരത്തിലെ സ്വകാര്യ കോളേജിലെ മലയാളി വിദ്യാർഥികളെ താമസ സ്ഥലത്തുവെച്ച് ആക്രമിച്ച്...

ബെംഗളൂരുവിൽ വാഹനാപകടം: മലയാളി യുവാവ് മരിച്ചു 

ബെംഗളൂരു: ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേയില്‍ കുമ്പളകോടിന് സമീപം സർവീസ്...

Related News

Popular Categories

You cannot copy content of this page